Pages

Thursday, October 25, 2012

ഒരു ബലിപെരുന്നാള്‍ സുദിനത്തില്‍

നാളെ ബലിപെരുന്നാള്‍   സുദിനം. ഒരിക്കല്‍ കൂടി ഇബ്രാഹിം നബി (അ)യുടെ ത്യാഗസ്മരണകള്‍ അയവിറക്കി ബലിപെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ രണ്ട് സുദിനങ്ങളും ഒരുമിച്ച് വന്ന ഒരു ദിവസം. ബലി കഴിഞ്ഞ് പള്ളിയില്‍ പോകാനായി കുളിക്കണം.വീട്ടില്‍ വെള്ളത്തിന് ക്ഷാമമുള്ള കാലമായതിനാല്‍ ഞാന്‍ തൊട്ടടുത്തുള്ള ചാലി യാറിലെക്ക് മൂത്തുമ്മയുടെ മകന്റെ കൂടെ പോയി.

 ഉച്ച സമയമായതിനാല്‍ പുഴയില്  അധികം ആരും ഇല്ലായിരുന്നു. വേഗം കുളിക്കാനായി ഞാനും കസിനും പുഴയിലെക്കിറങ്ങി.അപ്പോഴാണ് തലയില്‍ ചുമടുമായി പുഴയുടെ അക്കരെ നിന്നും കുറച്ച് സ്ത്രീകള്‍ വരുന്നത് കണ്ടത്.മോങ്ങത്ത് എന്ന്‍ പണ്ടു മുതലേ ഞങ്ങള്‍ വിളിക്കുന്ന എന്റെ അയല്‍വാസിയും മരുമക്കളും ആയിരിക്കും അത് എന്ന്‍ ഞാന്‍  ഊഹിച്ചു.

അവര്‍ പുഴ മുറിച്ച് കടന്ന്‍ ഏകദേശം മധ്യത്തില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ കുളിക്കുന്നതിന്‍  ഒരല്പം താഴെ നിന്ന്‍ രണ്ട് നഗ്നരൂപങ്ങള്‍ അവരുടെ നേരെ പാഞ്ഞടുത്തു. അതില്‍ ഒരാള്‍ എന്റെ നാട്ടിലെ ഒരു ഡ്രഗ് അഡിക്റ്റ് ആണെന്ന്‍ എനിക്ക് പെട്ടെന്ന്‍ മനസ്സിലായി.അവന്‍ ആ രൂപത്തില്‍ ആ സ്ത്രീകളുടെ നേരെ ഓടിയാല് ഉണ്ടായെക്കാവുന്ന പൊല്ലാപ്പുകള്‍ എന്റെ മനസ്സില്‍ മിന്നിമറഞ്ഞു.

ഒരു നിമിഷത്തെ ആലോചനക്ക് ശേഷം ഞാന് അവന്റെ നേരെ പാഞ്ഞടുത്തു.എന്നെ കണ്ട ഉടനെ അവന്‍ പെട്ടെന്ന്‍ വെള്ളത്തില്‍ ഇരുന്നു.ഗുഹ്യഭാഗം കൈ കൊന്റ്  പൊത്തിപിടിച്ച് അവന്‍ എന്നെ നോക്കി.നന്നായോന്ന്‍ പൊട്ടിച്ചു കൊടുക്കാന്‍ തോന്നിയെങ്കിലും അവന്റെ ദയനീയ നോട്ടവും ആ ദിവസത്തിന്റെ പവിത്രതയും എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.

പിന്നീട എല്ലാ ബെലിപെരുന്നാളിലും ഈ ഓര്‍മ്മ എന്റെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.

എല്ലാവര്ക്കും ഈദ് ആശംസകള്‍ നേരുന്നു - ഈദ് മുബാറക്

7 comments:

Areekkodan | അരീക്കോടന്‍ said...

Due to Windows 7 OS I couldn't use Mozhi keyman and the problems related to this can be seen in post.Please forgive.

ajith said...

Eid Mubarak, dear friend

karempvt said...

Eid Mubarak

കമ്പ്യൂട്ടര്‍ ടിപ്സ് said...

ഈദ് മുബാറക്

Unknown said...

ആശംസകള്‍..

sangeetha said...

aashamsakal...

അഷ്‌റഫ്‌ സല്‍വ said...

ആശംസകള്‍..

Post a Comment

നന്ദി....വീണ്ടും വരിക