Pages

Friday, December 24, 2010

മാതൃകയോ അതോ കത്രികയോ?

എന്റെ ഈ പോസ്റ്റില്‍ പ്ലാസ്റ്റിക്കിനെ പറ്റി ഞാന്‍ ചെറുതായി ഒരു ഭാഷണം നടത്തിയിരുന്നു.പ്രത്യക്ഷത്തില്‍ പ്ലാസ്റ്റിക് അധികം കാണാത്ത എന്റെ കോളേജ് കാമ്പസ് വൃത്തിയാക്കിയപ്പോള്‍ കിട്ടിയ ചാക്ക് കണക്കിന് പ്ലാസ്റ്റിക് വേസ്റ്റ് എന്റെ മാത്രമല്ല പല സ്റ്റാഫംഗങ്ങളുടേയും കണ്ണ് തള്ളിച്ചു.ഇത്രയും പ്ലാസ്റ്റിക് ഇവിടെ ഉണ്ടായിരുന്നോ എന്ന് എല്ലാവരും സംശയം പ്രകടിപ്പിക്കുന്നു.

എന്നാല്‍ ദു:ഖകരമെന്ന് പറയട്ടെ എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തന്നെ ഇത്തരം പരിപാടികള്‍ക്ക് വിമുഖത കാട്ടിക്കൊണ്ടുള്ള ചില അഭിപ്രായപ്രകടനങ്ങള്‍ കുട്ടികളുടെ മുമ്പില്‍ നടത്തുകയുണ്ടായി.വിദ്യാര്‍ത്ഥി എന്നാല്‍ വിദ്യ അര്‍ത്ഥിക്കുന്നവന്‍ എന്നാണെന്നും അവന്‍/അവള്‍ വിദ്യയില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ എന്‍.എസ്.എസ് ല്‍ വളന്റിയര്‍ ആയി സേവനമനുഷ്ടിക്കുന്ന എന്റെ മക്കള്‍ അദ്ദേഹത്തെ തിരുത്തി.പക്ഷേ ഞാന്‍ പിടിച്ച മുയലിന് കൊമ്പ് രന്റ് തന്നെ എന്ന സിദ്ധാന്തത്തില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുന്നു.

യഥാര്‍ത്ഥത്തില്‍ എന്റെയോ എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളുടെയോ നാടോ വീടോ അല്ല ആ കോളേജ് കാമ്പസ്.ഞങ്ങള്‍ ഇന്നോ നാളെയോ അവിടം വിട്ടു പോകേണ്ടവര്‍.പക്ഷേ ആത്മാര്‍ത്ഥമായി എന്തെങ്കിലും സേവനം ചെയ്യാം എന്ന് മനസ്സിലുറപ്പിച്ച് വരുന്നവരെ കൂടി പിന്തിരിപ്പിക്കാനും നമ്മുടെ ഇടയില്‍ അഭ്യസ്തവിദ്യര്‍ ശ്രമിക്കുന്നു എന്നത് സങ്കടകരമാണ്.ഇന്റേര്‍ണല്‍ അസസ്മെന്റ് എന്ന ഉമ്മാക്കി കാണിച്ച് പലതിലും സ്വന്തം അഭിപ്രായം പറയാന്‍ പോലും കെല്‍പ്പില്ലാത്തവരാക്കി ഒരു സമൂഹത്തെ വളര്‍ത്തുന്ന അദ്ധ്യാപകരെ ‘സോഷ്യല്‍ എഞ്ചിനീയര്‍” എന്ന് എങ്ങനെ വിളിക്കും?ഇന്ന് ഈ കാമ്പസ് വിട്ടിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ ആ അദ്ധ്യാപകനെപറ്റിയുള്ള കണ്‍സപ്റ്റ് എന്തായിരിക്കും?മാതൃകയോ അതോ കത്രികയോ?

വാല്‍: സുഹൃത്തുക്കളേ, ഒരു സല്‍കര്‍മ്മത്തില്‍ നമ്മള്‍ പങ്കാളികളാകുന്നില്ലെങ്കില്‍ ദയവ് ചെയ്ത് മാറി നില്‍ക്കുക.വെറുതെ കല്ലെറിഞ്ഞ് കര്‍മ്മം ചെയ്യുന്നവരെ ശല്യം ചെയ്യരുത്.

5 comments:

Areekkodan | അരീക്കോടന്‍ said...

ഒരു സല്‍കര്‍മ്മത്തില്‍ നമ്മള്‍ പങ്കാളികളാകുന്നില്ലെങ്കില്‍ ദയവ് ചെയ്ത് മാറി നില്‍ക്കുക.വെറുതെ കല്ലെറിഞ്ഞ് കര്‍മ്മം ചെയ്യുന്നവരെ ശല്യം ചെയ്യരുത്.

ദിവാരേട്ടN said...

എണ്ണത്തില്‍ കുറവ് ആണെങ്കിലും ഇത്തരക്കാരെ എല്ലായിടത്തും കാണാം.

കണ്ണനുണ്ണി said...

no one can change others attitude...

കേട്ടിട്ടില്ലേ മാഷെ

ജയരാജ്‌മുരുക്കുംപുഴ said...

valare sathyam thanne..... aashamsakal....

Areekkodan | അരീക്കോടന്‍ said...

ദിവാരേട്ടാ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.(പേര് വായിച്ചെടുക്കാന്‍ അല്പം ബുദ്ധിമുട്ടി)

കണ്ണനുണ്ണി...കേട്ടിട്ടുണ്ട്.

ജയരാജ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.

Post a Comment

നന്ദി....വീണ്ടും വരിക