അന്തരിച്ച എന്റെ വന്ദ്യ പിതാവ് കാണിച്ച് തന്നത് പ്രകാരം എന്റെ വീട്ടുമുറ്റത്ത് പക്ഷികൾക്കും മൃഗങ്ങൾക്കും ദാഹം അകറ്റാനായി ഒരു ബക്കറ്റിൽ വെള്ളം നിറച്ച് വയ്ക്കാറുണ്ട്.എന്നും രാവിലേയും വൈകിട്ടും നിരവധി പക്ഷികളും അലഞ്ഞ് നടക്കുന്ന മൃഗങ്ങളും അതിൽ നിന്നും വെള്ളം കുടിക്കാറുണ്ട്.
ഇന്നലെ ഹർത്താൽ ദിനത്തിൽ വീട്ടിലിരിക്കുമ്പോഴാണ് ഞാൻ മറ്റൊരു കാര്യം മനസ്സിലാക്കിയത്. രാവിലേയും വൈകിട്ടും എത്തുന്നതിനെക്കാൾ അത്രയോ അധികം കാക്കകൾ ഉച്ചക്ക് കൂട്ടമായി എത്തി അവനവന് ആവശ്യമുള്ള വെള്ളം കുടിച്ച് പറന്നു പോകുന്നു.അഞ്ച് മിനുട്ടോളം ഞാൻ ആ രംഗങ്ങൾ വീക്ഷിച്ചപ്പോൾ ഒരുത്തനും വെള്ളം വൃത്തികേടാക്കുകയോ പാഴാക്കുകയോ ചെയ്യുന്നില്ല എന്ന് മനസ്സിലായി(മനുഷ്യന് കുടിവെള്ളം ഇതേ പോലെ വച്ചുകൊടുത്താൽ ഒരു ഗ്ലാസ്സ് കുടിക്കും , രണ്ട് ഗ്ലാസ് വെള്ളമെടുത്ത് മുഖം കഴുകുകയും ചെയ്യും).
കാക്കകളുടെ വെള്ളം കുടി രംഗങ്ങൾ ഒന്ന് ശ്രദ്ധിക്കൂ...
മിണ്ടാപ്രാണികളായ ഈ ജീവികൾക്ക് ദാഹം അകറ്റാനുള്ള ഈ കൊച്ചു സൌകര്യം നിങ്ങൾക്കും നിങ്ങളുടെ മുറ്റത്ത് ചെയ്യാവുന്നതാണ്.
9 comments:
ഒന്ന് ശ്രദ്ധിക്കൂ...
kakka veluthu povumonnu vicharicha kulikkaathathu :)
എനിക്കുമുണ്ട് കാക്കകൾ കൂട്ടുകാരായി.
മിച്ചം വരുന്ന ഭക്ഷണം കൊടുത്തു തുടങ്ങിയ പരിചയമാണു.
ഇതു വായിച്ചപ്പോളാണു ഇതുവരെ വെള്ളം കൊടുത്തിട്ടില്ലല്ലോന്ന കാര്യം ഓർത്തത്.
നല്ല കാര്യം.. ഇതൊക്കെ ശ്രദ്ധിയ്ക്കാൻ ഇന്നാർക്ക് സമയം !
സാധാരണ ചോറാണ് വയ്ക്കാറുള്ളത് ഒരിക്കൽ കേടായ തേങ്ങാ മുറി ഒരു ചരടിൽ കോർത്ത് പിൻവശത്തുള്ള പ്ലാവിൽ തൂക്കിയിട്ടു പതിവല്ലാത്തതു കൊണ്ടാരും രണ്ടുദിവസം തിരിഞ്ഞു നോക്കീല്ല. പിന്നെ പതിയെ അണ്ണാൻ വന്ന് തുടങ്ങി വച്ചു പഴങ്ങളും ഇതു പോലെ വയ്ക്കാം
അലഞ്ഞ് തിരിയുന്ന പക്ഷിമൃഗാധികൾക്ക് വേണ്ടി
പണ്ട് എന്റെ തറവാട്ടിലെ തൊടിയിലെ തൊട്ടിയിൽ വെള്ളവും
ഭക്ഷണാവശിഷ്ട്ടങ്ങളും വെക്കുന്ന പതിവുണ്ടായിരുന്നു.
നമ്മുടെയൊക്കെ ആ കാരണവന്മാരുടെ
ഇത്തരം സത് പ്രവർത്തനങ്ങൾ നാം ഒട്ടുമിക്കവരും പിന്തുടരുന്നില്ലാ എന്ന് മാത്രം...!
വളരെ നന്നായി മാഷേ ഈ പ്രവൃത്തി...
ദാഹമറിഞ്ഞു ചെയ്യണം!
ആശംസകള്
Evryone should place a vessel of water in ur balcony and allw it to drunk by thirsty birds which is helpful for them,
Post a Comment
നന്ദി....വീണ്ടും വരിക