Pages

Monday, July 18, 2011

വിവേക് ഒബ്രൊയിയും ഒരു സൂപ്പർ സ്റ്റാറും !!(ലക്ഷദ്വീപ് യാത്ര - ഭാഗം 14)

കഥ ഇതുവരെ

വെള്ളത്തില്‍ ഊളിയിടുന്ന മദാമ്മക്കുട്ടികളുടെ ഫോട്ടോ എടുക്കാന്‍ ഉടുതുണി അഴിച്ചിട്ട മദാമ്മയും കടലിലേക്കിറങ്ങി.എല്ലാവരുടേയും ശ്രദ്ധ ആ ‘വെള്ളം കളി‘യിലായി. തൊട്ടപ്പുറത്ത് പവിഴപുറ്റുകള്‍ കണ്ട് മടങ്ങി വന്ന ഒരു ബോട്ട് ആരും ശ്രദ്ധിച്ചതേ ഇല്ല.ഊഴം കാത്ത് നിന്ന മറ്റാരൊക്കെയോ ബോട്ടില്‍ ചാടിക്കയറി.അപ്പോഴാണ് റെജു ആ മുഖം കണ്ടത്.

“എടാ...അത് മറ്റവനല്ലേ?” ബോട്ടിലേക്ക് ഒരു പെണ്‍കുട്ടിയുടെ കൂടെ കയറുന്ന ഒരുത്തനെ നോക്കി റെജു ചോദിച്ചു.

“ഏത് മറ്റവന്‍?” ആന്റണിക്ക് ‘ഈ ശ്രദ്ധ‘യില്‍ നിന്നും ആ ശ്രദ്ധ ക്ഷണിക്കല്‍ ഇഷ്ടപ്പെട്ടില്ല.

“എന്താപ്പോ അവന്റെ പേര്?” റെജു തല ചൊറിഞ്ഞു.

“നീ ഇങ്ങോട്ട് നോക്കെടാ...” ആന്റണി റെജുവിനെ തിരിച്ചു വിളിച്ചു.അപ്പോഴേക്കും അടുത്ത ബോട്ട് എത്തി.മനസ്സില്ലാമനസ്സോടെ ആറു പേര്‍ ആ ഗ്ലാസ്‌ബോട്ടം ബോട്ടിലേക്ക് കയറി.കരയില്‍ നില്‍ക്കുന്ന ആറു പേര്‍ ഊറിച്ചിരിച്ചുകൊണ്ട് അവര്‍ക്ക് യാത്രമൊഴി നല്‍കി.

“ങും...ചിരിക്കേണ്ട...ഇപ്പോ വരും നിങ്ങക്കുള്ള ബോട്ടും...” ആന്റണി പറഞ്ഞു നാക്കെടുക്കുന്നതിന് മുമ്പ് അടുത്ത ബോട്ടും എത്തി.മദാമ്മമാരെ അവരുടെ പാട്ടിന് വിട്ട് ബാക്കി എല്ലാവരും ബോട്ടില്‍ കയറി.

യമഹ എഞ്ചിന്റെ ജന്മസിദ്ധമായ ശബ്ദത്തോടെ ബോട്ട് കടലിനകത്തേക്ക് കുതിച്ചു.നീലനിറത്തില്‍ തെളിഞ്ഞ വെള്ളത്തിനടിയില്‍ നിലാവ് പരത്തിയപോലെ പഞ്ചാരമണല്‍ കണ്ടുകൊണ്ട് ഞങ്ങള്‍ മുന്നോട്ട് നീങ്ങി.

“ഈ ബോട്ടിന് എത്രയാ ചാര്‍ജ്ജ്?”

“അര മണിക്കൂറിന് 750 രൂപ...!” ബോട്ട് ഡ്രൈവര്‍ പറഞ്ഞു.

“ഒരാള്‍ക്കോ?”

“അതെ.ആറു പേരെ വരെ ഒരു ബോട്ടില്‍ കയറ്റും...“

“യാ കുദാ...” കീശയില്‍ ഇത്രയും കാശ് കരുതാത്തതിനാല്‍ ഞാന്‍ നെടുവീര്‍പ്പിട്ടു.ജമാല്‍ അതിനെപറ്റി ഒന്നും പറയാത്തത് എന്നില്‍ അല്പം നീരസം ഉണ്ടാക്കി.

പത്ത് മിനുട്ട് യാത്ര ചെയ്തപ്പോള്‍ ബോട്ടിന്റെ സ്പീഡ് അല്പം കുറഞ്ഞു.ബോട്ട് സാവധാനം നിന്നു.ഞങ്ങള്‍ ബോട്ടിനടി ഭാഗത്തെ ഗ്ലാസ്സിലൂടെ താഴേക്ക് നോക്കി.പലനിറത്തിലുമുള്ള പവിഴപുറ്റുകള്‍.അതിനിടയിലൂടെ ഓടിക്കളിക്കുന്ന മത്സ്യക്കുഞ്ഞുങ്ങള്‍.അവയും പല നിറത്തോടും കൂടിയവ.എല്ലാം ദേ കൈ എത്തും എന്ന് തോന്നുന്ന ദൂരത്തില്‍ സ്വൈരവിഹാരം നടത്തുന്നു.മുമ്പ് ചില്ലിട്ട അക്വാറിയത്തില്‍ മാത്രം കണ്ട ഈ അത്ഭുതക്കാഴ്ച ഞങ്ങളെ ശരിക്കും ആകര്‍ക്ഷിച്ചു.ബോട്ട് വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു.ഞങ്ങള്‍ വീണ്ടും കുറച്ച് കൂടി മുന്നോട്ട് നീങ്ങി.ഇപ്പോള്‍ കാണുന്നത് മതിലുപോലെ നീണ്ടു കിടക്കുന്ന പവിഴപുറ്റ്.അതും ഓറഞ്ചും നീലയും നിറത്തില്‍!ഇടക്കിടെ കുമ്പളങ്ങ വലിപ്പത്തിലുള്ള കല്ല് പോലെ ചില സാധനങ്ങളും.അവയും പവിഴപുറ്റ് ആണെന്ന് ബോട്ടുകാരന്‍ പറഞ്ഞപ്പോള്‍ മനസ്സിലായി.ബോട്ട് വീണ്ടും മുന്നോട്ട് നീങ്ങി.ഇത്തവണ കണ്ടത് വെള്ളത്തിന്റെ അടിയില്‍ ശക്തമായി ആടിക്കളിക്കുന്ന പായല്‍ കൂട്ടം.അതിനിടയിലൂടെ ഓടിക്കളിക്കുന്ന മത്സ്യക്കൂട്ടവും.എത്ര നിറങ്ങളില്‍ കാണുന്നു എന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കുന്നില്ല!ദൈവത്തിന്റെ സൃഷ്ടി മാഹാത്മ്യം ശരിക്കും തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.കടല്‍ കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ തിരിച്ച് കരയിലേക്ക് തന്നെ പോന്നു.

“കാശ് എവിട്യ്യെയാ അടക്കേണ്ടത് ?” ഞാന്‍ മനസ്സില്ല മനസ്സോടെ ബോട്ടുകാരനോട് ചോദിച്ചു.

“അതാ അവിടെ?” കരയിലെ ഒരു ചെറിയ കൌണ്ടര്‍ കാണിച്ച് അദ്ദേഹം പറഞ്ഞു.

“പക്ഷേ നിങ്ങളോട് കാശ് അടക്കാന്‍ ജമാല്‍ പറഞ്ഞോ?” അദ്ദേഹം ചോദിച്ചു.

“ഇല്ല...”

“എങ്കില്‍ കാശ് അടക്കേണ്ട...”

“ങേ!!!” അദ്ദേഹം അത് പറഞ്ഞപ്പോള്‍ ‘ജമാല്‍ ക ദോസ്ത്‘ എന്ന പദവി കാരണം , ബോധം കെട്ട് ഞാന്‍ കടലിലേക്ക് വീഴുമോ എന്ന് തോന്നിപ്പോയി.

അങ്ങനെ രണ്ട് ബോട്ടിലും കൂടി അഞ്ചുപൈസ കൊടുക്കാതെ കടലിലൂടെ ഒരു യാത്ര കഴിഞ്ഞ് ഞങ്ങള്‍ കരയിലെത്തി.സമയം ഇനിയും ധാരാളം ബാക്കിയുള്ളതിനാല്‍ ഞങ്ങള്‍ തിരിച്ച് റൂമിലേക്ക് തന്നെ പോകാന്‍ തീരുമാനിച്ചു.വൈകിട്ട് വീണ്ടും കടലില്‍ കുളിക്കാം എന്ന ഭൂരിപക്ഷാഭിപ്രായം മാനിച്ച് ഞങ്ങള്‍ വണ്ടിക്കാരനെ തിരിച്ചു വിളിച്ചു.

ലോഡ്ജില്‍ എത്തി ഭക്ഷണവും കഴിച്ച് വിശ്രമിക്കുമ്പോള്‍ ഞാന്‍ ജമാലിനെ വെറുതെ വിളിച്ചു.ഉടന്‍ അവന്‍ റൂമിന് മുന്നിലെത്തി.കടലില്‍ കുളിക്കാതെ പോന്ന വിവരം ഞങ്ങള്‍ അവനെ ധരിപ്പിച്ചു.

“കടലില്‍ കുളിക്കേണ്ട സമയം അതായിരുന്നു...” ജമാല്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അല്പം നഷ്ടബോധം തോന്നി.

“ങാ...അതുപോട്ടെ...വൈകിട്ട് ഒരു കാര്യം ശ്രദ്ധിക്കണം.ചില വി ഐ പി ടൂറിസ്റ്റുകള്‍ ഉണ്ട്.അവര്‍ക്ക് ശല്യമാകരുത്...” ജമാല്‍ ഞങ്ങള്‍ക്ക് നിര്‍ദ്ദേശം തന്നു.

“ഞാന്‍ അപ്പഴേ പറഞ്ഞില്ലേ...മറ്റവന്‍ ഉണ്ട് എന്ന്...” റെജു വീണ്ടും മറ്റവനെ എടുത്തിട്ടു.

“ഏതാടാ നീ ഇപ്പറയുന്ന മറ്റവന്‍?” എല്ലാവരും റെജുവിന്റെ നേരെ തിരിഞ്ഞു.

“വിവേക് ഓബ്‌റോയ് ഉണ്ട് ദ്വീപില്‍...” ഉത്തരം പറഞ്ഞത് ജമാല്‍ ആയിരുന്നു.

“അതേ...അവന്‍ തന്നെ...” പേരു കിട്ടിയ സന്തോഷത്തില്‍ റെജു പറഞ്ഞു.

“ഓകെ...അത് ഞങ്ങള്‍ ശ്രദ്ധിച്ചോളാം...” ഞങ്ങള്‍ ഉറപ്പ് കൊടുത്തു. രാത്രി കാണാം എന്ന് പറഞ്ഞ് ജമാല്‍ സ്ഥലം വിടുകയും ചെയ്തു.

നാല് മണിയായപ്പോള്‍ ഞങ്ങളുടെ ശകടം വീണ്ടും എത്തി.വിവേക് ഓബ്‌റോയിയെ നേരില്‍ കാണണേ എന്ന പ്രാര്‍ത്ഥനയോടെ പലരും വണ്ടിയില്‍ കയറി.അത് ആരാണെന്ന് അറിയാത്തതിനാല്‍ “കടലില്‍ കുളിക്കാന്‍ പറ്റണേ” എന്ന പ്രാര്‍ഥനയോടെ ഞാനും കയറി.

സൌത്ത് വാട്ടര്‍ സ്പോര്‍ട്സ് സെന്ററിന്റെ ഗേറ്റില്‍ തടസ്സങ്ങള്‍ ഒന്നും ഇല്ലാതെ ഞങ്ങള്‍ അകത്തേക്ക് പ്രവേശിച്ചു.നേരെ കുളിക്കടവിലേക്ക് നീങ്ങി.ബര്‍മുഡ ഇട്ടും ഇടാതെയും എല്ലാവരും കടലിലേക്കിറങ്ങി.ആഴം കുറഞ്ഞ തെളിഞ്ഞ കടലില്‍ ഞങ്ങള്‍ ഞങ്ങളുടെ ലീലാവിലാസങ്ങള്‍ തകര്‍ത്തു.അതിനിടയില്‍ ദൂരെ നിന്നും ഒരു സ്പീഡ് ബോട്ട് വരുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.ടൂറിസ്റ്റുകളയും വഹിച്ചുകൊണ്ടുള്ള ആ ബോട്ട് ഞങ്ങളുടെ അടുത്ത് എത്തിയപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന താരത്തെ പലരും തിരിച്ചറിഞ്ഞു.

“ഹായ്...വിവേക്...” അറിയാവുന്നവര്‍ വിളിച്ചു കൂവി.വിവേക് ‘റ്റാറ്റാ’ എന്ന് കൈ വീശി.താരത്തെ നേരില്‍ കണ്ട ആരുടെയൊക്കെയോ മനം കുളിര്‍ത്തു.ഞങ്ങള്‍ വീണ്ടും കുറേ നേരം കടലില്‍ നീന്തികുളിച്ചു.തിരയില്ലാത്ത കടലില്‍ , അറിയാതെ വെള്ളത്തിന്റെ രുചി അറിഞ്ഞവര്‍ മിണ്ടാതെ കുളി തുടര്‍ന്നു.ഏകദേശം സന്ധ്യ ആയപ്പോള്‍ പലര്‍ക്കും തണുത്ത് വിറക്കാന്‍ തുടങ്ങി.അങ്ങനെ ഓരോരുത്തരായി കയറിത്തുടങ്ങി.

എല്ലാവരും കുളിച്ച് കരക്ക് കയറി എന്ന് ഉറപ്പ് വരുത്തി ഞാനും റെജുവും ജയേഷും ഏറ്റവും പിന്നിലും മറ്റുള്ളവര്‍ മുന്നിലുമായി പുറത്തേക്ക് നടന്നു.ടിക്കറ്റ് കൌണ്ടറിന്റെ അടുത്തെത്തിയപ്പോള്‍ റെജു വീണ്ടും ആ മദാമ്മമാര്‍ അവിടെ തന്നെ ഉണ്ടൊ എന്ന് ഒളിഞ്ഞു നോക്കി.

“സാര്‍....അതാ അവിടെ....” റെജു എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു.

“ആര് ? ആ മദാമ്മകളൊ ?”

“അല്ല...വിവേക്...”

“ഓ...അവന്‍ അവിടെ സ്വസ്തമായിട്ട് ഇരുന്നോട്ടെ റെജു...” ഞാന്‍ പറഞ്ഞു.

“സാര്‍....ഒരു ഫോട്ടോ എടുക്കാന്‍ അനുവാദം....”

“ങാ...ഇനി അവന്റെ കൂടെയും ഫോട്ടൊ...ഇന്നലെ കപ്പലില്‍ ആ പോഡൊയുടെ കൂടെ ഫോട്ടോ എടുത്തപ്പോള്‍ അനുവാദം ചോദിച്ച എന്നെ മറന്നവരല്ലേ....വേഗം നടക്ക്...” ഞാന്‍ അല്പം ടൈറ്റാക്കി.

“അത് സോറി സാര്‍....ഇത് വിവേക് ഒബ്‌റൊയ്...ഇന്ത്യന്‍ സിനിമയിലെ ഭാവിതാരമാണ് സാര്‍...” റെജു കെഞ്ചി.

എങ്കില്‍ ഒന്ന് ശ്രമിക്കാം എന്ന് കരുതി ഞാന്‍ വിവേക് ഇരിക്കുന്ന കസേരക്ക് പിന്നിലൂടെ ചെന്നു.റെജു എന്റെ പിന്നാലെയും.ഒരു ചൂടന്‍ ചുംബനത്തിലേക്ക് ആണ് വിവേകും കാമുകിയും ആ നിമിഷം പോകുന്നത് എന്ന് കണ്ട ഞാന്‍ പെട്ടെന്ന് തിരിഞ്ഞ് നിന്നു.

“റെജു...നമുക്ക് പോകാം...ഇപ്പോള്‍ അത് ശരിയാവില്ല...“ ഞാന്‍ പിന്മാറാന്‍ തീരുമാനിച്ചു.

“സാര്‍....നമ്മള്‍ മൂന്ന് പേരല്ലേ ഉള്ളൂ...ഒന്ന് കൂടി ശ്രമിക്കാം...” റെജു വിട്ടില്ല,

“എങ്കില്‍ വാ...” ഞാന്‍ സകല ധൈര്യവും കുപ്പിയിലാക്കി വിവേകിന്റെ നേരെ വീണ്ടും നടന്നു.

“എസ്ക്യൂസ് മീ...അയാം ആബിദ് ഫ്രം കാലികറ്റ്,കേരള...വീ ആര്‍ എമ്പ്ലൊയീസ് ഓഫ് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്...കാന്‍ വീ ടേക്ക് എ ഫോട്ടൊ വിത് യൂ ?” ഞാന്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചതും വിവേകിന്റെ ഒപ്പം ഇരുന്ന പെണ്ണ് എണീറ്റ് പോയതും ഒരുമിച്ചായിരുന്നു.സുന്ദരമായ ആ നിമിഷത്തില്‍ വന്ന കട്ടുറുമ്പുകളായ ഞങ്ങളെ എന്ത് പറയും എന്ന് ഞങ്ങള്‍ ശങ്കിച്ച് നില്‍ക്കുന്നതിനിടെ വിവേക് പറഞ്ഞു.

“ഓകെ...ടേക് യുവര്‍ സീറ്റ്...” ഒഴിഞ്ഞ കാമുകിയുടെ സീറ്റിലേക്ക് ഞാന്‍ തന്നെ ആദ്യം ചാടിക്കയറി ഇരുന്നു.കാരണം ഇന്നലേ കപ്പലില്‍ സംഭവിച്ചത് ഇന്നും പറ്റരുതല്ലോ.റെജുവും ജയേഷും അവരുടെ ക്യാമറയില്‍ ഞങ്ങളെ പകര്‍ത്തി.ശേഷം അവരെ വിവേകിന്റെ കൂടെ ഇരുത്തി ഞാനും ഫോട്ടോ എടുത്തു.വിവേകിന് നല്ലൊരു ഷേക്ക് ഹാന്റും താങ്ക്സും നല്‍കി ഞങ്ങള്‍ മുമ്പേ ഗമിക്കുന്നവരുടെ അടുത്തേക്ക് ഓടി.കേരള സര്‍ക്കാറിന്റെ ഓണം ബമ്പര്‍ അടിച്ച സന്തോഷത്തില്‍ റെജു ഓടിയത് നേരെ എതിര്‍ദിശയിലേക്കായിരുന്നു!


(തുടരും...)

18 comments:

Areekkodan | അരീക്കോടന്‍ said...

“എസ്ക്യൂസ് മീ...അയാം ആബിദ് ഫ്രം കാലികറ്റ്,കേരള...വീ ആര്‍ എമ്പ്ലൊയീസ് ഓഫ് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്...കാന്‍ വീ ടേക്ക് എ ഫോട്ടൊ വിത് യൂ ?” ഞാന്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചതും ഒപ്പം ഇരുന്ന പെണ്ണ് എണീറ്റ് പോയതും ഒരുമിച്ചായിരുന്നു.

ponmalakkaran | പൊന്മളക്കാരന്‍ said...

ന്റെ പടച്ചോനെ..!!! ങ്ങളും സൂപ്പറായി .....
ഞ്ഞി മലയാലത്തില് ബ്ലൊഗൂലെ..? ങ്ങള്.. ബംബായിക്കോന്നും വണ്ടി വിടല്ലി ട്ടോ....

ente lokam said...

അരീകോടന്‍ മാഷേ..കലക്കീട്ടോ...
എനിക്ക് മെയില്‍ വരരില്ലല്ലോ ഇപ്പോള്‍?
നാട്ടില്‍ വരുമ്പോള്‍ വിളിക്കാം...നമ്പര്‍ഒന്ന് മെയില്‍ ചെയ്തു തരണം....

Akbar said...

ഹി ഹി ഹി..വിവേകിന്റെ കൂടെ ഫോട്ടോ ഒപ്പിച്ചു അല്ലെ. എനിക്ക് വയ്യ ഈ അരീക്കോടന്‍ വികൃതികള്‍ കാണാന്‍. വിവരണം സാധാരണ പോലെ രസികന്‍. ഒരിക്കലും ബോറടിപ്പിക്കാത്തെ ഒരു ശൈലി താങ്കള്‍ സ്വാരത്തമാക്കിയിട്ടുണ്ട്.

ബഷീർ said...

പാവം ഒബ്‌റോയ്

Naushu said...

ആരാണാ ചുവന്ന ടീ ഷര്‍ട്ട് ...?

Unknown said...

..ഹ ഹ അസ്സലായിട്ടുണ്ടല്ലോ !!!

Areekkodan | അരീക്കോടന്‍ said...

പൊന്മളക്കാരാ...വിവേക് വിളിച്ചാല്‍ ബോംബായിക്ക് ബണ്ടി കേറണ്ടി ബെരും...

എന്റെ ലോകം...നന്ദി

അക്ബര്‍ജീ...എല്ലാം സംഭവിക്കുന്നു!!

ബഷീര്‍....പാവം ഒബ്‌റോയിന്റെ കൂടെ ഇരിക്കുന്നവന്‍ എന്നല്ലേ ശരി?

നൌഷു...അതാ അരീക്കോടന്‍.നല്ല ഗ്രാമര്‍ ഉണ്ടല്ലേ?

സുബാന്‍....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഇവന്‍ ഏത് പടത്തിലാ അഭിനയിച്ചത് എന്ന് ഇപ്പോഴും ഒരു പിടുത്തവും എനിക്കില്ല്ല.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒരു ഹിന്ദി വില്ലന്റെ റോളിലേക്ക് ക്ഷണം ലഭിക്കാന്‍ സകല സാധ്യതയും കാണുന്നു.

yousufpa said...

ഓൻ സില്മേലായിരുന്നെങ്കിൽ ഇങ്ങളെ അറ്റിച്ച് പീസാക്ക്യേനെ..
രസായിട്ടുണ്ട്.

കൂതറHashimܓ said...

ബ്ലോഗറാണെന്നും അമിതാ ബച്ചന്റെ പോലെ ചറപറാ ബ്ലോഗാറുണ്ടെന്നും ഒബ്രോയീ നിന്നെ കൂടെ പടമാക്കി ബ്ലോഗുമെന്നും ഒക്കെ പറയാമായിരുന്നില്ലേ???

:)

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പൊ സിനിമ കണ്ടില്ലേലും ആ ചങ്ങായിന്റെ കൂടെ നിന്നു പോട്ടം പിടിച്ചല്ലെ?.ഇനി നേരെ സ്വര്‍ഗ്ഗം കിട്ടും ഉറപ്പാ..!

ഫൈസല്‍ ബാബു said...

.വിവേക് ഓബ്‌റോയിയെ നേരില്‍ കാണണേ എന്ന പ്രാര്‍ത്ഥനയോടെ പലരും വണ്ടിയില്‍ കയറി.അത് ആരാണെന്ന് അറിയാത്തതിനാല്‍ “കടലില്‍ കുളിക്കാന്‍ പറ്റണേ” എന്ന പ്രാര്‍ഥനയോടെ ഞാനും കയറി.
=============================
ന്റെ മാഷേ തകര്‍ത്തുകളഞ്ഞു ..ഒരു സിനിമാ കാര്യം എനിക്കും ഉണ്ട് എന്ന് പറഞ്ഞപ്പോഴേ ഞ്ഞാന്‍ വായിക്കാന്‍ മുട്ടി കാത്തു നില്‍ക്കായിരുന്നു ...

ഏറനാടന്‍ said...

ഇതില്‍ ആരാവോ ഒബ്രോയ്!! -:))

Areekkodan | അരീക്കോടന്‍ said...

തണല്‍....മൂപ്പര്‍ക്കോ അതോ എനിക്കോ?

യൂസുഫ്പ...ഏയ്, ഓന്‍ ആള് പാവാ...

കൂതറേ...ഇതൊക്കെ ഹിന്ദിയിലോ ഇംഗ്ലീഷിലോ പറയ്ണ്ടേ?അതാ പ്രശ്നം!!!

മയമോട്ടിക്കാ...അപ്പം സ്വര്‍ഗ്ഗത്ത്‌ക്ക്‌ള്ള പാസ് ഒബ്‌റോയിന്റെ അട്‌ത്താ?

ഫൈസലേ...അന്റെ ആ കഥ കണ്ടപ്പം മൊതല് ഇത് ഇടാന്‍ ഞാനും മുട്ടി നില്‍ക്കായിരുന്നു.

ഏറനാടാ...കണ്ണും കാണാതായോ?ഒരു പച്ച ടീഷര്‍ട്ട് ഇട്ട് ഒരുത്തന്‍ ഇരിക്കുന്നത് കണ്ടില്ലേ, അതെന്നെ ഓന്‍.

ഫൈസല്‍ ബാബു said...

ആ ഫോട്ടോ കണ്ടപ്പോഴാ ഓര്‍മ്മ വന്നത് ..
ഈ വിവേക്‌ ഒബ്രോയിയുടെ ഒരു ഭാഗ്യം ..ആരെ കൂടയാ ഇരിക്കുന്നത്‌ ....

Prinsad said...

സത്യം പറഞ്ഞാല്‍ ആരാ സൂപ്പര്‍ ???

Areekkodan | അരീക്കോടന്‍ said...

ഫൈസലേ...ഓനറിയോ ഇതൊരു ‘ബുലി’ ആണെന്ന്?പാവം.

പ്രിന്‍സാദ്...മന്സനെ കൊയക്ക്‌ണ ചോദ്യം ചോയ്ച്ചല്ലേ?

Post a Comment

നന്ദി....വീണ്ടും വരിക