Pages

Wednesday, November 02, 2011

കഥാപാത്രത്തെ വിറ്റു !

എന്റെ കാറിനെപ്പറ്റി അല്പം ചില കഥകള്‍ ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്.ധാരാളം കഥകള്‍ ഇനിയും പറയാനുണ്ടായിരുന്നു.പക്ഷേ ഇന്നലെ എന്റെ കഥാപാത്രം TSG 8683 എന്നോട് വിടപറഞ്ഞു.2006 മെയ് മാസം മുതല്‍ എന്നെയും അതിലേറെ തിരിച്ചങ്ങോട്ടും സേവിച്ചു കൊണ്ടിരുന്ന എന്റെ പ്രിയപ്പെട്ട TSG 8683-നെ ഇന്നലെ ഞാന്‍ റ്റാറ്റ പറഞ്ഞ് വിട്ടു.ഒന്നര വയസ്സുള്ള എന്റെ ഏറ്റവും ചെറിയമോള്‍ കളിപ്പാട്ടമാക്കി ഉപയോഗിച്ചിരുന്ന അതിന്റെ താക്കോല്‍, ഞാന്‍ പറഞ്ഞ സംഖ്യ റൊക്കം കയ്യില്‍ കിട്ടിയപ്പോള്‍ , അവള്‍ തന്നെ കൈമാറി!ഇനി ഓര്‍മ്മയില്‍ ചില ഏടുകളായി മാത്രം TSG 8683 കഥകള്‍ വന്നേക്കാം.

ശൂന്യമായ കാര്‍ പോര്‍ച്ച് കാണുമ്പോള്‍ കാര്‍ പോയതിലുമുപരി എന്റെ കഥാപാത്രം നഷ്ടമായ വേദന ഇപ്പോള്‍ ഞാന്‍ അറിയുന്നു.

9 comments:

Areekkodan | അരീക്കോടന്‍ said...

ഇനി ഓര്‍മ്മയില്‍ ചില ഏടുകളായി മാത്രം TSG 8683 കഥകള്‍ വന്നേക്കാം.

Cv Thankappan said...

മാഷേ,പഴേതൊക്കെ വിക്ക്വാണൊല്ലോ!ഇനി പുതീത് വാങ്ങിക്ക്യാ
വേഗം.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

ശിഖണ്ഡി said...

"ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌.."
നഷ്ട്ടപ്പെട്ടത്‌ തിരിച്ചു പിടിക്കാന്‍ അല്പം ബുദ്ധിമുട്ടാണ്...
പുതിയത്, പഴയതിന് സമമാവില്ല...

Akbar said...

പഴയതൊക്കെ വില്ക്കാന്‍ തുടങ്ങിയാല്‍ കാലപ്പഴക്കം വെച്ചു നമ്മളെയൊക്കെ ആരെങ്കിലും എടുത്തു വില്‍ക്കില്ലേ........

Unknown said...

പഴയത് പോയി പുതിയത് വരട്ടെ!

അനില്‍@ബ്ലോഗ് // anil said...

അത് വിക്കണ്ടായിരുന്നു, പിള്ളാർക്ക് കളിക്കാനെങ്കിലും ഉപകരിച്ചേനെ.
:)

ശ്രീജിത്ത് said...

കഥാകാരനെക്കാള്‍ വളര്‍ന്നത്‌ കൊണ്ട് ഷെര്‍ലോക്ക് ഹോംസിനെ കൊന്നു കളഞ്ഞിട്ടുണ്ട്... പുനര്‍ജീവിപ്പിച്ചിട്ടും ഉണ്ട്... കഥാകാരന്‍ ഉപേക്ഷിച്ചാല്‍ കഥാപാത്രം എങ്ങോട്ട് പോകും. :)

Areekkodan | അരീക്കോടന്‍ said...

C.V.Thankappan...പഴയത് വില്‍ക്കാന്‍ എളുപ്പമായിരുന്നില്ല.ഇനി പുതിയത് കിട്ടാനും എളുപ്പമല്ല...പൈസാചികം തന്നെ പ്രശ്നം.

Shikandi...അതേ, ഗോള്‍ഡ് ഇസ് ഓള്‍ഡ് !!


അക്ബര്‍ക്കാ...അതിന് മുമ്പ് ഈ ലോകത്ത് നിന്നും സലാമത്താകണം.

തെച്ചിക്കോടാ...ഇതെന്താ മായാവിയുടെ മന്ത്രമോ?

അനില്‍ജീ...പെട്രോളിന് ദേ ഇന്നും വില കൂടി!

Sreejith E.C...ശരിയാണ്.പക്ഷേ എന്റെ കഥാപാത്രത്തെ ഒരാള്‍ ശരിയായ ആവശ്യത്തിന് ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്.അല്പം കഴിഞ്ഞാല്‍ ആക്രിക്കടയില്‍ തൂക്കി വില്‍ക്കേണ്ടി വരുമായിരുന്നു!!

sethumenon said...

നാട്ടുവര്‍ത്തമാനത്തിന്റെ ലാളിത്യമുള്ള എഴുത്ത്.
അതിന് പുന്നെല്ലിന്റെ മണവും, നാട്ടുമാങ്ങയുടെ മധുരവുമുണ്ട്.

Post a Comment

നന്ദി....വീണ്ടും വരിക