പ്ലാസ്റ്റിക് ഇന്ന് സര്‍വ്വ സാധാരണമായ ഒരു പ്രശ്നമാണെങ്കിലും ആര്‍ക്കും ഒരു ‘പ്രശ്നമല്ലാത്ത‘ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.ഈ അപകടകരമായ മരവിപ്പില്‍ നിന്നും ഒരു മോചനം എന്ന ആശയത്തില്‍ നിന്നാണ് കോഴിക്കോട് ജില്ലയെ പ്ലാസ്റ്റിക് മാലിന്യമുക്ത ജില്ലയാക്കുക എന്ന ഒരു സ്വപ്ന പദ്ധതി വിവിധ ഏജന്‍സികളുടെ പിന്തുണയോടെ കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കി വരുന്നത്.ഇതിന്റെ ഭാഗമായി ഞങ്ങളുടെ കോളേജ് കാമ്പസും വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി കാമ്പസില്‍ ഒരു പറ്റം വിദ്യാര്‍ഥികള്‍ ഇതിന്റെ സജീവമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവരുന്നു.
വാസ്തവത്തില്‍ നമ്മുടെ ഭൂമിയെ നാലോ അഞ്ചോ പ്രാവശ്യം മൂടാനുള്ള അത്രയും പ്ലാസ്റ്റിക് മാലിന്യം ഇവിടെ നിക്ഷേപ്പിക്കപ്പെട്ടത് എങ്ങനെയെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? കോഴിക്കോട് ജില്ലയെപ്പറ്റി അങ്ങനെ ഒരു പഠനം നടത്തിയപ്പോള്‍ പുറത്ത് വന്നത് ഒരു ഞെട്ടിപ്പിക്കുന്ന സത്യമായിരുന്നു.അത് ഇവിടെ കുറിക്കട്ടെ.
കോഴിക്കോട് ജില്ലയില്‍ ഏകദേശം ആറ് ലക്ഷം വീടുകളാണ് ഉള്ളത്.ഈ വീടുകളില്‍ എല്ലാം ഒരു പ്ലാസ്റ്റിക്ക് സഞ്ചി അല്ലെങ്കില്‍ ഒരു പ്ലാസ്റ്റിക് കാരി ബാഗ് എന്ന നിലയില്‍ ദിവസേന എത്തിക്കൊണ്ടിരിക്കുന്നു. അതായത് ദിവസവും ഒന്ന് എന്ന തോതിലാണെങ്കില്‍ പോലും ആറ് ലക്ഷം അല്ലെങ്കില്‍ ഒരു അഞ്ച് ലക്ഷം എങ്കിലും പ്ലാസ്റ്റിക് കവറുകള്‍ അല്ല ചവറുകള്‍ ! ഇവ ഉപയോഗ ശേഷം മിക്കവാറും എറിയുന്നത് ഒന്നുകില്‍ റോട്ടിലേക്ക് അല്ലെങ്കില്‍ തോട്ടിലേക്ക്!പരിസരം വൃത്തികേടാകാനും വെള്ളം മലിനമകാനും ആ ദിവസത്തില്‍ പിന്നെ വേറെ എന്തെങ്കിലും ആവശ്യമുണ്ടോ?
അപ്പോള്‍ ഒരു മാസം കൊണ്ട് ഈ ജില്ലയില്‍ മാത്രം വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് വേസ്റ്റിന്റെ എണ്ണവും വണ്ണവും ഒന്ന് ആലോചിച്ച് നോക്കൂ.നൂറ്റിഅമ്പത് മുതല്‍ നൂറ്റി എണ്‍പത് ലക്ഷം വരെ കീസുകള്‍ ! ഇത് ഒരു ജില്ലയുടെ മാത്രം കണക്കാണെങ്കില്‍ നമ്മുടെ കൊച്ചുകേരളം പ്ലാസ്റ്റിക് കൂമ്പാരത്തില്‍ എത്രത്തോളം മുങ്ങിയിട്ടുണ്ടാവും എന്നൊന്ന് ആലോചിച്ച് നോക്കൂ.
കൂടുതല്‍ ആലോച്ചിച്ച് ഇനി തലയിലെ മണ്ണ് ഇളക്കേണ്ട.നാം ചെയ്യേണ്ടത് ഇത്ര മാത്രം.നമ്മുടെ വീട്ടില്‍ ഇനിയെങ്കിലും ഈ ഭീകരനെ കാലുകുത്തിക്കാതെ മാക്സിമം ശ്രമിക്കുക.മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് എങ്ങനെയായാലും അവര്‍ കീസ് തരും.അതിനെന്താ, നല്ല ഒരു ടെക്സ്റ്റൈല്‍ കവര്‍ എന്നും കൂടെ കരുതിക്കോളൂ.അതില്‍ വാങ്ങുക, കഴുകി പിറ്റേന്നും അതു തന്നെ ഉപയോഗിക്കുക.കടകളില്‍ പോകുമ്പോളും പച്ചക്കറി വാങ്ങുമ്പോളും തുണി സഞ്ചി കൂടി കൊണ്ട് പോകുക.നാം ശ്രമിച്ചാല്‍ നമുക്ക് നമ്മുടെ സുന്ദര ഭൂമിയെ രക്ഷിക്കാം.
വാല്: ഇതൊക്കെ എന്തിനാ മാഷെ എന്ന് ചോദിക്കുന്നവര്‍ക്ക് തല്ക്കാലം മറുപടി ഇത്രമാത്രം – ഇന്ന് എന്‍ഡോസള്‍ഫാന്‍ നാളെ പ്ലാസ്റ്റിക്.
13 comments:
കൂടുതല്‍ ആലോച്ചിച്ച് ഇനി തലയിലെ മണ്ണ് ഇളക്കേണ്ട.നാം ചെയ്യേണ്ടത് ഇത്ര മാത്രം.നമ്മുടെ വീട്ടില്‍ ഇനിയെങ്കിലും ഈ ഭീകരനെ കാലുകുത്തിക്കാതെ മാക്സിമം ശ്രമിക്കുക.
കണ്ടു പിടുത്തങ്ങളിൽ ചെകുത്താന്റെ കൈകൾ !!
നമ്മടെ വീട്ടിൽ എത്തിപ്പെടുന്ന പ്ലാസ്റ്റിക്കുകളെ ശേഖരിച്ച് (LD, HD,PS, PET,PVC) തരം തിരിച്ചൊ അല്ലാതെയൊ റീസൈക്കിൾ ചെയ്യാൻ വേണ്ടി വിൽക്കാവുന്നതാണ്.
മീൻ വാങ്ങാൻ തുണി സഞ്ചി ?
അതേതായാലും നടക്കുമെന്ന് തോന്നുന്നില്ല. പഴയ കാലത്തെ പോലെ കുട്ട,തേക്കില,പാള, തകരക്കോൽ എന്നിവ ആലോചിക്കാം.
മാഷെ കുട്ടിക്കാലത്തൊക്കെ മീനും ,ഇറച്ചിയും വാങ്ങാന്‍ പോയാല്‍ അവര്‍ തേക്കിന്റെ ഇലയില്‍ പൊതിഞ്ഞായിരുന്നു തന്നിരുന്നത്. അതുപോലെ കടകളിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുമ്പോള്‍ ഒരു കൊട്ടയോ അല്ലങ്കില്‍ തുണിസഞ്ചിയോ കൊണ്ടു പോവുമായിരുന്നു അന്നൊന്നും ഈ പ്ലാസ്റ്റിക് ശല്യം ഇത്രമാത്രം ഇല്ലായിരുന്നല്ലോ.. മനുഷ്യര്‍ക്ക് സൌകര്യം കൂടി വന്നപ്പോഴാണ് ഇതൊക്കെ പുറത്തിറങ്ങാന്‍ തുടങ്ങിയത് .. നാം കുഴിക്കുന്ന കുഴിയില്‍ നാം തന്നെ വീഴുന്നു എന്നു മാത്രം . വരാന്‍ പോവുന്ന തലമുറയുടെ കഷ്ടകാലം അല്ലാതെ എന്തു പറയാന്‍ .... സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട...
'നാം ശ്രമിച്ചാല്‍ നമുക്ക് നമ്മുടെ സുന്ദര ഭൂമിയെ രക്ഷിക്കാം...'
അതെ നമുക്ക് ശ്രമിക്കാം...നല്ല പോസ്റ്റ് മാഷേ..
നമുക്ക് ശ്രമിക്കാം
സായിപ്പിന്റവിടെ ഇപ്പോൾ പേപ്പർ ബാഗുകളും,നമ്മുടെ ചിരട്ട കയിലും,പാള/ചാക്ക് സഞ്ചികളുമാണ് കൂടുതൽ ഉപയൊഗിക്കുന്നത്...
പിന്നെ റീ സൈക്കിളിങ്ങിൽ വാനീഷാകുന്ന പ്ലാസ്റ്റിക് ഉപകരണങ്ങളും
നമ്മൾ പിന്നീടിതെല്ലാം കണ്ട് പകർത്തിയേക്കും അല്ലേ...
ഒരേ പ്ലാസ്റ്റിക്ക് സഞ്ചിതന്നെ വീണ്ടും വീണ്ടും ഉപയോഗിക്കാറാണ് ഇപ്പോൾ പലരും ചെയ്യുന്നത്. നല്ല ലേഖനം.
ഇനിയും കൂടുതൽ ഭീകരമാകേണ്ടിയിരീക്കുന്നു കാര്യങ്ങൾ,എന്നാലേ നമ്മൾ അതിനെതിരെ പ്രതികരിക്കാൻ ഇറങ്ങൂ...!
ചെറിയ തോതിലെ ഈ പരിശ്രമത്തിനു അഭിനന്ദനങ്ങൾ!
ഒ.എ.ബി...ആ പ്ലാസ്റ്റിക് തരം തിരിക്കല്‍ മനസ്സിലായില്ല.
ഹംസ...അതുകൊണ്ട് തന്നെയാണ് അസുഖങ്ങളും കൂടി വന്നത് എന്ന് തോന്നുന്നു.
ജസ്മിക്കുട്ടീ...അതെ എല്ലാവരും ഒത്തൊരുമിച്ച് ഒന്ന് ശ്രമിച്ചിരുന്നെങ്കില്‍..
തെച്ചിക്കോടാ...അതെ വീട്ടില്‍ നിന്നും തുടങ്ങാം
മുരളിയേട്ടാ...അതാണ് ഒരു സമാധാനം.വര്‍ഷങ്ങള്‍ക്ക് ശേഷം നാം അത് പകര്‍ത്തിയേക്കാം.
മിനി...അതു തന്നെയാണ് നിവൃത്തിയില്ലെങ്കില്‍ നല്ലത്.
കുഞൂസ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഇനിയും വലുത് വരട്ടെ എന്നതാണ് നമ്മുടെ മനോഭാവം.എന്തു ചെയ്യാന്‍?
കാശിന്റെ ആധിക്യവും സുഖലോലുപതയുടെ ആകര്‍ഷണവും നാട്ടുകാരെ മടിയന്മാരാക്കിക്കൊണ്ടിരിക്കുന്നു..ഭൂമിയോടും
പരിസ്ത്ഥിയോടും അങ്കം വെട്ടാതെ ഇത്തിരി
നല്ല ശീലങ്ങള്‍ പാലിച്ചു കൂടെ..പ്ലാസ്റ്റിക് ഭീകരനെ
തൂത്തെറിയാനുള്ള സമയം അധിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
പ്ലാസ്റ്റിക്- ഇതുപോലെ ഓർമപ്പെടുത്തിക തന്നെ വേണം!
ശരി തന്നെയാണ്...
വായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി
Post a Comment
നന്ദി....വീണ്ടും വരിക