Pages

Monday, September 03, 2012

ഉസ്താദും അരീക്കോടനും !

            ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കും എന്ന് മുന്‍‌കൂട്ടി പറയാന്‍ കഴിയാത്തത് തന്നെയാണ് ഈ ജീവിതത്തിന്റെ ത്രില്ലും. ഒരിക്കലും മുന്‍‌കൂട്ടി അറിയാതെ സംസ്ഥാന ഗവണ്മെന്റിന്റെ ഒരവാര്‍ഡ് വാങ്ങുന്ന എന്റെ കുടുംബത്തിലെ ആദ്യത്തെയാളായി ഞാന്‍ മാറിയത് ,എന്റെ മുമ്പ് കുടുംബത്തില്‍ ഇതിലും കേമന്മാര്‍ ഒന്നും ഉണ്ടാകാഞ്ഞിട്ടല്ല.സിനിമകള്‍ ഒട്ടുമുക്കാലും കാണുന്ന മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രം കണ്ട എനിക്ക് തന്നെ ഹിന്ദി സൂപ്പര്‍ സ്റ്റാറിന്റെ കൂടെ ഇരിക്കാന്‍ യോഗം ഉണ്ടായതും അങ്ങനെയാണ്. സാക്ഷാല്‍ രേവതി വരെ റോസാപൂ തരാന്‍ മാത്രം എന്റെ കഷണ്ടി സുന്ദരമാണ് എന്ന് ഞാന്‍ മനസ്സിലാക്കിയതും അതിലൂടെയാണ്.

             ബൂലോകത്ത് ഞാന്‍ ആറ് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ അരീക്കോടന്‍ മഹോത്സവവും ബ്ലോഗിലെ എന്റെ  അറുനൂറാം പോസ്റ്റ് ഇടുന്നതിന്റെയും ആലോചനകള്‍ നടക്കുമ്പോഴും ഇത്രയും അപ്രതീക്ഷിതമായ ഒരു ഒത്തുചേരല്‍  ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ആഗസ്ത് മാസം എന്റെ ജന്മം കൊണ്ടും സ്റ്റേറ്റ് അവാര്‍ഡിലൂടെ ഇപ്പോള്‍ കര്‍മ്മം കൊണ്ടും ലോകമഹായുദ്ധത്തിലെ കറുത്ത ഏടുകള്‍ കൊണ്ടും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ കൊണ്ടും എല്ലാം പ്രശസ്തിയുള്ളതിനാല്‍ 2011-ലെയും അതിന്‌മുമ്പ് 2010-ലെയും പോലെ വാര്‍ഷിക പോസ്റ്റിന് ബുദ്ധിമൂട്ടേണ്ടി വരില്ല എന്ന് ആരോ മനസ്സില്‍ പറഞ്ഞു.

             അങ്ങനെയിരിക്കുമ്പോഴാണ് പാലിയേറ്റീവ് കെയര്‍ കോഴിക്കോട് സിറ്റി ക്ലിനിക് കിടപ്പിലായ രോഗികളുടെ ഒരു സംഗമം പ്രോവിഡന്‍സ് കോളേജില്‍ വച്ച് നടത്തുന്നതായും അതില്‍ എന്റെ പങ്കാളിത്തം നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്നും അതിന്റെ ഭാരവാഹികള്‍ അറിയിച്ചത്.പാലിയേറ്റീവ് കെയര്‍ രംഗത്ത് വലുതായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല എങ്കിലും ഇത്തരം പരിപാടികള്‍ക്ക് പിന്തുണ നല്‍കുന്നത് എന്റെ പതിവായിരുന്നു.പക്ഷേ സംഗമത്തിന്റെ പേര് ഉസ്താദ് ഹോട്ടല്‍ പാലിയേറ്റീവ് കെയര്‍ സംഗമം എന്നതിന്റെ പൊരുള്‍ ഫോണില്‍ കൂടി ക്ലിയര്‍ ചെയ്യാന്‍ എനിക്ക് സാധിച്ചില്ല.

              മുമ്പും കോഴിക്കോട് സിറ്റി ക്ലിനിക്കിന്റെ ഇത്തരം പരിപാടികളില്‍ ചില സര്‍പ്രൈസുകള്‍ ഉണ്ടായിരുന്നതിനാല്‍ എനിക്ക് ചില സംഗതികള്‍ മണത്തു. അതിനാല്‍ കൃത്യസമയത്തിന് മുമ്പ് തന്നെ ഞാന്‍ വേദിയിലെത്തി.പ്രസ്തുത സിനിമയില്‍ എനിക്ക് പരിചയമുള്ളത് തിലകന്‍ ചേട്ടന്‍ മാത്രമായതിനാലും അദ്ദേഹം അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ആയതിനാലും അദ്ദേഹം ഇവിടെ വരും എന്ന് പ്രതീക്ഷ ഒട്ടും ഇല്ലായിരുന്നു.ഞാന്‍ എത്തി അല്പ സമയത്തിനകം തന്നെ ചില ബുജികള്‍ സ്ഥലത്തെത്തിയതും എന്റെ ശ്രദ്ധയില്‍ വന്നെങ്കിലും അവരെയാരേയും പോസ്റ്ററില്‍ കണ്ട പരിചയം പോലും ഇല്ലായിരുന്നു.

               അല്പ സമയത്തിനകം പരിപാടി ആരംഭിച്ചു.അവതാരക ക്ഷമാപണത്തോടെ തുടങ്ങി പ്രോവിഡന്‍സ് കോളേജിന്റെ സ്വകാര്യ അഭിമാനം എന്ന പേരില്‍ ഒരാളെ ക്ഷണിച്ചു.സാക്ഷാല്‍ ശ്രീമതി അഞലി മേനോന്‍.അതെ ഉസ്താദ് ഹോട്ടലിന്റെ തിരക്കഥാകൃത്തും ‘മഞ്ചാടിക്കുരു‘വിന്റെ സംവിധായകയുമായ അഞലി മേനോന്‍.തിലകന്‍ ചേട്ടന്‍ കിടപ്പിലായതിനാല്‍ സിനിമയിലെ അഭിനേതാക്കള്‍ ആരും എത്തില്ല എന്ന് അറിയിച്ചതോടൊപ്പം രോഗികള്‍ക്കായി അവര്‍ ഒരു സര്‍പ്രൈസ് വാര്‍ത്ത അറിയിക്കാന്‍ അടുത്തയാളെ ക്ഷണിച്ചു.ചെറിയൊരു താടിയുമായി ഉയരം കുറഞ്ഞ ഒരു ചെറുപ്പക്കാരന്‍ അഥവാ പയ്യന്‍ വേദിയിലെത്തി.

“ഞാന്‍ അന്‍‌വര്‍ റഷീദ്...സര്‍പ്രൈസ് മറ്റൊന്നുമല്ല നിങ്ങള്‍ക്കായി ഞങ്ങളുടെ  ഉസ്താദ് ഹോട്ടല്‍ ഇന്നിവിടെ പ്രദര്‍ശിപ്പിക്കുന്നതാണ്....”

“ങേ. ഉസ്താദ് ഹോട്ടലിന്റെ സംവിധായകന്‍ അന്‍‌വര്‍ റഷീദോ ?”

എല്ലാവരും മൂക്കത്ത് വിരല്‍ വച്ച് ചോദിച്ചുപോയി.

അതേ സുഹൃത്തുക്കളേ രാജമാണിക്യവും അണ്ണന്‍ തമ്പിയും ഒക്കെ ആക്കി മമ്മൂട്ടിയെ അഭിനയിപ്പിച്ച അന്‍‌വര്‍ റഷീദ് ഇതാ ഇന്ന് അരീക്കോടന്റെ  കൂടെ !!!


21 comments:

Areekkodan | അരീക്കോടന്‍ said...

ഇത് ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്ന എന്റെ അരുനൂറാം പോസ്റ്റ് അഥവാ ആറാം വാര്‍ഷിക പോസ്റ്റ്.വായനയിലൂടെയും സന്ദര്‍ശനത്തിലൂടെയും ഫോണിലൂടെയും മറ്റും മറ്റും ഇതുവരെ നല്‍കിയ എല്ലാ പിന്തുണക്കും നിറഞ്ഞ നന്ദിയോടെ ഇതും ബൂലോകത്ത് സമര്‍പ്പിക്കുന്നു.

മൻസൂർ അബ്ദു ചെറുവാടി said...
This comment has been removed by the author.
മൻസൂർ അബ്ദു ചെറുവാടി said...

ഞാനിട്ട കമ്മന്റ് എവിടെ..?

മൻസൂർ അബ്ദു ചെറുവാടി said...

ആദ്യത്തെ ആശംസ എന്‍റെ വക.
അത് അന്ന് നിങ്ങളെ വീട്ടില്‍ വന്നപ്പോള്‍ കഴിച്ച ഉള്ളിവടയുടെ സ്വാദ് കൊണ്ട് മാത്രമല്ല. നര്‍മ്മവും കൊച്ചു കൊച്ചു വിശേഷങ്ങളുമായി ബൂലോഗം നിറഞ്ഞു നില്‍ക്കുന്ന ആബിദ് ഭായിയോടുള്ള സ്നേഹം കൊണ്ട് കൂടിയാണ്.
നാട്ടില്‍ നിന്നും പെട്ടൊന്ന് പോരേണ്ടി വന്നതിനാല്‍ യാത്ര പറയാന്‍ പറ്റിയില്ല. ക്ഷമ ചോദിക്കുന്നു.
ഇനിയും വിശേഷങ്ങളുമായി ഈ അരീക്കോടന്‍ ട്രാവല്‍സിന്‍റെ യാത്ര തുടരട്ടെ.
സ്നേഹം , സന്തോഷം, പ്രാര്‍ത്ഥന

Akbar said...

600 പോസ്റ്റുകള്‍ !! ഞാനൊക്കെ 600 പോസ്റ്റു എഴുതുമ്പോഴേക്കും 60 വയസു കഴിയും :)

എഴുത്ത് തുടരുക. മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങള്‍.

Mohamedkutty മുഹമ്മദുകുട്ടി said...

കഷണ്ടിക്കാര്‍ക്ക് ഇപ്പോള്‍ സിനിമയിലും നല്ല ചാന്‍സാ, മാഷേ ഒന്നു ശ്രമിക്കുന്നോ?. അങ്ങിനെ അപ്പങ്ങളെല്ലാം ഒന്നിച്ചു ചുട്ടമ്മായി....600 ആം പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞ ഭാഗ്യവാന്മാരില്‍ ഞാനും പെട്ടതില്‍ സന്തോഷിക്കുന്നു.

അഗ്രജന്‍ said...

6 വർഷം 600 പോസ്റ്റുകൾ! റിയലി ഗ്രേറ്റ് അരീക്കോടൻ മാഷെ!
മിക്കവരും ബ്ലോഗ് വിട്ട് ബസ്സ്/ പ്ലസ്സ് എന്നിടങ്ങളിലേക്ക് തിരിഞ്ഞപ്പോഴും ഒരു ഇടവേളയും ഇല്ലാതെ 6 വർഷമായി ബ്ലോഗെഴുത്ത് തുടർന്ന് കൊണ്ട് പോരുന്ന ആബിദ് മാഷിന് എന്റെ ഒരു വലിയ സല്യൂട്ട്... ഇനിയും ഒരുപാട് പോസ്റ്റുകൾ ഈ ബ്ലോഗിൽ നിറയട്ടെ... എല്ലാ വിധ ആശംസകളും :)

സസ്നേഹം

മുസ്തഫ

ente lokam said...

ആഹാ .ആറാം വാര്‍ഷികം ഒരു സംഭവം തന്നെ

ആയല്ലോ..അറുനൂറു പോസ്റ്റിന്റെ ഉസ്താതെ..

നമിക്കുന്നു ..ആശംസകള്‍...

saifparoppady said...

600ാം തോന്ന്യാക്ഷരങ്ങള്‍ക്ക് എന്റെ 6ായിരം അഭിനന്ദനങ്ങള്‍

Areekkodan | അരീക്കോടന്‍ said...

മന്‍സൂര് ഭായ്....അപ്പോ ഞാന്‍ വീട്ടില്‍ വരുന്നു എന്ന് പറഞ്ഞപ്പോഴേക്കും നാട് കടന്നു അല്ലേ? ശരിയാക്കിത്തരാം...ചൂടോടെയുള്ള ആദ്യവായനക്ക് ഒരായിരം നന്ദി

അക്ബര്‍ക്കാ...ഇപ്പോ എത്ര വയസ്സായി എന്നാ പറയുന്നത്(ഞാന്‍ ഓടി!)

മയമോട്ടിക്കാ...ഞമ്മളെ കഷണ്ടിയുടെ തിളക്കത്തില്‍ ഓലെ ഫ്ലാഷ് ലൈറ്റ് ചെലപ്പം പണിമുടക്കും...അത് പിന്നെ കുലുമാലാകും...അതോണ്ട് ഇപ്പം മാണ്ട.

അഗ്രജാ...ഞാന്‍ ബൂലോകത്ത് വരുന്ന സമയത്ത് കാണുന്ന ഒരാളാണ് അഗ്രജനും.ഇന്നും ഇവിടെ കാണുന്നതില്‍ എനിക്കും ഏറെ സന്തോഷം.ബസ്സും പ്ലസ്സും അറിയാത്തതിനാലാണ് ആ വഴി പോകാതിരുന്നത്.

എന്റെ ലോകം...കൊള്ളാലോ ഈ ടൈറ്റ്‌ല്‍.പോസ്റ്റിന്റെ തലക്കെട്ട് ഞാന്‍ ഇതാക്കി മാറ്റുന്നു!നന്ദി നന്ദീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ

സൈഫൂ...അറുനൂറ് കോടി നന്ദികള്‍ തിരിച്ച്!!!!

ajith said...

ആശംസകള്‍ അരിക്കോടന്‍ മാഷെ..
കഴിഞ്ഞ ഒരു വര്‍ഷമായിട്ട് ഞാന്‍ നിങ്ങളെ വിടാതെ ഓടിച്ച് പിടിയ്ക്കുന്നു
ഇനി സമയം കിട്ടുന്നപോലെ നിങ്ങളുടെ പഴയ പോസ്റ്റുകളും സന്ദര്‍ശിക്കാന്‍ ശ്രമിക്കട്ടെ

അഷ്‌റഫ്‌ സല്‍വ said...

വാര്‍ത്ത വായിച്ചിരുന്നു .ഈ .ഉസ്താദിനെ ഒന്ന് കാണാന്‍,പരിചയപ്പെടാന്‍ എനിക്കും ഒരു ആഗ്രഹം ഉണ്ട്

ഫൈസല്‍ ബാബു said...

സംസ്ഥാന ഗവണ്മെന്റിന്റെ ഒരവാര്‍ഡ് വാങ്ങുന്ന എന്റെ കുടുംബത്തിലെ ആദ്യത്തെയാളായത് പോലെ ബൂലോകത്ത് ഏറ്റവും കൂടുതല്‍ പോസ്റ്റുകള്‍ എഴുതിയത്തിനുള്ള ഒരവാര്‍ഡും മാഷിനു കിട്ടട്ടെ ,,അത് കാണാനും സഹിക്കാനുമുള്ള മനക്കട്ടി ഞങ്ങള്‍ക്കും !!!

പടന്നക്കാരൻ said...

Best wishes....naananu 200 aamathhe follower!!

ഏറനാടന്‍ said...

Ashamsakal nerunnu mashe.. santhoshaayi.

ഏറനാടന്‍ said...

Ashamsakal nerunnu mashe.. santhoshaayi.

© Mubi said...

ആശംസകള്‍ മാഷേ...

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ആബിദ്‌ ബായി ..ആശംസകള്‍ ..............

ലംബൻ said...

എന്റെയും ആശംസകള്‍.. ഇനിയും ഒരുപാട് എഴുതാന്‍ സാധിക്കട്ടെ.

ഷാജു അത്താണിക്കല്‍ said...

നല്ല പോസ്റ്റ്
എല്ലാ ആശംസകളും

Echmukutty said...

600 പോസ്റ്റ് അല്ലേ?
ഇനി കൂടുതലായി ഒന്നും പറയാന്‍ കിട്ടാത്തതുകൊണ്ട് ഞാന്‍ പോട്ടെ...

Post a Comment

നന്ദി....വീണ്ടും വരിക