ഗ്യാസ് ഏജന്‍സികളുടെ ’നരനായാട്ട്‘ നേരിട്ട് അനുഭവിച്ചിരുന്നില്ലെങ്കിലും പുതിയ വീട് ആയതിന് ശേഷം അത് ലഭിക്കാനുള്ള പ്രയാസങ്ങള്‍ ഓരോ കടമ്പകളായി മുന്നില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.നമുക്കിഷ്ടപ്പെട്ട കോര്‍പ്പറേഷനെ (ഇന്ത്യന്‍ ഓയില്‍ അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം) തെരഞ്ഞെടുക്കാന്‍ അധികാരമില്ല എന്നും അടുത്തുള്ള ഏജന്‍സി ഏതാണോ അതില്‍ നിന്ന് തന്നെ കണക്ഷന് എടുക്കണം എന്നുള്ള ‘പുതിയ’ വിവരം ലഭിച്ചത് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സെയിത്സ് മാനേജറില്‍ നിന്നായിരുന്നു.
ഏതായാലും ആ വഴി അടഞ്ഞപ്പോഴാണ് മുമ്പ് വയനാടില്‍ താമസിക്കുമ്പോള്‍ അപേക്ഷിച്ചിരുന്ന ഒരു കടലാസ് കയ്യില്‍ ഉള്ളത് ഓര്‍മ്മിച്ചത്.പതിവ് പോലെ എന്നെ എല്ല്ലാ കാര്യത്തിലും സഹായിക്കാറുള്ള പവിത്രേട്ടന് അതിന്റെ പിന്നാലെ കൂടി.അത് ലഭ്യമാക്കാനുള്ള എല്ലാ സംഗതികളും ചെയ്തപ്പോഴാണ് കസ്റ്റമര്‍ കെയര്‍ എന്ന സ്ഥാപനത്തില്‍ ബന്ധപ്പെടാന്‍ തോന്നിയത്.അവരുടെ നിര്‍ദ്ദേശപ്രകാരം അടുത്തുള്ള ഏജന്‍സിയില്‍ ഒരു പുതിയ അപേക്ഷ സമര്‍പ്പിച്ചു.ഒരു വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടി വരും എന്ന് ഏജന്‍സി ഉടമ പറഞ്ഞപ്പോള്‍ ഞാന്‍ ഉള്ളീല് ചിരിച്ചു.
പുതിയതും പഴയതുമായ പേപ്പറുമായി ഞാന്‍ വീണ്ടും കസ്റ്റമര്‍ കെയറിനെ സമീപിച്ചു.ഒരാഴ്ചക്കുള്ളില്‍ , കണക്ഷന് റിലീസ് ചെയ്യാന്‍ ഓഡര്‍ സമ്പാദിക്കുകയും ചെയ്തു.അതുപ്രകാരം ഏജന്‍സിയില്‍ ചെന്നപ്പോള്‍ അവര്‍ ചില ചെറു ന്യായങ്ങള്‍ നിരത്തിയെങ്കിലും ഗത്യന്തരമില്ലാതെ കണക്ഷന് അനുവദിച്ചു.അപ്പോഴാണ് അടക്കേണ്ട സംഖ്യയുടെ വലിപ്പം എന്റെ ശ്രദ്ധയില്‍ പെട്ടത്.ഐറ്റം തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ അതില്‍ സ്റ്റൌവിന്റെ കാശും ഉള്ളതായി ബോധ്യപ്പെട്ടു.സ്റ്റൌ എനിക്ക് ആവശ്യമില്ല എന്ന് ഞാനും പറഞ്ഞു.എങ്കില്‍ നിങ്ങളുടെ വീട്ടില്‍ വന്ന് പരിശോധിക്കേണ്ടി വരും എന്ന് അവരും അറിയിച്ചു.
ഇവിടേയും പവിത്രേട്ടന് ചില നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നതിനാല്‍ കുഴിയില്‍ വീഴാതെ രക്ഷപ്പെട്ടു.രണ്ടാഴ്ചക്കുള്ളീല്‍ ചെക്കിംഗ് നടാത്തും എന്ന് പറഞ്ഞവര്‍ 19 ദിവസമായിട്ടും വരാതായപ്പോള്‍ ഞാന്‍ സൈറ്റില്‍ തപ്പി നോക്കി.അവിടെയും മാക്സിമം 15 ദിവസമായിരുന്നു പറഞ്ഞിരുന്നത്.പക്ഷേ കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ അവര്‍ 30 ദിവസത്തിനുള്ളീല്‍ ചെക്കിംഗ് നടത്തും എന്നറിയിച്ചു.അപ്പോഴാണ് വെറുതെ ഏജന്‍സിയില്‍ ഒന്നു കൂടി വിളിച്ചത്.20 ദിവ്സത്തിനുള്ളീല്‍ നടത്തിയില്ലെങ്കില്‍ തിരിച്ചു വിളിക്കാന്‍ അവര്‍ പറഞ്ഞു.
പിറ്റേന്ന് വിളിക്കാന്‍ നില്ക്കുമ്പോള് എന്റെ ഫോണ്‍ റിംഗ് ചെയ്തു.വീട്ടിലേക്കുള്ള വഴി അന്വേഷിച്ചുകൊണ്ട് ഗ്യാസ് ഏജന്‍സിയില്‍ നിന്നായിരുന്നു ആ വിളി.അല്പ സമയത്തിനകം രണ്ട് പേര് വന്ന് അടുക്കളയില്‍ കയറി എന്തൊക്കെയോ പരിശോധിച്ചു എന്ന് വരുത്തി സ്ഥലം വിട്ടു.രണ്ട് ദിവസം ക്ഴിഞ്ഞ് ഏജന്‍സിയില്‍ നേരിട്ടെത്തി കണക്ഷന് വാങ്ങാന്‍ പറഞ്ഞു. ആ ദിവസം ചെന്നപ്പോള്‍ കിട്ടിയത് ഒരു ടോക്കണ്‍.വീണ്ടും ഒരാഴ്ച്ചക്കുള്ളീല്‍ വിളിക്കും, അപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോകാം എന്ന് അറിയിച്ചു.
അങ്ങനെ ആ ഒരാഴ്ച തീരാന്‍ ഒരു ദിവസം ബാക്കിയുള്ളപ്പോള്‍ എനിക്ക് സിലിണ്ടര്‍ അനുവദിച്ചതായി ഫോണ്‍ വന്നു.ഇന്ന് അത് സ്വീകരിച്ചതോടെ എന്റെ മറ്റൊരു കാത്തിരിപ്പിന് കൂടി വിരാമമായി.
പാഠം:‘ഏമാന്മാരെ‘ ചോദ്യം ചെയ്യുകയോ മറികടക്കുകയോ ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കുക,അവര്‍ നിങ്ങളെ മാക്സിമം കറക്കാന്‍ ശ്രമിക്കും,വിടമാട്ട് !
5 comments:
അങ്ങനെ ആ ഒരാഴ്ച തീരാന്‍ ഒരു ദിവസം ബാക്കിയുള്ളപ്പോള്‍ എനിക്ക് സിലിണ്ടര്‍ അനുവദിച്ചതായി ഫോണ്‍ വന്നു.ഇന്ന് അത് സ്വീകരിച്ചതോടെ എന്റെ മറ്റൊരു കാത്തിരിപ്പിന് കൂടി വിരാമമായി.
പീഡിത ഗ്യസോപഭോക്ത സംഘത്തിലേക്ക് സ്വാഗതം! നിയമങ്ങളെ കുറിച്ചുള്ള അവ്യക്തമായ ധാരണ നിമിത്തം എല്ലായിപ്പൊളും ഇല്ലാത്ത ചില ബാദ്ധ്യതകള്‍ ഏറ്റെടുക്കെണ്ടി വരാറുന്റ്. ഒരു പവിത്രേട്ടനൊ വക്കീല്‍ നരായണ്ന് കുട്ടിയൊ കൂടെ ഉണ്ടകുന്നത് നല്ലതാ.
താങ്കളെ പോലെയുള്ളവര്‍ക്ക് ധൈര്യമായി പൊരുതാം. പക്ഷെ എന്നെപോലെയുള്ള ഗള്‍ഫുകാര്‍ക്ക് എണ്ണിച്ചുട്ട അവധി ദിനങ്ങളില്‍ ഇതിനു പിന്നാലെ പോയാല്‍- മാനഹാനി, ധനനഷ്ടം,മനസംഘര്‍ഷം മുതലായവയും ഹതാശനായി തിരിച്ചു പോരെണ്ടിയും വരും. അതിനാല്‍ ഇത്തരം പിശാചുക്കളെ ചിരിയോടെ നേരിടേണ്ടി വരുന്നു.
(ഉപഭോക്തൃ കോടതിയുടെ അവസ്ഥ ഇപ്പോഴെന്താണാവോ )
ശിവാനന്ദ്ജി...ധാരണ ഉള്ളവരെയും ഇവര്‍ ഇങ്ങനെ വട്ടം കറക്കുന്നുവെങ്കില്‍ ഇല്ലാത്തവരെ എത്രമാത്രം പിഴിയും?
ഇസ്മായില്‍ ...അത് ശരിയാ.പ്രവാസികള്‍ പൊരുതാന്‍ നിന്നാല്‍ ഉള്ള ‘ഗ്യാസും’ പോയി കിട്ടും!!ഉപഭോക്തൃകോടതിയും ഫോറവും എല്ലാം നിലവിലുണ്ട്.പക്ഷേ....
hai,
how to type in malayalam ,I have to install malayalm font?
Post a Comment
നന്ദി....വീണ്ടും വരിക