സ്ഥലം അച്ചുവേട്ടന്റെ ചായമക്കാനി. നാട്ടുപ്രമുഖരായ സംശയം അബ്ദുക്കയും നിവാരണം തോമസൂട്ടിയും പിന്നെ കുറേ കാണികളും മക്കാനിയിലുണ്ട്.
അബ്ദുക്ക: അല്ല തോമസൂട്ടി, ഈ കാമസ്വരാജ് ന്ന ഒരു പുത്തന്‍ സാതനം ണ്ടല്ലോ? അതെന്താ സാതനം ?
തോമസൂട്ടി: കാമസ്വരാജോ അതോ കാമരാജോ ?
അബ്ദുക്ക: ഈ സെലക്ഷന് നടക്കാന്‍ പോകുന്ന സാതനം…
തോമസൂട്ടി: സെലക്ഷന് അല്ല...എലക്ഷന്..…അത് കാമസ്വരാജ് അല്ല...ഗ്രാമസ്വരാജ്
അബ്ദുക്ക: ആ... അതന്നെ സാതനം
തോമസൂട്ടി:അത്... നമ്മുടെ രാഷ്ട്രപിതാവില്ലേ ഗാന്ധിജി…അദ്ദേഹം ഒരു സ്വപ്നം കണ്ടത്രേ…വലിയൊരു സ്വപ്നം.
അബ്ദുക്ക: ങേ ബല്യ സ്വപ്നമോ? സ്വപ്നത്ത്നുംണ്ടോ ബല്പം ???
തോമസൂട്ടി:ആ...കിനാവില്ലേ കിനാവ്…അതെന്നെ
അബ്ദുക്ക:ഓ, ഗള്ഫ്ല് പോയ മോനെ അയിക്കാരം കിനാവ് കണ്ടത്.
തോമസൂട്ടി:ഛെ…അതല്ല
അബ്ദുക്ക: ന്നാല് പിന്നെ അമ്മായിമ്മന്റെ മോന്തായമായിരിക്കും കണ്ടത്…
തോമസൂട്ടി:അതുമല്ല….ആ കിനാവായിരുന്നു ഗ്രാമസ്വരാജ്
അബ്ദുക്ക: ഓ..അപ്പോ കാന്ധിജിന്റെ കിനാവാണല്ലേ ഗ്രാമസ്വരാജ് ?
ശേഷം അബ്ദുക്ക മുണ്ടൂകന്റെ നേരെ തിരിഞ്ഞു.
അബ്ദുക്ക:ഈ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ന്ന് ബെച്ചാല് ന്താ മുണ്ടൂകാ?
മുണ്ടൂകന്‍: സ്വതന്ത്രന് എന്നാല്‍ സ്വ തന്തയില്ലാത്തവന്….അതായത് ഒരു പാര്‍ട്ടി മേല്‍ വിലാസവും ഇല്ലാത്തവന്.
അബ്ദുക്ക:അപ്പം മേല്‍വിലാസം ഇല്ലാത്തോര് എന്നാല്‍ ബെലാണല്ലേ?
മുണ്ടൂകന്‍:അതേ അതേ
തോമസൂട്ടി:വിഢിത്തം വിളമ്പാതെടാ മണ്ടൂകാ…സ്വതന്ത്രര്‍ എന്ന് വച്ചാല്‍ സ്വ തന്ത്രമുള്ളവര്…അതായത് ഇടക്കിടെ അവര്‍ സ്വ തന്ത്രരും സ്വതന്ത്രരും ആയിക്കൊണ്ടിരിക്കും
അബ്ദുക്ക:ന്റെ തങ്ങളുപ്പാപ്പേ..ഞമ്മള് ഒടിയന് ന്ന് പറ്യണെ ജാത്യാണല്ലോ ത്.
അല്പസമയത്തിനകം പരിവാര സമേതം ഒരു സ്ത്രീ അവിടെ പ്രത്യക്ഷപ്പെട്ടു.
ആഗത: ഞാന്‍ ഈ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്…എന്റെ പേര് സാറാഅമ്മാളുമ്മ … നിങ്ങളുടെ വിലയേറിയ വോട്ട് ‘വാനിറ്റി ബാഗ്’ അടയാളത്തില്‍ കുത്തി എന്നെ വിജയിപ്പിക്കണം
‘ഓ…ഇത് ആ ഒടിയന് ജാതി തെന്നെ…പേരും അടയാളും ഞമ്മള് ഇതുവരെ കേട്ടിട്ടില്ലാത്ത എന്തോ സാതനം’ അബ്ദുക്ക ആത്മഗതം ചെയ്തു.
അബ്ദുക്ക: അന്റെ അടയാളം ന്താ ന്നാ പറഞ്ഞെ ?
സ്ഥാനാര്‍ത്ഥി: (പൂച്ച രോമം കൊണ്ട് ആവരണം ചെയ്ത ബാഗ് കാണിച്ചുകൊണ്ട്) ഇതാ ഇത് തന്നെ…
അബ്ദുക്ക: (ഞെട്ടി മാറിക്കൊണ്ട്) ങേ!! പൂച്ചരോമ സഞ്ചി…അതിന്റെ ഇംക്ലീസ് ആണല്ലേ ജ്ജ് ആദ്യം പറഞ്ഞെ? നാലാള്‍ക്ക് മന്സ്ലാണെ കോലത്ത്ല് പറഞ്ഞൂടെ ന്നാ അനക്ക്.ഒര് ഇംക്ലീസ് മദാമ ബെന്ന്ക്ക്ണ് ഞ്മ്മളെ ചാണകക്കുണ്ട് വാര്‍ഡ്ക്ക്..ഫൂ....!ഇതാണോ കാന്തിജി കണ്ട ബിസേസപ്പെട്ട കിനാവ് ?
കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ സ്ഥാനാര്‍ത്ഥിയും അകമ്പടിക്കാരും ഉടന്‍ സ്ഥലം വിട്ടു.
6 comments:
ങേ!! പൂച്ചരോമ സഞ്ചി…അതിന്റെ ഇംക്ലീസ് ആണല്ലേ ജ്ജ് ആദ്യം പറഞ്ഞെ? നാലാള്‍ക്ക് മന്സ്ലാണെ കോലത്ത്ല് പറഞ്ഞൂടെ ന്നാ അനക്ക്.ഒര് ഇംക്ലീസ് മദാമ ബെന്ന്ക്ക്ണ് ഞ്മ്മളെ ചാണകക്കുണ്ട് വാര്‍ഡ്ക്ക്..ഫൂ....!
ആ പൂച്ചരോമ സഞ്ചിക്ക് ന്റെ വക ഒരോട്ട്..
എന്റെ വോട്ടും പൂച്ചരോമ സഞ്ചിക്ക് തന്നെ.
പിന്നെ സ്വതന്ത്രന് എന്നതിന് മറ്റൊരു അര്‍ഥം കൂടിയുണ്ട്. ജയിച്ചാല്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു പാര്‍ട്ടിക്കും കമ്മീഷന് കൊടുക്കാതെ കിട്ടുന്നത് ഒറ്റയ്ക്ക് തിന്നാന്‍ സ്വാതന്ത്ര്യമുള്ളവന്‍.
:)
ല്ലാരും സഞ്ചിക്ക് കുത്തിക്കൊ! ഒടുവില്‍ കേരളം കര്‍ണാടക ആകും!! കോടികള്‍ മറിയുന്ന ഏര്പ്പാടാന്ണവിടെ
മുല്ല...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വോട്ട് അസാധുവല്ലല്ലോ?
അക്ബര്‍ ...പുതിയ അര്‍ത്ഥം നല്‍കിയതില്‍ സന്തോഷം.അപ്പോ പൂച്ചരോമ സഞ്ചി അനിഷേധ്യലീഡിലേക്ക്!
സലാഹ്...വോട്ടു ചെയ്യാനുള്ള പ്രായമായില്ലേ?
ശിവാനന്ദ്ജി...സഞ്ചിക്ക് കുത്തിയാല്‍ ഇഞ്ചിഞ്ചായി കലങ്ങും ട്ടോ....
Post a Comment
നന്ദി....വീണ്ടും വരിക