Pages

Friday, January 28, 2011

എന്നിട്ടും എന്തേ നാം ഉണരാത്തത് ?

മനുഷ്യര്‍ എല്ലാവരും നെട്ടോട്ടത്തിലാണ്. എങോട്ടാണ് ഈ ഓട്ടം എന്ന് ആര്‍ക്കും അറിയില്ല.കിട്ടിയ സമയത്തിനുള്ളീല്‍ മാക്സിമം സമ്പാദിക്കണം , അടിച്ചുപൊളിച്ച് ജീവിക്കണം (അതിനിടയില്‍ മരിച്ചാലും പ്രശ്നമില്ല പോലും). ഇത് മാത്രമേ ഇന്നത്തെ മനുഷ്യമനസ്സില്‍ ചിന്തയായിട്ടുള്ളൂ.

ഇക്കഴിഞ്ഞ ദിവസം ഞാന്‍ കോഴിക്കോട് യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ ടി.കെ.നാരയാണന്‍ സാറുടെ കൂടെ ഒരു ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുന്ന സമയം.ഇന്നത്തെ വിദ്യഭ്യാസത്തിലെ ആഭാസങ്ങളെപറ്റി അദ്ദേഹം ഒരു പാട് സംഗതികള്‍ വരച്ചു കാണിച്ചു.കുട്ടിക്കാലത്ത് ഒരു ചലാന്‍ എടുക്കാന്‍ സ്വന്തം പിതാവ് അദ്ദേഹത്തെ ഏല്പിച്ച ഒരു സംഭവവും അദ്ദേഹം പറയുകയുണ്ടായി.ഒന്നും അറിയാത്ത ആ കാലത്ത് അന്വേഷണത്തിലൂടെ ആ പുതിയ സംഗതി കണ്ടെത്തിയതിന്റെ ത്രില്ലും അദ്ദേഹം പങ്കുവച്ചു.

ഇന്ന് നമുക്കറിയാത്തത് മറ്റുള്ളവനോട്‌ ചോദിക്കാന്‍ മടിയാണ്.അതിന് കാരണം രണ്ടാണ്.ഒന്ന് സ്വന്തം ഈഗൊ.ഇത്രയും നിസ്സരമായ കാര്യം പോലും അറിയാത്ത താന്‍ അത് ചോദിക്കുന്നതിലൂടെ അവന്റെ മുമ്പില്‍ ഒരു തനി മണ്ടന്‍ ആകില്ലേ എന്ന ആവശ്യമില്ലാത്ത ചിന്ത.രണ്ട് ചോദിച്ചാലും അവന് ഉത്തരം പറയാന്‍ സമയം കിട്ടോ എന്ന ആവശ്യമില്ലാത്ത സംശയം. ഈ രണ്ടും നമ്മുടെ മനസ്സില്‍ ഉള്ളിടത്തോളം കാലം നമ്മുടെ അറിവ് വര്‍ദ്ധിപ്പിക്കാന്‍ നമുക്ക് സാധിക്കുകയില്ല.നമ്മുടെ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും നമുക്ക് സാധിക്കുകയില്ല.

മാനവിക മൂല്യങ്ങള്‍ ഇന്ന് നമുക്കിടയില്‍ ഒട്ടും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.സഹജീവി സ്നേഹം മറ്റു ജന്തുക്കള്‍ എല്ലാം തുടരുമ്പോള്‍ ബുദ്ധിമാനായ മനുഷ്യന്‍ അത് നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു.ഇക്കഴിഞ്ഞ ആഴ്ച സാംസ്കാരിക കേരളത്തിന്റെ തലസ്ഥാനമായ തൃശൂരിന്റെ ഹൃദയ ഭാഗമായ റൌണ്ടില്‍ ഒരു മനുഷ്യന്‍ വെള്ളം പോലും കിട്ടാതെ ഒന്നര ദിവസം കിടന്ന് മരിച്ചത് നമ്മുടെ മന:സാക്ഷിയുടെ മരവിപ്പിന്റെ ഡിഗ്രി ആണ് അറിയിക്കുന്നത്.നാട് മുഴുവന്‍ ഓടി എല്ലാം സമ്പാദിച്ച് ഒരു കീടത്തെപോലെ മരിക്കാന്‍ മാത്രം വിധിക്കപ്പെട്ട എത്ര എത്ര ജീവിതങ്ങള്‍ നമ്മുടെ മുമ്പിലൂടെ കടന്നു പോയി? എന്നിട്ടും എന്തേ നാം ഉണരാത്തത് ?

14 comments:

Areekkodan | അരീക്കോടന്‍ said...

നാട് മുഴുവന്‍ ഓടി എല്ലാം സമ്പാദിച്ച് ഒരു കീടത്തെപോലെ മരിക്കാന്‍ മാത്രം വിധിക്കപ്പെട്ട എത്ര എത്ര ജീവിതങ്ങള്‍ നമ്മുടെ മുമ്പിലൂടെ കടന്നു പോയി? എന്നിട്ടും എന്തേ നാം ഉണരാത്തത് ?

വീകെ said...

എങ്ങനെയൊക്കെ നേടിയാലും ഒരു ‘സുനാമി’യിൽ തീരാനുള്ളതേ ഉള്ളു എല്ലാം...!!
അങ്ങനെ ഒരു അനുഭവം നമ്മുടെ മുൻപിലുണ്ടു താനും...
എന്നിട്ടും നാം എന്തെങ്കിലും പഠിച്ചോ...

നല്ലൊരു ചിന്താവിഷയം...
ആശംസകൾ....

Typist | എഴുത്തുകാരി said...

ഓട്ടത്തിനിടയിൽ മറ്റൊന്നിനുമില്ല നേരം, ഓടാനല്ലാതെ!

സാബിബാവ said...

ചിന്തക്ക് വകയുള്ള നല്ല പോസ്റ്റ്‌
ഒരു നിമിഷം മതി എല്ലാം തകിടം മറിയാന്‍

ആളവന്‍താന്‍ said...

പറഞ്ഞിട്ട് കാര്യമില്ല മാഷേ. തിരക്കാണ് ഇന്ന് മനുഷ്യന്റെ സ്റ്റാറ്റസ്‌ നിര്‍ണ്ണയിക്കുന്നത്. തിരക്കില്ലാത്തവന് അത് ഉണ്ടാക്കാനുള്ള തിരക്ക്. തിരക്കുള്ളവന് അത് കൂട്ടാനുള്ള തിരക്ക്.!

എന്‍.പി മുനീര്‍ said...

എത്ര അനുഭവങ്ങളുണ്ടായാലും അതെല്ലാം നാളുകള്‍ക്കുള്ളില്‍ മറന്നു കളയാന്‍ മനുഷ്യന് കഴിയും..മനുഷ്യനില്‍ മറവി നിലനില്‍ക്കുന്നിടത്തോളം കാലം ഇതു തുടരുകയും ചെയ്യും..

Unknown said...

ചിന്തനീയമായ പോസ്റ്റ്‌.

ഒരു യാത്രികന്‍ said...

ആ വെളിച്ചം അത്ര പെട്ടന്ന് തെളിയില്ല മാഷേ. ചിന്തനീയം ......സസ്നേഹം

വാഴക്കോടന്‍ ‍// vazhakodan said...

ഓട്ടത്തിനൊരവാസനം ഉണ്ട്!
നല്ലൊരു ചിന്താവിഷയം...
ആശംസകൾ....

Naseef U Areacode said...

നമ്മുടെയെല്ലാം ഓട്ടം നന്നായി ഫിനിഷിംഗ് പോയിന്റിലെത്തണമെന്നു തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതു..
പിന്നെ നമുക്കൊന്നും അറിയില്ല എന്ന ചിന്തയും മറ്റുള്ളവരോട് വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കും എന്നാണ് എനിക്കു തോന്നുന്നത്...

നന്നായി , ആശംസകള്‍

Unknown said...

ഓടിത്തളരുമ്പോഴേ എന്തിനായിരുന്നൂ എന്നോര്‍ക്കുകയുള്ളൂ.
ചിന്തനീയം മാഷിന്റെ ഓരോ പോസ്റ്റുകളും.

Areekkodan | അരീക്കോടന്‍ said...

വീ.കെ...ജിദ്ദയില്‍ വെള്ളപൊക്കം എന്ന് കേട്ടപ്പോള്‍ ഞാന്‍ ഇതു തന്നെ പറഞ്ഞതാ.എന്താ ചെയ്യാ?

എഴുത്തുകാരി ചേച്ചീ...അതെന്നെ

സാബിബാവ...വായനക്ക് നന്ദി

ആളവന്താന്‍....തിരക്കുണ്ടെന്ന് നടിച്ചാലേ വിലയുള്ളൂ എന്നായിരിക്കുന്നു സ്ഥിതി.

മുനീര്‍ ...അപ്പോള്‍ മറവി അനുഗ്രഹമോ അതോ ശാപമോ?

Areekkodan | അരീക്കോടന്‍ said...

എക്സ് പ്രവാസിനി...നന്ദി

യാത്രികാ...അതെന്നെയാണ് നമ്മുടെ പ്രശ്നം

വാഴേ...നന്ദി

നസീഫ്...ആ അപകര്‍ഷതാ ചിന്തയാണ് ആദ്യം അവസാനിപ്പിക്കേണ്ടത്.

തെച്ചിക്കോടാ...നന്ദി.

mayflowers said...

ഇത്തരം ഈഗോകള്‍ക്കിടയില്‍ ഒലിച്ചു പോയിക്കൊണ്ടിരിക്കുന്നു നമ്മുടെ ജീവിതം.

Post a Comment

നന്ദി....വീണ്ടും വരിക