സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശവുമായി വീണ്ടും ഒരു ഈദുല്‍ഫിത്‌ര്‍ വന്നെത്തി.ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത വിശുദ്ധിയുമായി മുസ്ലിം സഹോദരങ്ങള്‍ ഇന്ന് ശവ്വാല്‍ മാസപ്പിറവി ദര്‍ശിച്ചു.വാനില്‍ പ്രത്യക്ഷപ്പെട്ട പൊന്നമ്പിളിക്കല ഓരോ മുസല്‍മാന്റേയും ഹൃദയത്തില്‍ സന്തോഷപൂത്തിരി കത്തിച്ചു.
പക്ഷേ മുസ്ലിം സമുദായം നാളെ ഈദ്ഗാഹിലേക്കും പള്ളിയിലേക്കും നീങ്ങുമ്പോള്‍ ഈദിന്റെ യഥാര്‍ത്ഥ സന്ദേശത്തില്‍ നിന്നും ഒരു വിഭാഗം ആള്‍ക്കാര്‍ എങ്കിലും വ്യതിചലിച്ചോ എന്ന് ന്യായമായും സംശയിക്കുന്നു.മുഹമ്മദ് നബിയെ അവഹേളിച്ചതിന്റെ പേരില്‍ ഒരു കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടി എടുത്ത കിരാതനടപടി സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പശ്ചാതലത്തിലാണ് ഇത്തവണ ഈദ് കടന്നുവരുന്നത്. കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ് നബി(സ) തന്നെ ഉപദ്രവിച്ച , കല്ലെറിഞ്ഞ തബൂക്ക് നിവാസികള്‍ക്ക് വേണ്ടി അല്ലാഹുവോട് പ്രാര്‍ത്ഥിച്ചത് ‘അവര്‍ക്ക് പൊറുത്ത് കൊടുക്കേണമേ , അവര്‍ അറിവില്ലാതെ ചെയ്തു പോയതാണ് എന്നായിരുന്നു’.ആ മുഹമ്മദ് നബി(സ)യുടെ അനുയായികളായ നാം രാജാവിനേക്കാളും വലിയ രാജഭക്തി കാണിക്കേണ്ടതില്ലായിരുന്നു.
അതിനിടക്കാണ് ഭീഷണി രൂപത്തിലുള്ള മറ്റൊരു ഇ-മെയിലിന്റെ പ്രസരണം നടക്കുന്നത്.ഈദ്ഗാഹുകള്‍ ചോരക്കളമാക്കും എന്നു ധ്വനിക്കുന്ന പ്രസ്തുത ഇ-മെയിലുകള്‍ കേരളത്തിന്റെ സാമൂഹികാന്തരീക്ഷം തീര്‍ത്തും കലുഷിതമാക്കും എന്ന് തീര്‍ച്ച.ഈ ഇ-മെയില്‍ മുതലെടുത്ത് ഏതെങ്കിലും സാമൂഹ്യ ദ്രോഹികള്‍ നാളെ ഏതെങ്കിലും പള്ളിയിലോ ഈദ് ഗാഹിലോ അക്രമം പ്രവര്‍ത്തിച്ചാല്‍ അതിന്റെ അന്തിമ ഉത്തരവാദിത്വം ആര്‍ ഏറ്റെടുക്കും? സമുദായത്തെ മുഴുവന്‍ ഭീതിയിലാക്കുന്ന രൂപത്തിലുള്ള ഒരു അക്രമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയിരുന്നില്ല എന്ന് വ്യക്തം.
ഒരു മുസല്‍മാന്‍ എന്ന നിലയില്‍ ഈ സംഭവങ്ങള്‍ എനിക്ക് ഒട്ടും അനുകൂലിക്കാന്‍ കഴിയുന്നില്ല.ഒരു നാട്ടില്‍ നിയമവ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ അത് അംഗീകരിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.നിയമം കയ്യിലെടുത്ത് സമൂഹഭദ്രതക്കും ഐക്യത്തിനും തുരങ്കം വയ്കുന്നവരെ പിന്താങ്ങാന്‍ പാടില്ല.അത്തരം ശക്തികള്‍ക്കെതിരെ മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു. ഈ ഈദ് ദിനത്തില്‍ അതിന്റെ യഥാര്‍ത്ഥ സന്ദേശമായി നമുക്ക് സര്‍വ്വമത സാഹോദര്യവും ഐക്യവും ഉയര്‍ത്തി്പ്പിടിക്കാം.കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ് നബി(സ)കാണിച്ചു തന്ന വഴി മാത്രം പിന്തുടരാം.
എല്ലാ ബൂലോകര്‍ക്കും എന്റേയും കുടുംബത്തിന്റേയും ഈദാശംസകള്‍.
11 comments:
ഈ ഈദ് ദിനത്തില്‍ അതിന്റെ യഥാര്‍ത്ഥ സന്ദേശമായി നമുക്ക് സര്‍വ്വമത സാഹോദര്യവും ഐക്യവും ഉയര്‍ത്തി്പ്പിടിക്കാം.കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ് നബി(സ)കാണിച്ചു തന്ന വഴി മാത്രം പിന്തുടരാം.
ഈദാശംസകള്‍!
ആശംസകള്‍
ചെറിയ പെരുന്നാള്‍ ആശംസകള്‍
പെരുന്നാള്‍ ആശംസകള്‍
എല്ലാവര്‍ക്കും നന്ദി.
എന്റെ “പുണ്യമാസം” എന്ന പുതിയ പോസ്റ്റുകൂടി വായിക്കുക.
ഈദാശംസകൾ
അവടം വരെവന്നതിനു നന്ദി........
>കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടി എടുത്ത കിരാതനടപടി സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പശ്ചാതലത്തിലാണ് ഇത്തവണ ഈദ് കടന്നുവരുന്നത്. <
അത് വെറും തോന്നൽ മാത്രം. സമുദായത്തെ ആരു പ്രതിക്കൂട്ടിലാക്കിയെന്നാണ് പറയുന്നത് ?
കിരാത പ്രവർത്തനം നടത്തിയവർ മുസ്‌ലിം സമുദായത്തിനകത്തെ എത്രപേരെ പ്രതിനിധാനം ചെയ്യുന്നുണ്ട് ?
ചില വർഗീയ വാദികൾ ആ സംഭവത്തെ സമുദായത്തെയും ഇസ്‌ലാമിനെയും തന്നെ തെറിവിളിക്കാനും ആരോപിക്കാനു ഉപയോഗിച്ച് എന്നത് ശരി .പക്ഷെ ഭൂരിപക്ഷം ആളുകളും വസ്തുത മനസിലാക്കിയവരാണ്.
അത് പോലെ ആ നടപടിയെ മുഖ്യധാരാ ഇസ്‌ലാമിക സംഘടനകളും നേതാക്കളും അപലപിക്കുകയും ചെയ്തതാണ്. അതൊന്നും അരീക്കോടൻ അറിഞ്ഞില്ലെന്നുണ്ടോ ?
വെകിയെങ്കിലും..ആശംസകൾ
ആശങ്കകളില്ലാത്ത നല്ല നാളുകള്‍ ഉണ്ടാവട്ടെ, ആശംസകള്‍.
തിരിച്ചും ആശംസകള്‍ .
ബഷീര്‍ ,
കേരളാ മുസ്ലിങ്ങള്‍ ഈ ദിവസങ്ങളില്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം കേരളത്തില്‍ വസിക്കുന്നവര്‍ക്കേ മനസ്സിലാകൂ.മാത്രമല്ല ബഹുമത സമൂഹത്തില്‍ മറ്റു മതക്കാര്‍ നമ്മെ ബഹുമാനത്തോടെ കണ്ടിരുന്നത് അല്പമെങ്കിലും മാറിയോ എന്ന് സംശയിക്കുന്നു.
Post a Comment
നന്ദി....വീണ്ടും വരിക