Pages

Thursday, November 26, 2015

സിമ്പിളാണ് ബട്ട് ഹൌസ്ഫുളാണ് (ഒരു മണിപ്പാല്‍ യാത്ര - 2 )

 ( ആദ്യം ഇത് വായിക്കുക )      
               പുറത്ത് എവിടെയും ആ ഭോജനശാലക്ക് നെയിം ബോര്‍ഡുകളില്ല.പേര്‍ ഉള്ളത് മെനുകാര്‍ഡില്‍ മാത്രം! നേരെ കണ്ടാല്‍ ചെറിയ ഒരു കട.അകത്ത് കയറിയാല്‍ ചുരുങ്ങിയ സ്ഥലം വളരെ നന്നായി മാനേജ് ചെയ്ത ഹോട്ടല്‍.10ഉം 20ഉം പേരടങ്ങുന്ന സംഘങ്ങളായി വരുന്ന വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ക്ക് കൂട്ടമായി ഇരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കാന്‍ ഞൊടിയിടയില്‍  സംവിധാനമൊരുക്കുന്നതില്‍ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.അതിനാല്‍ തന്നെ Dollops എപ്പോഴും ഹൌസ്ഫുള്‍ ആണ്.ഇന്നത്തെ ഡയലോഗില്‍ പറഞ്ഞാല്‍ Dollops സിമ്പിളാണ് ബട്ട് ഹൌസ്ഫുളാണ്.




               ഞങ്ങള്‍ക്കാവശ്യമായ 12 സീറ്റുകള്‍ നിമിഷങ്ങള്‍ക്കകം തന്നെ റെഡിയായി.സീറ്റിലിരുന്ന ഉടന്‍ തന്നെ മുമ്പില്‍ ഗ്ലാസ്സുകളും നിരന്നു.പിന്നാലെ എത്തിയത് ബ്രൌണ്‍ നിറത്തിലും പച്ചനിറത്തിലുമുള്ള കുപ്പികള്‍ ആയിരുന്നു.എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ തറവാട് വീടിന്റെ നേരെ എതിര്‍വശത്ത് ഉണ്ടായിരുന്ന കള്ളള്ഷാപ്പിന്റെ ഉള്ളിലായിരുന്നു ആദ്യമായി ഞാന്‍ അത്തരം കുപ്പി കണ്ടത്! ഇപ്പോള്‍ വിദേശമദ്യം ലഭിക്കുന്നത് അത്തരം കുപ്പികളില്‍ ആണ് പോലും !



               കര്‍ണ്ണാടകയിലാണ് ഇപ്പോള്‍ ഞങ്ങള്‍ ഇരിക്കുന്നത് എന്നതിനാലും Dollopsന്റെ മുഖ്യ ഉപഭോക്താക്കള്‍ വിദ്യാര്‍ത്ഥികള്‍ ആണ്  എന്നതിനാലും ഈ കുപ്പിക്കകത്തെ സാധനത്തെപ്പറ്റി ആദ്യമേ ഒരു സംശയം ഉയര്‍ന്നു.അതിനാല്‍ തന്നെ അതില്‍ നിന്നും അല്പമെടുത്ത് നാവില്‍ വച്ച് എന്‍റ്റെ അമ്മായിയമ്മ ടെസ്റ്റ് ചെയ്തു.പച്ചവെള്ളമാണ് കൊണ്ടുവന്നത് എന്ന് ബോധ്യമായപ്പോള്‍ എല്ലാ ഗ്ലാസ്സുകളിലും വെള്ളം നിറഞ്ഞു.അല്പ സമയത്തിനകം തന്നെ ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങളും മേശപ്പുറത്തെത്തി.വിശപ്പിന്റെ അസുഖം സുഖപ്പെടുത്താന്‍ എല്ലാവരും സ്വയം മത്സരിച്ചതിനാല്‍ പ്ലേറ്റുകള്‍ പെട്ടെന്ന് പെട്ടെന്ന് കാലിയായിക്കൊണ്ടിരുന്നു.
              Dollopsലെ ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ നേരെ റൂമിലേക്ക് പുറപ്പെട്ടു.ടൌണില്‍ നിന്നും ഒരു കിലോമീറ്ററോളം മാറിയുള്ള “ജനനി” ലോഡ്ജില്‍ ആയിരുന്നു അംജു ഞങ്ങള്‍ക്കായി 5 ബെഡ്ഡുകളുള്ള ഫാമിലി റൂം എടുത്തിരുന്നത്.യഥാര്‍ത്ഥത്തില്‍ ഒരു വാതിലുള്ള രണ്ട് റൂം ആയിരുന്നു അത്.അതിനാല്‍ തന്നെ വിശാലമായ സൌകര്യങ്ങള്‍ ഉണ്ടായിരുന്നു.റൂം വാടകയും ഹൃദ്യമായിരുന്നു – ഒരു ദിവസത്തിന് 1000 രൂപ.
             അല്പ നേരത്തെ വിശ്രമത്തിന് ശേഷം വൈകിട്ട് നാലരയോടെ ഞങ്ങള്‍ നാടുകാണാനിറങ്ങി.മണിപ്പാല്‍ എന്നത് എഡുക്കേഷണല്‍ സിറ്റിയും തൊട്ടടുത്ത ഉഡുപ്പി എന്നത് ടെമ്പിള്‍ സിറ്റിയും ആണെന്നായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ച പ്രഥമ വിവരം.പിന്നെ അല്പം അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിക്കഴിഞ്ഞാല്‍ ചില കാഴ്ചകള്‍ കാണാനുണ്ടായിരുന്നു.പക്ഷേ ഒന്നൊന്നര മണിക്കൂര്‍ യാത്ര ചെയ്യാനുണ്ട്.അതിനാല്‍ തന്നെ കൂടുതല്‍ ആലോചിച്ച് സമയം കളയാതെ ഏറ്റവും അടുത്തുള്ള ബീച്ചായ മാല്പെ ബീച്ച്  കാണാനായി ഞങ്ങള്‍ തൊട്ടടുത്ത സിറ്റിയായ ഉഡുപ്പിയിലേക്ക് ബസ് കയറി.
              ഇതിനിടയില്‍ ഭാര്യാ സഹോദരീഭര്‍ത്താവിന്റെ, ആ നാട്ടുകാരനായ ഒരു സുഹൃത്ത് ഞങ്ങളെ കാണാനായി കുടുംബ സമേതം ലോഡ്ജില്‍ എത്തിയിരുന്നു.ഈ വിവരമറിഞ്ഞ് ഞങ്ങള്‍ ഉഡുപ്പി സ്റ്റാന്റില്‍ കാത്ത് നിന്നു.അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം പിന്നീട് ബീച്ച് യാത്ര അദ്ദേഹത്തിന്റെ വാഹനത്തിലായിരുന്നു.

(ബീച്ച്  കാഴ്ചകൾ അടുത്ത അദ്ധ്യായത്തിൽ .....) 


             

6 comments:

Areekkodan | അരീക്കോടന്‍ said...

അതിനാല്‍ തന്നെ Dollops എപ്പോഴും ഹൌസ്ഫുള്‍ ആണ്.

SIVANANDG said...

വേഗം പോരട്ടെ വിശേഷങ്ങൾ.......

എന്തായാലും കുപ്പി പിടിച്ചോണ്ടുള്ള ഫോട്ടോ ഇന്നത്തെ കാലത്തു വൈറലാകും.......

സുധി അറയ്ക്കൽ said...

ആമാശയ വിപുലീകരണം നന്നായി..........ബീച്ചിലേക്ക് ഞാനുമുണ്ട്.

© Mubi said...

സിമ്പിളായ Dollops കൊള്ളാല്ലോ...

Cv Thankappan said...

അപ്പോ തറവാട് നിയര്‍ കള്ളുഷാപ്പ്!
ആശംസകള്‍ മാഷെ

ajith said...

കുപ്പിയിൽ വെറും പച്ചവെള്ളം തന്ന ഡൊലൊപ്സ് ഹോട്ടൽ രാജി വയ്ക്കുക

Post a Comment

നന്ദി....വീണ്ടും വരിക