വല്ലാതെ അലട്ടിക്കൊണ്ടിരുന്ന മൂക്കടപ്പ് ഒന്ന് ചികിത്സിച്ച് ഭേദമാക്കാന്‍ പോക്കരാക്ക വൈദ്യമഠത്തിലെത്തി.പരിശോധനക്ക് ശേഷം വൈദ്യര് പറഞ്ഞു.
“ഇത് ചികിത്സിച്ച് ഭേദമാക്കാം.പക്ഷേ കുറച്ച് പഥ്യങ്ങള്‍ പാലിക്കണം...”
“ആ...കേക്കട്ടെ...” പോക്കരാക്ക തലയാട്ടി.
“ഇറച്ചിയും മീനും കഴിക്കാന്‍ പാടില്ല...”
“അയ്ക്കോട്ടെ...”
“പാലും മുട്ടയും ഒഴിവാക്കണം....”
“ങും...”
“കയ്പും മധുരവും ഭക്ഷണത്തില്‍ ഉണ്ടാവരുത്...”
“ഉം...”
“എരിവും പുളിയും നിര്‍ത്തണം...”
“ഫൂ....അപ്പോ പിന്നെ ഞാന്‍ വൈക്കോല്‍ തിന്നാ ജീവിക്കേണ്ടത്...?“
17 comments:
ഒരു മൂക്കടപ്പിന് ഇതാണ് സ്ഥിതിയെങ്കില്‍ ?
പോക്കരാക്കയ്ക്ക് ദേഷ്യം വരാതിരിക്ക്യോ?
ആശംസകള്‍
ആയുസ്സിന്റെ വേദമല്ലേ..ഇങ്ങിനെയൊക്കെയേ പറ്റൂ
വൈദ്യരുടെ മുൻപിലത്തെ പല്ലൊക്കെ അവിടെത്തന്നെ ഉണ്ടല്ലൊ അല്ലെ..?
ഹും.....................
എല്ലാറ്റില്‍ നിന്നും വിരക്തനാവുക.. ഒക്കെ ശരിയാകും ..!!!
ഹഹഹഹ കര്‍ത്താവേ പുള്ളി പനിയായിട്ടു ചെന്നിരുന്നെങ്കില്‍......ആശംസകള്‍
അത് കലക്കി...!!!
പോക്കരാക്ക വീണ്ടും!
പോക്കരാക്ക വീണ്ടും!
ഇതെന്തു മായാജാലം ഒറ്റ കുത്തിനു രണ്ടു കമന്സോ. ന്നാ പിന്നെ ഒന്നും കൂടെ ടെസ്റ്റു ചെയ്യാം :)
ഇറച്ചിയും മീനും ഒഴിവാക്കുന്നതിലും നല്ലത് വൈക്കോല്‍ തിന്നുന്നത് തന്നെ ,,പോക്കരാക്കനെ കുറ്റം പറയാനാവില്ല ,അരീക്കോട്കാരനായി പ്പോയില്ലേ ....!!!
അന്ന് മുതലാണ് "ഇതാണുമ്മാ പോക്കരാക്ക?" എന്ന ചൊല്ല് ഉണ്ടായത് !
ഇറചീം മീനും കഴിക്കാതിരിക്കാന്‍ പറ്റില്ല, പക്ഷേ..., പാലും മുട്ടയും...... അതെനിക്ക് ഒഴിവാക്കാന്‍ പറ്റില്ല !!!
Mookiloode Swasavum Valikkaruthu....!!!
Manoharam, Ashamsakal...!!!
അയ്യോ! കഷ്ടം!
:)
Post a Comment
നന്ദി....വീണ്ടും വരിക