Pages

Thursday, August 07, 2014

വീണ്ടും ചില സന്തോഷങ്ങൾ....

ഉറങ്ങാൻ കിടക്കുമ്പോൾ   “ ഒരു കഥ പറഞ്ഞു തരൂ “ എന്ന് രണ്ടാമത്തെ മകൾ എന്നും പറയാൻ തുടങ്ങിയപ്പോഴാണ് അവൾക്ക് ഒരു  ബാല പ്രസിദ്ധീകരണം വാങ്ങിക്കൊടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്..അതാകുമ്പോൾ അവളുടെ വായനാശീലവും വളർത്താം മൂത്തമകൾ ലുലുവിനും ഒരു ടൈം പാസ് ആകും. മാതൃഭൂമി ദിനപത്രവും തൊഴിൽ‌വാർത്തയും വീട്ടിൽ വരുത്തുന്നതിനാൽ ആ ഗ്രൂപ്പിന്റെ തന്നെ ബാലവാരികയായ ബാലഭൂമി തന്നെയാവട്ടെ എന്ന് കരുതി.ബാപ്പയുള്ള കാലത്തേ ഞങ്ങൾക്ക് വാങ്ങിത്തന്നിരുന്ന ‘മലർവാടി’ വീട്ടിൽ പോസ്റ്റൽ വഴിയും വരുത്തി.      

അങ്ങനെ ഇരിക്കുമ്പോഴാണ് ഇക്കഴിഞ്ഞ പാർലമെന്റ് ഇലക്ഷനോടനുബന്ധിച്ച് ബാലഭൂമിയും അതിലെ കഥാപാത്രങ്ങളെ വച്ച് ഒരു ഇലക്ഷൻ സംഘടിപ്പിച്ചത്.ചില ചിത്രങ്ങൾ നൽകി അതിനനുയോജ്യമായ ഒരു വനപത്രം തെരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ തയ്യാറാക്കുകയായിരുന്നു മത്സരം.സമ്മാനമാകട്ടെ 10 പേർക്ക് ഡിജിറ്റൽ ക്യാമറയും. എന്റെ കയ്യിലുള്ള പഴയ ക്യാമറ പോരാ എന്ന് കുറേ കാലമായി പറയുന്ന ലുലു മോൾ ഒരു മത്സരത്തിലൂടെ ക്യാമറ ഒപ്പിക്കാമോ എന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു.അങ്ങനെ താഴെ കാണുന്ന വനപത്രം അവൾ തയ്യാറാക്കി.




ഇലക്ഷൻ റിസൽട്ട് വന്നത് പോലെ തന്നെ  ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആഴ്ചകൾക്ക് മുമ്പ് മത്സരത്തിന്റെ ഫലം വന്നു.വെള്ളിയാഴ്ച ബാലഭൂമി വാതിലിൽ വീഴുമ്പോൾ ഓടിച്ചെന്ന് എടുക്കുന്ന രണ്ടാമത്തെ മകൾ ലുഅ ആ റിസൾട്ടിലെ ആദ്യത്തെ പേര് വായിച്ചു - ആയിഷ നൌറ ടി.എ , ഫാത്തിമ മൻസിൽ, അരീക്കോട്,മലപ്പുറം


 

അൽഹംദുലില്ലാ.....അതേ...ഏതൊരു പിതാവിനും അഭിമാനിക്കാവുന്ന നിമിഷം.സമ്മാനം സ്കൂൾ അസംബ്ലിയിൽ വച്ച് വൈകാതെ വിതരണം ചെയ്യുമെന്ന് മാതൃഭൂമിയിൽ നിന്ന് അറിയിച്ചു.(പഠനത്തിരക്ക് കാരണം മൂന്ന് വർഷമായി മോൾ ബൂലോകത്ത് സജീവമല്ല)

7 comments:

Areekkodan | അരീക്കോടന്‍ said...

ലുഅ ആ റിസൾട്ടിലെ ആദ്യത്തെ പേര് വായിച്ചു - ആയിഷ നൌറ ടി.എ , ഫാത്തിമ മൻസിൽ, അരീക്കോട്,മലപ്പുറം

Sathees Makkoth said...


മിടുക്കി.അഭിനന്ദനങ്ങൾ!

ajith said...

സന്തോഷം
മിടുക്കിമോള്‍ക്ക് അനുമോദനങ്ങള്‍!

Cv Thankappan said...

സന്തോഷം.
മിടുക്കിമോള്‍ക്ക് അനുമോദനങ്ങള്‍!

വിനുവേട്ടന്‍ said...

കൊള്ളാല്ലോ... അഭിനന്ദനങ്ങൾ...

ജോണ്‍ ചാക്കോ, പൂങ്കാവ് said...

good job

ബഷീർ said...

അഭിനന്ദനങ്ങൾ.. ആശംസകൾ.. അസൂയകൾ

Post a Comment

നന്ദി....വീണ്ടും വരിക