Pages

Saturday, July 30, 2011

എന്തൊരു പ്രതികരണം !!!

ഞാന്‍ അമരക്കാരനായ എന്റെ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ഒരു അസാധാരണ തീരുമാനമായിരുന്നു അത്.ഒന്നുമില്ല, മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍‌ട്രന്‍സ് പരീക്ഷ എഴുതി വിജയിച്ചവര്‍ക്ക് ഓപ്‌ഷന്‍ നല്‍കുന്നതിന് ഒരു ശില്പശാല.തെറ്റായി ഓപ്‌ഷന്‍ കൊടുത്തത് കാരണം പല മാതാപിതാക്കളും ഇന്ന് വെണ്ണീര്‍ തിന്നുന്നത് കണ്ടപ്പോള്‍ തോന്നിയ ഒരു സഹതാപം ഞങ്ങളെ അങ്ങനെ ഒരു കടും കൈ ചെയ്യാന്‍ പ്രേരിപ്പിച്ചു.പത്രങ്ങളായ പത്രങ്ങ്ളില്‍‍ എല്ലാം വാര്‍ത്ത കൊടുത്തു.ആരൊക്കെയോ പ്രസിദ്ധീകരിച്ചു.ഏതോ ഒരു റേഡിയോയും അറിയിപ്പായി അത് പ്രക്ഷേപണം ചെയ്തു!


കഥ,തിരക്കഥ , സംവിധാനം, സംഭാഷണം,അഭിനയം ഒക്കെ ഞാന്‍ തന്നെ എന്നു പറഞ്ഞപോലെ ക്ലാസ്സ് എടുക്കുന്നതും പ്രിന്റ് ഔട്ട് നല്‍കുന്നതും സംശയങ്ങള്‍ നിവാരണം ചെയ്യുന്നതും ഒക്കെ ഞാന്‍ തന്നെ ആയിരുന്നു.സംഗതി എല്ലാം ബഹുജോറായി തീര്‍ക്കുകയും ചെയ്തു.അവസാനം ഇനിയും സംശയമുള്ളവര്‍ക്ക് വിളിക്കാനായി എന്റെ ആ സുന്ദരമായ മൊബൈല്‍ നമ്പറും നല്‍കി.


ശ്രോതാക്കള്‍ എല്ലാവരും തന്നെ വളരെ സംതൃപ്തിയോടെ സ്ഥലം വിട്ടപ്പോള്‍ ഏതൊരു അമരക്കാരനേയും പോലെ ഞാനും വളരെയധികം സന്തോഷിച്ചു.അല്പം വൈകി ആണെങ്കിലും ഞാന്‍ സംതൃപ്തിയോടെ വീട്ടിലേക്ക് തിരിച്ചു.പോരുന്ന വഴിക്ക് എനിക്ക് ഒരു ഫോണ്‍ -


“ഹലോ....ആബിദ് സാറല്ലേ?”


“അതെ..”


“സാര്‍...ഞാന്‍ ഇന്ന് സാറുടെ ക്ലാസ്സില്‍ മുന്നില്‍ തന്നെ ഇരുന്ന വിദ്യ്യാര്‍ത്ഥിയാണ്...”


‘ഹാവൂ,ഇത്ര വേഗത്തില്‍ പ്രതികരണമോ,ചോദിക്കൂ വത്സാ നിന്റെ സംശയം’ എന്ന് മനസ്സില്‍ തോന്നിയെങ്കിലും പറഞ്ഞില്ല.അതിനു മുമ്പ് മറുതലക്കല്‍ നിന്ന് ബാക്കി കൂടി പറഞ്ഞു.

“....സാര്‍ എന്റെ കുട അവിടെ മറന്നു വച്ചു.അതൊന്ന് എടുത്തു വക്കണം...”

11 comments:

Areekkodan | അരീക്കോടന്‍ said...

‘ഹാവൂ,ഇത്ര വേഗത്തില്‍ പ്രതികരണമോ,ചോദിക്കൂ വത്സാ നിന്റെ സംശയം’ എന്ന് മനസ്സില്‍ തോന്നിയെങ്കിലും പറഞ്ഞില്ല.അതിനു മുമ്പ് മറുതലക്കല്‍ നിന്ന് ബാക്കി കൂടി പറഞ്ഞു.

Yasmin NK said...

ബാക്കി എന്താ പറഞ്ഞെ..?
മലബാര്‍ കൃസ്റ്റ്യന്‍ കോളേജിലായിരുന്നൊ പ്രോഗ്രാം..?

കെ.എം. റഷീദ് said...

തിരിച്ചു വിളിച്ചു പറ
കുടവെച്ചിടത്ത്.....

അനില്‍@ബ്ലോഗ് // anil said...

അതുപിന്നെ ആരോടു പറയും?

faisu madeena said...

ഹിഹിഹിഹിഹി

ശ്രീനാഥന്‍ said...

അടിപൊളി.

Naushu said...

നല്ല പ്രതികരണം .... :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതാ പറയുന്നത്‌ നന്ദി വേണം ആബിദ്‌ സാറെ ആ പാവം മനുഷ്യന്‍ അത്രയല്ലെ പറഞ്ഞുള്ളു കുട വീട്ടില്‍ കൊണ്ടു കൊടുക്കാന്‍ പറഞ്ഞില്ലല്ലൊ പാാവം
എന്നിട്ടും കുറ്റം അയാള്‍ക്ക്‌ കഷ്ടം :)

TOMS / thattakam.com said...

നല്ല എഴുത്ത്

വിധു ചോപ്ര said...

:)

കൊമ്പന്‍ said...

നിങ്ങളെ കൊണ്ട് അവനു കിട്ടിയ ഒരേ ഒരു ഉപകാരം അല്ലെ

Post a Comment

നന്ദി....വീണ്ടും വരിക