Pages

Sunday, May 09, 2010

ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സ്...

പത്രം വായിച്ചുകൊണ്ടിരുന്ന പോക്കരാക്ക: “അ..അ...ആ‍....ഇപ്പളല്ലേ പുടി കിട്ട്യേത്...”

“എന്താ പോക്കരാക്കാ പിടി കിട്ട്യേത്?” ഞാന്‍ ചോദിച്ചു.

പോക്കരാക്ക: ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സ്....

“ങേ!! ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സോ?” ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.

പോക്കരാക്ക:“ ആ അതന്നെ...പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ്...വര്‍ക്കിങ് കമ്മറ്റി പ്രെസിഡന്റ് മോന്‍സി ജോസഫ്...കമ്മറ്റി അംഗം കെ.സി.ജോസഫ്....പാര്‍ട്ടിക്ക് പിന്നെ ജോസഫ് ഗ്രൂപ്പ് എന്നല്ലാതെ വേറെ എന്ത് പേരാ ചേര്വാ?”

20 comments:

Areekkodan | അരീക്കോടന്‍ said...

“ങേ!! ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സോ?”

jayanEvoor said...

ഹ!! ഹ!!
പോക്കരക്കാ...ഇങ്ങളാളു പുലിയന്നെ!

(മോൻസിയല്ല മോൻസ്)

പട്ടേപ്പാടം റാംജി said...

എല്ലാം ജോസഫായാല്‍ പിന്നെന്തു ചെയ്യും?

Mohamed Salahudheen said...

പേരുമാറ്റിച്ച് ഗ്രൂപ്പുണ്ടാക്കാന് നോക്കണ്ട. ഞങ്ങളൊറ്റക്കെട്ടാ. ഗ്രൂപ്പിസമില്ലാപ്പാര്ട്ടി

ഒരു നുറുങ്ങ് said...

മാഷെ,ഞാന്‍ അരാഷ്ട്രീയനാണേലും ഇനിയിപ്പോ
നോക്ക് കൂലികൊടുക്കാതിരിക്കാന്‍ ജോസഫ്ഗ്രൂപ്പിലങ്ങട്ട്
ഇടിച്ചു കേരുവന്നെ നിവൃത്തിയൊള്ള്..!!
പോക്കരാക്ക് ഞമ്മന്‍റെ ലാല്‍സലാം...
ഗുട്ടന്‍സ് പാര്‍ട്ടി സിന്താബാദ്!

Sulthan | സുൽത്താൻ said...

മാഷെ,

പോക്കര്‌ കാക്കാനെ പരിചയപ്പെടാൻ എന്താ ഒരു വഴി? (പെരുവഴി വേണ്ട, അതെനിക്കറിയാം).

Sulthan | സുൽത്താൻ

Naushu said...

“അ..അ...ആ‍....ഇപ്പളല്ലേ പുടി കിട്ട്യേത്...”

ഒഴാക്കന്‍. said...

പോക്കരിക്ക ഒരു നടക്കു പോകാത്ത ഇക്ക ആണല്ലേ

Unknown said...

ജോസഫിനും ഇപ്പോള്‍ എന്തോ ഒരു ഗുട്ടന്‍സ്‌ പുടികിട്ടി എന്നാണു തോന്നുന്നത് !

Areekkodan | അരീക്കോടന്‍ said...

ജയന്‍ സാര്‍...പോക്കരാക്ക വായിച്ചത് മെഴ്സി ജോസഫ് എന്നാ..!മനസ്സിലാവാന്‍ ഞാന്‍ അത് മോന്‍സി ആക്കി.

റാംജി...അതെന്നെ

സലാഹ്...ഒന്നുകെട്ട്യാല്‍ മതി, അതു തന്നെ കൊണ്ടു നടക്കാനുള്ള പൊല്ലാപ് !!!

ഹാറൂണ്‍ക്കാ...പോക്കരാക്കയോട്‌ ഞാന്‍ ലാത്സലാം പറഞ്ഞു.പോക്കരാക്ക വലൈകുമുസ്സലാം എന്ന് തിരിച്ചും !!

സുല്‍ത്താനേ...അത് ഞമ്മള് വഴിയേ നടക്കൂ.അരീക്കോട്ട് ബാ,പരിചയപ്പെടാം.

നൌഷു...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.പുടി കിട്ടി അല്ലേ?

ഒഴാക്കാ...നടക്കിരുത്താന്‍ ഇതെന്താ ആനയോ?

തെച്ചിക്കോടാ...ജോസഫിന് പിടിവള്ളി കിട്ടി, പക്ഷേ അത് മാണിയുടെ ട്രൌസറിന്റെ വള്ളിയായിരുന്നു!

ജിപ്പൂസ് said...
This comment has been removed by the author.
ജിപ്പൂസ് said...

അപ്പോ ഇച്ചിരി കൂടെ കഴിഞ്ഞ് ഗ്രൂപ്പില്‍ ഗ്രൂപ്പ് വരുമ്പോ എന്താ ചെയ്യാ ?

കുറച്ചായിക്ക്ണ് ഇവിടം എത്തിനോക്കീട്ട്.ഇങ്ങക്ക് സുഖല്ലേ അരീക്കോടന്‍‌ക്കാ...

Unknown said...

ഏല്ലാം ജോസ്ഫ് മയം അല്ലെ മാഷെ

മുഫാദ്‌/\mufad said...

കുറെ പോക്കരക്കമാരെ കൂട്ടി ഞമ്മക്കും തൊടങ്ങിയാലോ ഒരു പോക്കരക്ക ഗ്രൂപ്പ്

കണ്ണനുണ്ണി said...

a group of joseph's
അതാണ്‌ ജോസഫ്‌ ഗ്രൂപ്പ്‌

അപ്പൂട്ടൻ said...

ഇതിൽ ഒന്നിലധികം ജോസഫ്‌ ഉണ്ടല്ലൊ, അത്രേം സമാധാനം. മറ്റു കേകോ ഗ്രൂപ്പിലൊന്നും അതില്ല. തുടങ്ങുന്നതും ഒടുങ്ങുന്നതും പിടുങ്ങുന്നതും എല്ലാം ഒരേ പേരിൽ. പിന്നെ ഇടയ്ക്കിടെ പഴയ ഒരു തുളസീദാസ്‌ പടത്തിന്റെ പേരുപറഞ്ഞുകളിക്കും, അതും തമാശ തന്നെ.

ജോസഫ്‌ ഗ്രൂപ്പും മാണി ഗ്രൂപ്പും തമ്മിൽ തുളസീദാസിന്റെ സിനിമ നടത്തിയ നിലയ്ക്ക്‌ അതിന്‌ കേകോ(മാഫ്‌) എന്ന് പേരിടുമോ.

പോക്കു കണ്ടിട്ട്‌ ജോസഫിലെ "ഫ" എടുത്തുകളഞ്ഞ്‌ കേകോ(ജോസ്‌) എന്നു പേരിടാനാണ്‌ സാധ്യത. മാണിച്ചായന്‌ പ്രായം എന്തായെന്നു വെച്ചാ, ഭരണം പാലായിലെ രാജകുമാരൻ ഏറ്റെടുക്കട്ടെ.

എറക്കാടൻ / Erakkadan said...

ha...ha

ബഷീർ said...

കാക്കാമാരുടെ ശബ്ദമിദാ കാ. കാ പോക്കരാക്കാ.. :)

ബഷീർ said...

ഞാൻ പോക്കരാക്ക ഗ്രൂപ്പിൽ ചേർന്നു. എനിക്കൊരു മന്ത്രി സ്ഥാനം തനാൽ മതി :)

Areekkodan | അരീക്കോടന്‍ said...

ജിപ്പൂസേ...അതിനല്ലേ മോന്‍സി ജോസഫ് എന്നൊക്കെ പേരിട്ടിരിക്കുന്നത്.
പിന്നെ ഞമ്മക്കും കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും ഒക്കെ സുഖം.

അനൂപ്...അതേ, ജോസഫ് മാത്രം!

മുഫാദേ...സമീപ ഭാവിയില്‍ വേണ്ടി വരും

കണ്ണനുണ്ണീ...എനിക്കും ഇപ്പോള്‍ അങ്ങനെ തോന്നുന്നു.

അപ്പൂട്ടാ...പുതിയ പേരും ചെയര്‍മാനും എല്ലാം കാത്തിരുന്ന് കാണാം.

എറക്കാടാ...നന്ദി

ബഷീര്‍...പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിച്ച് ജയിച്ചാല്‍ മന്ത്രി ആകുന്ന മാന്ത്രിക വിദ്യ കേരളത്തില്‍ തുടങ്ങിയിട്ടില്ല.ഉടന്‍ വരും.

Post a Comment

നന്ദി....വീണ്ടും വരിക