Pages

Monday, February 07, 2011

കൊട്ടയുമായി കൊട്ടോട്ടി (കൊട്ടക്കഥ-2)

സ്ഥലം അന്തമാന്‍ നിക്കോബാറിലെ വണ്ടൂരിലല്ല.മലപ്പുറാം ജില്ലയിലെ വണ്ടൂരിനടുത്ത് വാണിയമ്പലം എന്ന ഗ്രാമം.അങ്ങാടിയില്‍ കൂടി കാളവണ്ടിയും തീവണ്ടിയും ഓടുന്ന ഞാന്‍ കണ്ട ഇന്ത്യയിലെ ഒരേ ഒരു ഗ്രാമം.സോപ്-ചീപ്-കണ്ണാടി വിറ്റ് ബൂലോകത്ത് മിന്നുന്ന ബഷീര്‍ക്ക എന്ന ഒ.എ.ബി യുടെ ജന്മഗ്രാമം.ആ ഗ്രാമത്തിന്റെ ഉത്സവദിനമായിരുന്നു അന്ന് - സംഗതി ബഷീര്‍ക്കയുടെ മകന്റെ കല്യാണം.അതെ പെണ്ണ് കെട്ടാന്‍ പ്രായമായ (ഒന്നല്ല ,എത്രയെന്ന് ബഷീര്‍ക്കയോട് തന്നെ ചോദിക്കണം) മകന്റെ പിതാവാണ് നമ്മുടെ ഒ.എ.ബി എന്ന സത്യം ബൂലോകരെ പെരുമ്പറ കൊട്ടി അറിയിക്കുന്നു.

ഈ ബഷീര്‍ക്കയുടെ മകന്റെ കല്യാണത്തിന് ബൂലോകത്ത് നിന്ന് ആദ്യം ക്ഷണം കിട്ടിയതില്‍ ഒരുവന്‍ ആയിരുന്നു ഞാന്‍.പിന്നെ വിളി കിട്ടിയത് എന്റെ അയല്‍‌വാസിയും കല്ല് വച്ച നുണയും പറഞ്ഞ് നടക്കുന്ന കൊട്ടോട്ടി.മൂന്നാമന്‍ ബഷീര്‍ക്കയുടെ അയല്‍‌വാസി മുക്താര്‍ ഉദരമ്പൊയില്‍.

“ഹലോ അരീക്കോടന്‍ മാഷല്ലേ?”

“അതെ ...ആരാ?”

“ഞാന്‍ ഒ.എ.ബി.എന്റെ മകന്റെ കല്യാണമുണ്ട്...മാഷെ പൊക്കി കൊണ്ടുവരാന്‍ കൊട്ടോട്ടിയേറ്റിട്ടുണ്ട്...”

“ങേ!!എന്നെ പൊക്കി കൊണ്ടുവരികയോ ? കൊട്ടോട്ടിക്കെന്താ കൊട്ടേഷന്‍ പരിപാടിയുമുണ്ടോ?”

“അതല്ല മാഷും കൊട്ടോട്ടിയും ഒരേ റൂട്ടില്‍ നിന്നായതുകൊണ്ട് പറഞ്ഞതാ...”

“ഓ.കെ ഞാന്‍ വരാം..”

എന്നെ പൊക്കാന്‍ കൊട്ടയുമായി ഇദം‌പ്രഥമമായി വന്നത് കുഞ്ഞങ്കാക്ക എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഞങ്ങളുടെ പറമ്പ് എഞ്ചിനീയര്‍.പിന്നെ ഇപ്പോള്‍ കൊട്ടോട്ടി.

**********************************

കല്യാണത്തലേന്ന് ഞാന്‍ കൊട്ടോട്ടിയെ വിളിച്ചു.

“അയ്യോ...മാഷ് ഇന്ന് വിളിച്ചത് നന്നായി....ഞാന്‍ നാളെ മറ്റ് ചില പരിപാടികള്‍ പ്ലാന്‍ ചെയ്യുകയായിരുന്നു..”

‘ഫസ്റ്റ് ടീമിനെയാ എന്നെ പൊക്കാനുള്ള കൊട്ടയുമായി വിട്ടിരിക്കുന്നത്...’ ഞാന്‍ മനസ്സില്‍ പറഞ്ഞു.

പിറ്റേ ദിവസം ഒന്നര മണിയോടെയാണ് ഞാന്‍ ഒ.എ.ബി യുടെ വീട്ടിലെത്തിയത്.കൊട്ടോട്ടിയുടെ കരിയുന്ന വയറിന്റെ ഗന്ധം അവിടെ എങ്ങും പരന്നിരുന്നു.തൊട്ടടുത്ത് ശാന്തനായി ഒരു കണ്ണടക്കാരനും.ഒ.എ.ബി എന്നെ സ്വീകരിച്ചാനയിച്ചു.ഏതോ ഒരു വിശിഷ്ടാതിഥി വന്നപോലെ പന്തലിലുള്ളവര്‍ എന്നെ തുറിച്ചു നോക്കി.(നേരം വളരെ വൈകിയതിനാല്‍ ആകെ പത്തില്‍ കുറവ് കണ്ണുകളേ ഉണ്ടായിരുന്നു എന്നതിനാല്‍ അവരുടെ കണ്ണേറ് എന്റെ കഷണ്ടിയില്‍ തട്ടി തിരിച്ചുപോയി).

“ഇദ്ദേഹത്തെ അറിയില്ലേ?” ആ ശാന്തശീലനെ കാണിച്ച് കൊട്ടോട്ടി ചോദിച്ചു.

“ഇല്ല..കമന്റില്‍ ഞാന്‍ പ്രൊഫൈല്‍ ഫോട്ടോ അനുവദിക്കാത്തതിനാല്‍ എനിക്ക് പിടിയില്ല..” ഞാന്‍ സത്യം തുറന്ന് പറഞ്ഞു.

“ഓ..അങ്ങിനെയുമുണ്ടോ പരിപാടി...അതിനെന്താ ചെയ്യുക?”

“അത് എവിടെയൊക്കെയോ യെസ്,നൊ എന്നൊക്കെ കൊടുത്തു.അതോടെ പലതും പോയ കൂട്ടത്തില്‍ ഇതും പോയി...” ഞാന്‍ പറഞ്ഞു തീരുന്നതിന് മുമ്പേ ശാന്തശീലന്റെ കൈ എന്റെ നേരെ നീണ്ടു.

‘ഞാന്‍ മുക്താര്‍ ...മുക്താര്‍ ഉദരമ്പൊയില്‍..“

“ഓ...എങ്കില്‍ നമുക്ക് അധരക്രിയക്ക് മുമ്പ് ഉദരക്രിയ തുടങ്ങാം...” അവിടേയും എന്റെ നാവ് സത്യം പറഞ്ഞു.

തിരക്കൊഴിഞ്ഞ തീന്മേശക്ക് ചുറ്റും ഞങ്ങള്‍ നാല് ബ്ലോഗര്‍മാര്‍ ബിരിയാണിയുമായി പടവെട്ടാന്‍ ഇരുന്നു.

“ഈ സാധനം എന്തെന്നറിയോ? എന്റെ നാട്ടുകാര്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ല..”കറി ചൂണ്ടി ഒ.എ.ബി ചോദിച്ചു.

“കോഴിക്കറി ‘ എന്ന് എന്റെ മനസ്സില്‍ വന്നെങ്കിലും, നാട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന ഒ.എ.ബിയുടെ ഗ്ലൂ കേട്ടപ്പോള്‍ വല്ല ഒട്ടകത്തേയും അറുത്തോ എന്ന സംശയം ഉയര്‍ന്നു.

“ഇത്...സ്..സ്റ്റ....സ്റ്റാച്യു...” കൊട്ടോട്ടി തട്ടി.

“ഹ..ഹ..ഹ..ഹാ...സ്റ്റാച്യുവോ?’“ എന്റെ വായില്‍ കയറിയ കോഴിക്കഷ്ണം കൊട്ടോട്ടിയുടെ ഓഫ് സൈഡിലൂടെ ബൌണ്ടറിയിലേക്ക് പറന്നു.

“സ്റ്റാച്യു അല്ല...സ്റ്റ്യൂ...” ഒ.എ.ബി തിരുത്തി.

“ങാ..മനുഷ്യന് തിരിയാത്ത പേരിട്ടാല്‍ പിന്നെ നാട്ടാര്‍ക്ക് പിടിക്കോ?” കൊട്ടോട്ടി വിട്ടില്ല.

“ ഈ സ്റ്റ്യൂവില്‍ എല്ല് മാത്രമേ കാണൂ?” നാട്ടുകാര്‍ക്ക് പറ്റാത്തത് അതുകൊണ്ടാണോ എന്നറിയാന്‍ ഞാന്‍ ചോദിച്ചു.

“അതെ രണ്ട് മണിക്ക് വിളമ്പുന്ന സ്റ്റ്യൂ ,എല്ലില്‍ സ്പെഷലൈസേഷന്‍ എടുത്തതായിരിക്കും...”

“ഓ...അവസാന ബസിന് കൊട്ടയും ചട്ടിയും ഒക്കെ കയറുന്ന പോലെ..” കൊട്ടോട്ടി ഫോമിലെത്തി.

‘ചട്ടിയും കൊട്ടയും കൊട്ടോട്ടിയും കയറുന്ന പോലെ എന്നും പറയാം’ ആരുടെയോ ആത്മഗതം.ഉദരമ്പൊയിലുകാരന്‍ ഉദരം നിറക്കുന്നത് അപ്പോഴും നിര്‍ബാധം തുടര്‍ന്നു.


“ഏയ്...നിര്‍ത്ത്...നിര്‍ത്ത്...”ഉദരമ്പൊയിലുകാരന്റെ നേരെ അവസാനം ബഷീര്‍ക്ക വക തന്നെ സ്റ്റോപ് സിഗ്നല്‍ ഉയര്‍ന്നു.മുക്താര്‍ ഒ.എ.ബിയെ ഒന്ന് നോക്കി.

“അതേയ്...പ്ലേറ്റിന്റെ അണ്ടര്‍വെയറും കഴിഞ്ഞ് ടേബിളില്‍ മാന്തുന്ന ഒച്ച കേള്‍ക്കുന്നുണ്ട്!”

മുക്താര്‍ പ്ലേറ്റിലേക്ക് നോക്കി - മിസൈല്‍ വീണ ബാഗ്ദാദ് പോലെ പ്ലേറ്റിന് നടുവില്‍ ഒരോട്ട...പ്ലേറ്റിന് ചുറ്റും വിമാനം തകര്‍ന്നു വീണപോലെ ചിതറിക്കിടക്കുന്ന എല്ലിന്‍‌കൂട്ടം.

“എങ്കില്‍ നിര്‍ത്താം അല്ലേ?” വാ പൊളിച്ച് ഇരുന്ന എന്നേയും കൊട്ടോട്ടിയേയും നോക്കി മുക്താര്‍ പറഞ്ഞപ്പോള്‍ ഒ.എ.ബി എന്റെ കൈ പിടിച്ചു കുലുക്കി - കല്യാണത്തിന് വൈകി വന്ന് ഒരു ബിരിയാണി ക്ഷാമം ഒഴിവാക്കിയതിന്.(മുക്താര്‍ ഈ പരുവത്തില്‍ ആദ്യത്തെ ട്രിപ്പില്‍ ഇരുന്നിരുന്നുവെങ്കില്‍ കഥ മറ്റൊന്നായേനെ)

28 comments:

Areekkodan | അരീക്കോടന്‍ said...

വാ പൊളിച്ച് ഇരുന്ന എന്നേയും കൊട്ടോട്ടിയേയും നോക്കി മുക്താര്‍ പറഞ്ഞപ്പോള്‍ ഒ.എ.ബി എന്റെ കൈ പിടിച്ചു കുലുക്കി - കല്യാണത്തിന് വൈകി വന്ന് ഒരു ബിരിയാണി ക്ഷാമം ഒഴിവാക്കിയതിന്.(മുക്താര്‍ ഈ പരുവത്തില്‍ ആദ്യത്തെ ട്രിപ്പില്‍ ഇരുന്നിരുന്നുവെങ്കില്‍ കഥ മറ്റൊന്നായേനെ)

mukthaRionism said...

എപ്പൊ
എങ്ങനെ
ഏത്..
ഹാ..
ഹോ..
അങ്ങനെ.


അപ്പൊ അവസാനം ഞമ്മക്കിട്ടന്നെ കൊട്ടി അല്ലെ.
നന്നായി.
ആ കൊട്ടോട്ടിക്കാരന്റെ വിവരാവകാശ സമരം
എന്തായാവോ..
മൂപ്പരിപ്പോ തുഞ്ചന്‍ പറമ്പിലെ കുളം കലക്കാന്‍ നടക്കാന്ന് കേട്ടു.
നടക്കട്ടെ.
ബഷീര്‍ക്കാന്റെ കലാ കായിക അഭ്യാസങ്ങള്‍ തുടരുന്നുണ്ടാവും, അല്ലേ..
അരീക്കോടന്‍ മാഷിന്റെ കഷണ്ടി ഇനിയും തെളിഞ്ഞ് തെളിഞ്ഞു വരട്ടെ..
കുടിയിരിക്കലിനു വിളിക്കാന്‍ മറക്കണ്ട്. (ഈ പോസ്റ്റിന് അന്ന് ക്രിയാത്മകമായി പ്രതികരിക്കാം, അല്ലപിന്നെ. ഹായ് കൂയ് പൂയ്!)

SIVANANDG said...

ആദ്യ കൊട്ട കഥ പറഞ്ഞു ബപ്പക്കിട്ട് കൊട്ടി ഇപ്പോ ദാ ആ പാവം മുഖ് താര്‍ക്കിട്ടും ന്റെ മാഷെ ങ്ങള്‍ വൈകി പോയിട്ട് വെരും എല്ലുംകഷ്ണം മാത്രം കിട്ടീന് അങ്ങേര്‍ക്കിട്ട് വേണ്ടായിരുന്നു. സ്ഥിരായിട്ട് കല്യാണത്തിന് വൈകി പോണെനിക്കു തും കൂടി കിട്ടാത്ത് ചരിത്രെണ്ട്..


എന്തായലും മുഖ്താര്‍ കത്തിരിപ്പുണ്ട് .....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വെറുതെയല്ല മുക്താറിനെ എല്ലാരും ഇക്കാ എന്ന് വിളിക്കുന്നത്‌!

Naseef U Areacode said...

"എന്നതിനാല്‍ അവരുടെ കണ്ണേറ് എന്റെ കഷണ്ടിയില്‍ തട്ടി തിരിച്ചുപോയി)".

മിസൈല്‍ വീണ ബാഗ്ദാദ് പോലെ പ്ലേറ്റിന് നടുവില്‍ ഒരോട്ട...പ്ലേറ്റിന് ചുറ്റും വിമാനം തകര്‍ന്നു വീണപോലെ ചിതറിക്കിടക്കുന്ന എല്ലിന്‍‌കൂട്ടം"

രസകരമായി മാഷേ....

പിന്നെ മുക്താറുമായി വല്ല അഡ്ജസ്റ്റമെന്റ് ചെയ്താണോ പോസ്റ്റിട്ടത്? അല്ലെങ്കില്‍ ഇത്രയൊന്നും പോരായിരുന്നു,,,,

Areekkodan | അരീക്കോടന്‍ said...

മുക്താറേ...(ഇക്കാ എന്ന് ഞാനും കൂടി വിളിച്ച് അല‍മ്പാക്കുന്നില്ല)കൈക്രിയ അല്ലല്ലോ ഉദ്ദേശിച്ചത്?

ശിവാനന്ദ്ജി...ഞമ്മക്കും ണ്ട് അങ്ങനെ കൊറേ കഥകള്‍.അവസാനം കല്യാണത്തിന് തന്നെ പോകാതായി.

തണല്‍....ഞാന്‍ ഇന്നാ ആ വിവരം അറിഞ്ഞത്.

നസീഫേ...ഇതിന് തന്നെ അനുമതിക്കായി എത്ര ദിവസം കാത്ത് കിടന്നു എന്നറിയോ?

ഹന്‍ല്ലലത്ത് Hanllalath said...

എന്‍റെ കല്യാണത്തിന് ബ്ലോഗേര്‍സിനെ ഒക്കെ വിളിക്കാംന്നു കരുതീതാ...
ഇനി വേണ്ട...
:)

yousufpa said...

ഹ..ഹഹ്ഹ...ഹ്ഹ....

chithrakaran:ചിത്രകാരന്‍ said...

അതുശരി ... !!!
നാലുപേരടങ്ങിയ ബിരിയാണി ബ്ലോഗ് മീറ്റ് ആരോടും മിണ്ടാതെ നടത്തി അല്ലേ !!!

കൂതറHashimܓ said...

ഹഹ ഹ അഹ ഹ അഹ ഹാ

‘ഉണ്ടംപൊരി’ മുക്താര്‍ തകര്‍ത്തൂല്ലേ

(ഉദരമ്പോയില്‍ എന്ന് പുള്ളി സ്റ്റൈലാക്കി പറയുന്നതാ
ശരിക്കും ഉണ്ടംപൊരീന്നാ പേര് :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹഹ്ഹാ...എങ്ങിനെയാ നിങ്ങളെയൊക്കെ ഒരു കല്യാണത്തിനു വിളിക്ക്യാ...?
ആ മുഖ്താര്‍ ഇക്കാനെ പോലെയുള്ളവരുണ്ടങ്കില്‍ എന്റമ്മോ..ആലോചിക്കാനേ പറ്റണില്ല...
(ചുമ്മാ പറഞ്ഞതാ) അവതരണം കലക്കി.. പ്രത്യേകിച്ച് ആ കഷണ്ടിത്തലയില്‍ തട്ടി തിരിച്ച് പോയത്...

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനിപ്പ്യോ ഞാനും കൂടി പറയണ്ടല്ലോ സൂപ്പറായീന്ന്...
ഈ നാൽവർ സംഘം ഒത്തുകൂടി ബ്ലോഗീറ്റ് നടത്തിയ ഇക്കഥയെ പറ്റിയാണ് കേട്ടൊ

Areekkodan | അരീക്കോടന്‍ said...

ഹന്‍ള്ള്ലത്ത്...കല്യാണത്തിന് വിളിക്കാതിരിക്കാന്‍ വഴി കാണേണ്ടാ.ഞമ്മളത് മണത്തറിയും,ബെരും ചെയ്യും.

യൂസുഫ്പ...നന്ദി

ചിത്രകാരാ...അതുകൊണ്ടാ‍ ഇനി നാലായിരം പേരറിഞ്ഞ് ഒരു മീറ്റ് തുഞ്ചന്‍പറമ്പില്‍ വച്ചത്.അതിന്റെ ചിന്ത ഉണര്‍ന്നത് കൊട്ടോട്ടി സ്റ്റ്യൂവിലെ എല്ല് കടിച്ചപ്പഴാ...

അസൂയക്കാരാ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.തീര്‍ച്ചയായും അങ്ങോട്ട് വരുന്നുണ്ട്.

കൂതറേ...മുക്താര്‍ കേട്ടാല്‍ നിന്റെ ഡിസ്ക് ഇനിയും മുശ്‌കില്‍ ആകും ട്ടോ

റിയാസേ...ഒരു ചെമ്പ് ബിരിയാണി അധികം വെച്ച ശേഷം ധൈര്യമായി വിളിച്ചോ!

മുരളിയേട്ടാ...ഈറ്റും സൂപ്പര്‍ ആയിരുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

രസകരമായി മാഷേ....::)

Typist | എഴുത്തുകാരി said...

ഇതിനിടയിൽ അങ്ങനെ ഒരു ഈറ്റും നടത്തി അല്ലേ?

Unknown said...

കൊട്ടോട്ടി ഇപ്പോള്‍ തുഞ്ചന്‍പറമ്പില്‍ പങ്കെടുക്കുന്ന ബ്ലോഗര്‍മാരുടെ എണ്ണം എടുക്കുന്നുണ്ടല്ലോ. ആളെണ്ണത്തേക്കാള്‍ എത്രയെണ്ണം കൂടുതല്‍ വേണ്ടിവരും ഭക്ഷണപ്പൊതി?

Unknown said...

ജീവനുള്ള നാല് ബ്ലോഗര്‍മാരെ
കാണാനുള്ള അവസരമാണ് എനിക്ക് നഷ്ടപ്പെട്ടത്.
ഞാനന്ന് സ്ഥലത്തില്ലായിരുന്നു!!!?

Unknown said...

രസകരമായി മാഷേ....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

രസാവഹം.

Akbar said...

നല്ല ഒന്നാന്തരം കൊട്ടിക്കലാശം.
ആ ഉദരക്രിയ വല്ലാതെ അങ്ങ് പിടിച്ചു കേട്ടോ അരീക്കോടന്‍ മാഷെ.

OAB/ഒഎബി said...

ഞാൻ എന്റെ ബ്ലോഗിൽ കൂടി എന്റെയും എന്റെ നാടിന്റെയും വെർജിനിറ്റി കൊല്ലക്കണക്കിന് പവിത്രമായി കാത്ത് സൂക്ഷിച്ചത് ഈ ഒരൊറ്റ പോസ്റ്റിനാൽ തകർന്ന് പോയതിൽ പ്രതിഷേധിച്ച് ഇനിയുള്ള പോസ്റ്റുകളിൽ ഞാനെന്നെ കുറിച്ച് കൂടുതൽ അറിയാനുള്ള രീതിയിൽ എഴുതി എന്നെ കൂടുതൽ ഉയരത്തിൽ പൊക്കാൻ ശ്രമിക്കുന്നതാണ്.


NB:-നാലാളും കൂടി ബ്ലോഗീറ്റ് നടത്തുന്ന ചിത്രങ്ങളില്ലെങ്കിലും കല്ല്യാണം കൂടിയ ചിത്ര പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്!!

ഭീഷണി:-എല്ലാവരും കരുതിയിരിക്കുക :)

Areekkodan | അരീക്കോടന്‍ said...

വാഴേ...നന്ദി

എഴുത്തുകാരി ചേച്ചീ...ഈറ്റുണ്ടോ , ചേച്ചിയുണ്ട് എന്ന് മാറ്റി എഴുതണോ?

നന്ദു...മനോരാജ്യത്തിലെ തോന്ന്യക്ഷരങ്ങളിലേക്ക് സ്വാഗതം.താങ്കളും തുഞ്ചന്‍പറംബിലേക്കുള്ള കൊട്ട പിടിച്ചു നടപ്പാണല്ലേ?

എക്സ് പ്രാവാസിനി...ബ്ലോഗനമാര്‍ക്ക് ഒ.എ.ബി പ്രവേശനം അനുവദിച്ചിരുന്നില്ല.കാരണം ഒരു കുടുംബം തളിരിടുന്ന ദിനം തന്നെ അതിന്റെ വടവൃക്ഷകുടുംബം നിലം പൊത്തേണ്ട എന്ന് കരുതി!

Areekkodan | അരീക്കോടന്‍ said...

ചെമ്മാടാ...നന്ദി

പള്ളിക്കരയില്‍....നന്ദി

അക്ബര്‍ജീ...മുക്താറിനോട് ഇത്രയും അസൂയ ?

ഒ.എ.ബി...ബൂലോകം മുയ്മന്‍ പറഞ്ഞ് പരത്തിയ സ്ഥിതിക്ക് ഇങ്ങള് തുഞ്ചന്‍ പറമ്പില്‍ വരുമ്പോ സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കും.പിന്നേയ്, അടുത്ത കല്യാണത്തിന് സര്‍വ്വ ബ്ലോഗന്മാരേയും വിളിച്ചേക്കണം ട്ടോ.എന്നാ പിന്നെ എനിക്കൊറ്റൊക്ക് ഇത് എഴുതി വിടേണ്ടി വരില്ല.

sheriffkottarakara said...

വൈകി ചെന്നതിനാല്‍ എല്ല് കിട്ടി എന്ന് പറഞ്ഞാല്‍ പോരായിരുന്നോ? കല്യാണത്തിനു കൃത്യ നിഷ്ഠ പാലിക്കണം അല്ലെങ്കില്‍ ഇങ്ങിനെ ഒക്കെ ആകും.
മുക്താര്‍ മീറ്റിനു വന്നാല്‍ ഈറ്റിനെ സൂക്ഷിച്ചോളണം എന്നൊരു കുത്ത് കൊട്ടോടിക്കു വേണ്ടി ഇതില്‍ ഇല്ലേ?
ഈ പോസ്റ്റിന് തൊട്ടു മുമ്പ് ദിവസം സന്ധ്യ സമയം ഞാന്‍ മഞ്ചേരി ബസ്സ്റ്റാണ്ടില്‍ നില്‍ക്കുമ്പോള്‍ അരീക്കോട്...അരീക്കോട്...എന്ന് വിളിക്കുന്നത് കേട്ടപ്പോള്‍ മാഷ് അവിടെ നില്‍ക്കുന്നോ എന്ന് ഞാന്‍ നോക്കി. പിന്നെയാണ് അരീക്കോട് ബസിലേക്ക് ആളെ വിളികുകയാണെന്ന് മനസിലായത്.

OAB/ഒഎബി said...

സ്റ്റാർ ആവൊന്നും വേണ്ട ആബിദ്. നമ്മൾ പന്തലിലിരിക്കുമ്പോൾ കൊട്ടോട്ടി പറഞ്ഞിരുന്നു. ‘അല്ല മാഷേ നമുക്കൊന്ന് കൂടണ്ടേ’ എന്ന്
അവിടെയൊന്ന് കൂടാൻ ആ‍ഗ്രഹമുണ്ടായിരുന്നു. പക്ഷെ എനിക്ക് ഈ 15-ആം തി തിരിച്ച് പോയേ ഒക്കൂ...

തീർച്ചയായും എല്ലാവരെയും വിളിക്കും. അങ്ങനെ അടുത്ത മലപ്പുറം ബ്ലോഗ് മീറ്റ് എന്റെ വീട്ടിൽ വച്ച് ഞാൻ സ്വന്തമായി നടത്തും ങാ ഹ ഹാ...

നീര്‍വിളാകന്‍ said...

രസകരമായ വിവരണം....!

ishaqh ഇസ്‌ഹാക് said...

മണ്യേമ്പലത്തെ“ബിരിയാണി തീറ്റ്”
തമാശക്ക് ഒരുക്ഷാമവുമില്ലാത്ത ബൂലോഗത്തിന്റെ
ഈമൂലയിലാ ഞമ്മളെ എത്തിച്ചത്!
പയ്പ്പങ്ങട്ട് മാറി!
അരീക്കോട്ടങ്ങാടീല് ഞമ്മളുംണ്ടാകുംഞ്ഞ്....!

Areekkodan | അരീക്കോടന്‍ said...

ശരീഫ്ക്കാ...മഞ്ചേരി വരെ വന്നിട്ട് ഞമ്മളെ നാട്ടില്‍ വരാതെ പോയതിലും വിളിക്കാതെ പോയതിലും പ്രതിഷേധിക്കുന്നു.അപ്പോ തുഞ്ചന്‍ പറമ്പില്‍ നേരിട്ട് കാണാം , ഇന്‍ഷാ അല്ലാഹ്

ഒ.എ.ബി...അത് ശരി.അപ്പോള്‍ ഇനി എന്നാ പൊങ്ങാ?

നിര്‍വിളാകന്‍...നന്ദി

ഇസ്‌ഹാഖ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അയ്ക്കോട്ടേന്ന്, ഞമ്മക്ക് പെര്ത്ത് സന്തോഷം.

Post a Comment

നന്ദി....വീണ്ടും വരിക