Pages

Tuesday, January 24, 2012

അഴീക്കോടും അരീക്കോടനും

ചെറുപ്പകാലത്തെ എന്റെ പേടിസ്വപ്നമായിരുന്നു എം.സി എന്ന കള്ളുകുടിയന്‍.തറവാട് വീടിന്റെ തൊട്ടുമുന്നിലെ കള്ളുഷാപ്പിനടുത്തുള്ള ഓവുപാലത്തില്‍ ഇരിക്കുന്ന കുടിയനായ എം.സി(മുഴുവന്‍ പേര്‍ അറിയില്ല). മിക്കവാറും ഓവര്‍ഡൊസ് കാരണം വായ കോടിയ അവസ്ഥയിലായിരിക്കും(എം.സിയുടെ അണ്ണി കോടിയ പോലെ എന്നൊരു ചൊല്ല് അരീക്കോട് ഇന്നും നിലവിലുണ്ട്).ഇല്ലെങ്കില്‍ വായില്‍ നിന്നും തുരുതുരാ തെറി വന്നുകൊണ്ടിരിക്കും.വായ അനക്കാന്‍ കഴിയാത്ത വിമ്മിട്ടത്തില്‍ വല്ലതും ചെയ്യുമോ എന്നും വായ തുറന്ന അവ്സ്ഥയില്‍ എന്തെങ്കിലും തെറി വിളിക്കുമോ എന്നും രണ്ടും പേടിച്ചായിരുന്നു ഞങ്ങള്‍ സ്കൂളിലേക്ക് അതുവഴി പോയിരുന്നത്. ആ എം.സി എന്നോ മരിച്ചു മണ്ണടിഞ്ഞു.പക്ഷേ ഞാന്‍ ബ്ലോഗ് എഴുത്ത് തുടങ്ങിയ ശേഷം എം.സി വീണ്ടും എന്റെ വീട്ടുമുറ്റത്ത് എത്തി!

അതേ ഒരു ദിവസം നായ്ക്കള്‍ ഓരിയിട്ടുകൊണ്ടിരിക്കുന്ന ഒരു രാത്രി.എല്ലാവരും നല്ല ഉറക്കത്തിലാണ്.ഞാനും തഥൈവ.എന്റെ പുതിയ വീട് എം.സി കണ്ടിട്ടേ ഇല്ലായിരുന്നു.കാരണം അതിന് മുമ്പേ എം.സി മരിച്ചുപോയിരുന്നു.എന്നിട്ടും ആ കൂരിരുട്ടില്‍ പതുങ്ങി പതുങ്ങി എം.സി എത്തി.പതിവ് പോലെ കള്ളോ ചാരായമോ നല്ലവണ്ണം മോന്തിയിട്ടുണ്ട് എന്ന് ചുവന്ന ആ കണ്ണുകള്‍ കണ്ടാല്‍ അറിയാം.അണ്ണി(വായ) കോടിയ അവസ്ഥയില്‍ തന്നെയാണ്.

എന്റെ വീടിന്റെ മുമ്പില്‍ എത്തി ഒരല്പം വിശ്രമിച്ച ശേഷം എം.സി ഉച്ചത്തില്‍ ഒരു വിളി...”അഴീക്കോടാ...എടാ അഴീക്കോടാ...”.

ഞാന്‍ ഞെട്ടി എണീറ്റു ചുറ്റും നോക്കി.എന്റെ അപ്പുറത്ത് ക്ഷീണിച്ചുറങ്ങുന്ന ഒരു എന്‍.എസ്.എസ് വളണ്ടിയര്‍!എന്‍ എസ് എസ് ക്യാമ്പില്‍ ഉറങ്ങുന്നതിന് അല്പം മുമ്പ് സുകുമാ‍ര്‍ അഴീക്കോടിന്റെ രോഗവാര്‍ത്ത വായിച്ചു കിടന്ന ഞാന്‍ കണ്ട ഒരു സ്വപ്നമായിരുന്നു അത്. എം.സി അരീക്കോടാ എന്ന് വിളിച്ചെങ്കിലും നാവ് വഴങ്ങാത്തതിനാല്‍ അത് അഴീക്കോടാ എന്നായിപ്പോയി.

സുകുമാര്‍ അഴീക്കോട് ഇന്ന് കാലത്ത് അന്തരിച്ചു.കേരളം കണ്ട മികച്ച പ്രാസംഗികനായ ആ പ്രതിഭക്ക് ആദരാഞലികള്‍ അര്‍പ്പിക്കുന്നു.

6 comments:

Areekkodan | അരീക്കോടന്‍ said...

വീടിന്റെ മുമ്പില്‍ എത്തി ഒരല്പം വിശ്രമിച്ച ശേഷം എം.സി ഉച്ചത്തില്‍ ഒരു വിളി...”അഴീക്കോടാ...എടാ അഴീക്കോടാ...”.

SIVANANDG said...

കൈരളിയുടെ വാഗ് ഭടന്‍ അഴീക്കോട് മാഷിനു ആദരജ്ഞലികള്‍.......

TPShukooR said...

നര്‍മം ഈ വിഷയത്തില്‍ ഇന്ന് തന്നെ പാടുണ്ടോ എന്നറിയില്ല. അദ്ദേഹത്തെ സ്മരിച്ചതിനു നന്ദി. ആ മഹാനുഭാവന് ആദരാജ്ഞലികള്‍.

Anonymous said...

അരീക്കോടന്‍ എവിടെ കിടക്കുന്നു...അഴീക്കോട് എവിടെ കിടക്കുന്നു...ആഗ്രഹം കൊള്ളാം ...

Cv Thankappan said...

അഴീക്കോട് മാഷിന് ആദരാജ്ഞലികള്‍......................,............

ശിഖണ്ഡി said...

അഴീക്കോട് മാഷിനു ആദരജ്ഞലികള്‍.......

Post a Comment

നന്ദി....വീണ്ടും വരിക