ജീവിതത്തില്‍ നിരവധി സന്തോഷങ്ങള്‍ അനുഭവിച്ചിട്ടുണ്ട്,നിരവധി ദു:ഖങ്ങളും . ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സന്തോഷ വാര്‍ത്ത കൂടി എന്റെ കുടുംബത്തില്‍ എത്തി.അല്‍ഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി) , എന്റെ മൂത്ത മകള്‍ ഐഷ നൌറ എന്ന ലുലുമോള്‍ക്ക് , വിദ്യ കൌണ്‍സില്‍ സംഘടിപ്പിച്ച സംസ്ഥാനതല ടാലന്റ് സര്‍ച്ച് പരീക്ഷയില്‍ എട്ടാം ക്ലാസ്സില്‍ ഒന്നാം റാങ്ക് ലഭിച്ചു !പൊതു വിജ്ഞാനം, മെന്റല്‍ എബിലിറ്റി , പാഠ്യവിഷയങ്ങള്‍ എന്നിവയിലെ പ്രാവീണ്യമാണ് ഈ പരീക്ഷയിലൂടെ പരിശോധിക്കുന്നത്.അവാര്‍ഡ് ദാനം ഇക്കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് പാരമൌണ്ട് ടവറില്‍ വച്ച് നടന്നു.
മുമ്പ് എല്‍.പി.ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ ഗുരുശിഷ്യ സ്കോളര്‍ഷിപ്പും പി.സി.എം സ്കോളര്‍ഷിപ്പും നേടിയിരുന്നെങ്കിലും ആദ്യത്തെ പത്ത്റാങ്കുകളില് സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.പിതാവ് എന്ന നിലയില്‍ ഈ നേട്ടത്തില്‍ എന്റെ സംഭാവന വട്ടപൂജ്യമാണ്.ഔദ്യോഗിക തിരക്കുകള്‍ കാരണം ഈ വര്‍ഷം മക്കള്‍ രണ്ടു പേരുടേയും പഠനത്തില്‍ ശ്രദ്ധ കൊടുക്കാന്‍ എനിക്ക് സാധിച്ചിട്ടേ ഇല്ല.
മകള്‍ പഠിക്കുന്ന കൊടിയത്തൂര്‍ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളില്‍ ഒരു ഒന്നാം റാങ്ക് എത്തുന്നത് ആദ്യമായിട്ടാണ് എന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞു.സ്കൂള്‍ മൊത്തം ഇതിന്റെ സന്തോഷത്തില്‍ ഞങ്ങളോടൊപ്പം പങ്ക് ചേരുന്നു.
14 comments:
പിതാവ് എന്ന നിലയില്‍ ഈ നേട്ടത്തില്‍ എന്റെ സംഭാവന വട്ടപൂജ്യമാണ്.ഔദ്യോഗിക തിരക്കുകള്‍ കാരണം ഈ വര്‍ഷം മക്കള്‍ രണ്ടു പേരുടേയും പഠനത്തില്‍ ശ്രദ്ധ കൊടുക്കാന്‍ എനിക്ക് സാധിച്ചിട്ടേ ഇല്ല.
മോള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ന്റെ നാട്ടിലെ സ്കൂള്‍ ആണല്ലോ . അതും സന്തോഷം . ഉപ്പ എന്റെ സുഹൃത്ത് ആണല്ലോ. അത് കൂടുതല്‍ സന്തോഷം .
ആശംസകള്‍..
ആശംസകൾ..
lulu മോൾക്കും പപ്പക്കും അഭിനന്ദനങ്ങൾ
ബ്ലോഗർ ഐഷനൗറയ്ക്ക് തുഞ്ചൻപറമ്പ് ബോഗർസംഗമത്തിന്റെ അഭിനന്ദനങ്ങൾ...
(ഐഷ നൗറയുടെ ബ്ലോഗ് ഇവിടെ)
(ഐഷ നൗറയുടെ ബ്ലോഗ് ഇവിടെ)
ആശംസകള്‍
ആശംസകള്‍
ആഹാ! അഭിനന്ദനങ്ങള്‍ മോള്‍ക്ക്.
പോട്ടെ... ബാപ്പായ്ക്കും ഇരിക്കട്ടെ ഇത്തിരി അഭിനന്ദനങ്ങള്‍.
പങ്കു ചേരുന്നു, സന്തോഷത്തില്‍.
congrats lulumol
സന്തോഷം.എന്റെയും അഭിനന്ദനങ്ങള്‍ മോളെ അറിയിക്കൂ.
അഭിനന്ദനങ്ങൾ.....
Post a Comment
നന്ദി....വീണ്ടും വരിക