Pages

Thursday, April 01, 2010

കൂട്ടവിരാമം

അവധി ദിനമായ ഏപ്രില്‍ 1-ന് പോക്കരാക്ക ഒരു സര്‍ക്കാര്‍ ഓഫീസില്‍: “ അല്ലാ , ഇതെന്താ കസാല മുയ്മന്‍ ഒയ്‌ഞ്ഞ് കെടക്ക്‌ണ് ?”


അപരന്‍: “ഇരുപത്തിരണ്ടായിരത്തിലധികം ഉദ്യോഗസ്ഥരാ ഇന്നലെ പിരിഞ്ഞ് പോയത്..”


പോക്കരാക്ക: “ഇരുപത്തിരണ്ടായിരത്തിലധികം ഉദ്യോഗസ്ഥരോ?ന്നട്ട് ബ്‌ടെ കരിമ്പും തോട്ടത്ത്‌ല് ആന കയറ്യേന്റെ ഒര് ലച്ചണോം കാണ്‌ണ്‌ല്ലല്ലോ....ജ്ജ് ഞമ്മളെ പൂളാക്ക്വാ...”


അപരന്‍: “ഫൂളാക്കുകയല്ല”

 പോക്കരാക്ക: “ന്നാ പിന്നെ ഈ ആപ്പീസും കൂടി പൂട്ടിക്കൂടെയ്‌ന്യോ?”


അപരന്‍: “അത്.....ഇന്ന് അവധി ആണെന്നറിയില്ലേ?”


പോക്കരാക്ക: “ഫ...ഹമുക്കേ ....ന്നാ ആദ്യം അത്‌ങ്ങട്ട് പറഞ്ഞാപോരേ? സര്‍ക്കാറ് പറ്യണമാതിരി തൊള്ളേകൊള്ളാത്ത കണക്ക് ജ്ജും പറ്യണോ?”

20 comments:

Areekkodan | അരീക്കോടന്‍ said...

“ഫ...ഹമുക്കേ ....ന്നാ ആദ്യം അത്‌ങ്ങട്ട് പറഞ്ഞാപോരേ? സര്‍ക്കാറ് പറ്യണമാതിരി തൊള്ളേകൊള്ളാത്ത കണക്ക് ജ്ജും പറ്യണോ?”

Sulthan | സുൽത്താൻ said...

Mashe,

Njan karuthi ningalum aa kanakil pett enn.

alla, athepoyaaaa.

കൂതറHashimܓ said...

ഞാന്‍ കുറേ ആയി ഈ പോക്കരാക്കാനെ തപ്പി നടക്കാ..., പുള്ളി എന്റെ ബ്ലോഗിലും വന്ന് പ്രശ്നം ഉണ്ടാക്കി. ഇവിടെ നോക്ക്

കൂതറHashimܓ said...

ഞാന്‍ നാളെ അങ്ങ് വരാം പുല്ലീനെ ഒന്നു പേഴ്സണലായിട്ട് ഒന്നു കാണാനാ !!!!

ഷൈജൻ കാക്കര said...

വിരമിക്കൽ തീയതി ഏകീകരിച്ചത്‌ നല്ല കാര്യമാണ്‌ എന്നാണ്‌ കാക്കരയുടെ പക്ഷം....

ഒരു നുറുങ്ങ് said...

“കൂട്ടവിരാമ”ത്തിന് അര്‍ദ്ധവിരാമം...

Ardra azad said...

:)

Areekkodan | അരീക്കോടന്‍ said...

സുല്‍ത്താന്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഞമ്മക്ക് ഇനിയും ഒരു പതിനേഴ് കൊല്ലം ബാക്കി, ഇന്‍ഷാ അല്ലാഹ്(പെന്‍ഷന്‍ പ്രായം കൂട്ടിയില്ല എങ്കില്‍)

ഹാഷിം...അരീക്കോട്ടേക്ക് സ്വാഗതം.9447842699

കാക്കര...അതിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെ എന്ന് അനുഭവിച്ചതിന് ശേഷം ഞാന്‍ അഭിപ്രായം പറയാം.

ഹാറൂണ്‍ക്ക... ???

ആര്‍ദ്ര ആസാദ്...!!

jayanEvoor said...

കൂട്ടവിരാമം ഈ പൊലിപ്പിച്ചു കാണിക്കുന്ന മാതിരി പ്രശ്നമൊന്നും ഉണ്ടാക്കാൻ പോണില്ല, കുറഞ്ഞ പക്ഷം ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെങ്കിലും.

ട്രഷറിയും പൂട്ടിപ്പോകും എന്ന പ്രചാരണവും തെറ്റി.

എനിക്കു തോന്നുന്നത് 51,000 കോടി കടബാധ്യതയുമായി കയറിയ ഒരു ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ഇത് നല്ല കാര്യം തന്നെ എന്നാണ്.

ബാക്കിയൊക്കെ കാത്തിരുന്നു കാണാം.

എന്തായാലും പോക്കരക്കായുടെ നർമ്മം കലക്കി.

laloo said...

റിട്ടയർ ചെയ്യുന്ന ഹമുക്കുകൾ എല്ലാം കൂടി ഒരു
ദിവസം പാർട്ടിക്ക്‌ വിളിച്ചാൽ എല്ലായിടവും
ചെന്നെത്തുന്നതെങ്ങനെ?
എത്ര ഫ്രൈഡ് റൈസും കോഴിയുമാ
മിസ്സായത്‌?
അത്‌ സംബന്ധിച്ച് പുതിയ GOഉണ്ടായേ പറ്റൂ

sheriffkottarakara said...

എവിടെ ആയിരുന്നു അരീകോടു മാഷേ നിങ്ങൾ കുറച്ചു ദിവസമായി. നിങ്ങളുടെ മോളു കുട്ടി ഒരു വാർത്ത അറിയിച്ച അന്നു മുതൽ നിങ്ങളെ ഞാൻ തപ്പി നടക്കുകയാണു.പോക്കരക്കാന്റെ വിശേഷങ്ങൾ കലക്കീട്ടാ! എല്ലാ ആശം സകളും.

കണ്ണനുണ്ണി said...

ശ്ശൊ ഒറ്റയടിക്ക് ഒരു കാലഘട്ടം തീര്‍ന്നു പോവും ല്ലേ.

Anonymous said...

കൂട്ട വിരമിക്കല്‍ അത്ര കുഴപ്പമൊന്നും ഉണ്ടാക്കിയില്ല എന്നാണ് കേട്ടത്,ബാക്കി കാത്തിരുന്നു കാണാം. പോക്കര്‍ക്ക നന്നായി.

ഷാജി ഖത്തര്‍.

Unknown said...

ഒരു കൂട്ടവിരമിയ്ക്കല്

Faizal Kondotty said...

:)

വീകെ said...

കൂട്ടവിരമിക്കലിന്റെ ഗുണദോഷങ്ങൾ കാത്തിരുന്നു കാണാം...

ആശംസകൾ...

Akbar said...

ഇപ്പോള്‍ എല്ലാം കൂട്ടമായിട്ടാണ്
കൂട്ട പിക്കറ്റിംഗ്
കൂട്ട ബലാല്‍സംഗം
കൂട്ട ഓട്ടം
കൂട്ടത്തല്ല്
അവസാനമിതാ "കൂട്ട വിരാമം"
ലോകത്തിന്‍റെ ഒരു പോക്കെ. !!!!

Areekkodan | അരീക്കോടന്‍ said...

ജയന്‍ സാര്‍...കാത്തിരുന്നു കാണാം

ലാലൂ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ആ ജി.ഒ യെ ഞാനും സ്വാഗതം ചെയ്യുന്നു.

ഷരീഫ്ക്കാ...ബൂലോകത്ത് കയറാന്‍ സമയം കിട്ടുന്നില്ല.ആഴ്ചയില്‍ ഒരു പോസ്റ്റിടാന്‍ മാത്രമാണ് ഇപ്പോള്‍ കയറുന്നത്.സത്യം പറയാ‍ാലോ, ലിങ്ക് മെയില്‍ ആയി കിട്ടിയ രണ്ടൊ മൂന്നോ പൊസ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വായിച്ചത്.

കണ്ണനുണ്ണീ...അതും ഇതിന്റെ ബാക്കിപത്രം.

ഷാജി...കാത്തിരുന്നു കാണാം

Areekkodan | അരീക്കോടന്‍ said...

അനൂപ്...നന്ദി

ഫൈസല്‍...വീണ്ടും കണ്ടതില്‍ സന്തോഷം

വീ.കെ...കാത്തിരുന്നു കാണാം

അക്ബര്‍...ഹ ഹ ഹാ...അത് നന്നായി.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആഹാ ഇതിപ്പഴാ കണ്ടത്...
ലിങ്ക് തന്നതിനു നന്ദി
ഇല്ലങ്കില്‍ ഇങ്ങടെ പോക്കരാക്കാനെ ഞാനറിയാതെ പോയേനെ...

Post a Comment

നന്ദി....വീണ്ടും വരിക