Pages

Monday, November 02, 2015

ആ സുന്ദര നിമിഷത്തിന്റെ ഓര്‍മ്മയില്‍....

                 2013 നവമ്പര്‍ 1.കേരളപ്പിറവി ദിനത്തില്‍, ഞാന്‍ ഹൈദരാബാദിലെ എഞ്ചിനീയറിംഗ് സ്റ്റാഫ് കോളേജിലെ ക്ലാസിലിരുന്ന് മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളില്‍ ആ ഓണം വെക്കേഷനില്‍ നടത്തിയ ഷിമോഗ യാത്രയെപ്പറ്റി പുതിയ അദ്ധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. കോളേജില്‍ എന്റെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ അന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നേരത്തെ ഫോണ്‍ ചെയ്ത് പറഞ്ഞ്കൊടുത്തിരുന്നു. അങ്ങനെ ആ ദിവസവും കടന്നുപോയി.

       പിറ്റേ ദിവസവും പ്രാതലിന് കിട്ടിയ സാധനങ്ങള്‍ ‘അണ്‍ലിമിറ്റെഡ്’ ആയി തട്ടി ഞാന്‍ ക്ലാസിലെത്തി എന്റെ തോന്ന്യാക്ഷരങ്ങളില്‍ കയറി.സ്വതവേ അധികം റിംഗ് ചെയ്യാത്ത എന്റെ ഫോണ്‍ അന്ന് ഒന്ന് വൈബ്രേറ്റ് ചെയ്തു. ആള്‍ക്ക് ചെവി കൊടുക്കും മുമ്പ് അത് കട്ടായി.ഞാന്‍ വീണ്ടും ബൂലോകത്തേക്കും സ്കൂട്ടായി.

      അല്പം കഴിഞ്ഞ് വീണ്ടും ഫോണ്‍ കീശയില്‍ കിടന്ന് വിറക്കാന്‍ തുടങ്ങി.അറിയാത്ത നമ്പര്‍ ആയതിനാലും ഞാന്‍ ക്ലാസ്സില്‍ “ശ്രദ്ധിച്ച്” ഇരുന്നതിനാലും സര്‍വ്വോപരി റോമിംഗ് ആയതിനാലും ഞാന്‍ അത് മൈന്റ് ചെയ്തില്ല ! പക്ഷേ പിന്നാലെ വന്നത് ഞങ്ങളുടെ സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്ററായ ജബ്ബാര്‍ സാറിന്റെ ഒരു മെസേജ് ആയിരുന്നു.



       പിന്നെ എന്റെ ഫോണിന്, എലിപ്പനി പിടിച്ചപോലെ വിറഞ്ഞ് തുള്ളാനേ സമയമുണ്ടായിരുന്നുള്ളൂ.തലങ്ങും വിലങ്ങും വിളിയോട് വിളി.അങ്ങനെ കേരളത്തിലെ ഒരു എഞ്ചിനീയറിംഗ് കോളേജ് ആദ്യമായി ഇന്ദിരാഗാന്ധി എന്‍.എസ്.എസ്ദേശീയ അവാര്‍ഡിന് അര്‍ഹരായി (മുന്‍ ജേതാക്കളുടെ ലിസ്റ്റ് കിട്ടാത്തതിനാല്‍ ഇന്ത്യയില്‍ തന്നെ ആദ്യത്തെതാണോ എന്ന് അറിയില്ല).ഇന്ന് അതിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ ഞങ്ങളുടെ സ്വന്തം ടെക്നിക്കല്‍ സെല്ലിന് ഏറ്റവും മികച്ച യൂനിവേഴ്സിറ്റിക്കും മൂവാറ്റുപുഴ ഹോളികിംഗ്സ് എഞ്ചിനീയറിംഗ് കോളേജിന് ഏറ്റവും മികച്ച യൂണിറ്റിനും ഉള്ള ഇന്ദിരാഗാന്ധി എന്‍.എസ്.എസ് ദേശീയ അവാര്‍ഡ് ലഭിച്ചിരിക്കുന്നു !


(സോറി....ഇന്ന് (2/11/2015ന്) ആരും എന്നെ വിളിക്കരുത്.ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാളായി വയനാട് ജില്ലയിലെ എടവക പഞ്ചായത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ ഡ്യൂട്ടിയിലാണ് ഞാന്‍) 

6 comments:

Areekkodan | അരീക്കോടന്‍ said...

സോറി....ഇന്ന് (2/11/2015ന്) ആരും എന്നെ വിളിക്കരുത്.ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാളായി വയനാട് ജില്ലയിലെ എടവക പഞ്ചായത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ ഡ്യൂട്ടിയിലാണ് ഞാന്‍

ബഷീർ said...

അവാർഡുകൾ വീണ്ടും തേടിയെത്തട്ടെ..ആശംസകൾ

Cv Thankappan said...

നന്മകള്‍ നേരുന്നു
ആശംസകള്‍ മാഷെ

Bipin said...

അരീക്കോടന്റെ എഴുത്തും രൂപവും ഒക്കെ കണ്ടാൽ അൽപ്പം പുളു വടി ഒക്കെ ഉണ്ടെന്ന് അറിയാം. പക്ഷെ ഒരു നാഷണൽ പുളുവടി നടത്തില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഇത് വിശ്വസിക്കുന്നു.

അരീക്കോടൻ, എല്ലാ ആശംസകളും. അവാർഡുകൾ എല്ലാം അംഗീകാരങ്ങൾ ആണ്. നമ്മുടെ പ്രവർത്തനത്തിനും ആത്മാർത്ഥതയ്ക്കും ഉള്ള അംഗീകാരം. (കാശ് കൊടുത്തു അവാർഡ് തരപ്പെടുത്തുന്ന വൃത്തി കെട്ടവന്മാരെ, നപുംസകങ്ങളെ മറക്കൂ) മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനം ആകട്ടെ . ഒരിക്കൽ കൂടി ആശംസകൾ. ഇതേ പണി തുടരട്ടെ. ഇതേ സാമൂഹ്യ പ്രതിബദ്ധതയോടെ.

ഇനിയും തേടി വരട്ടെ അംഗീകാരങ്ങൾ. പശുവിനെ തിന്നുന്നു പന്നിയെ തിന്നുന്നു എന്നൊന്നും പറഞ്ഞ് സർട്ടിഫിക്കറ്റ് തിരികെ കൊടുക്കാതിരുന്നാൽ മതി.

SIVANANDG said...

congratulations!!!

Areekkodan | അരീക്കോടന്‍ said...

ബഷീര്‍ ഭായ്....അത് വേണോ?

തങ്കപ്പേട്ടാ...നന്ദി

ബിപിനേട്ടാ...ഇതില്‍ ഒരു പുളുവടിയും ഇല്ല.സംഭവം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു എന്ന്മാത്രം. ഇപ്പോള്‍ പുതിയ പ്രൊജക്ടുകളുമായി വയനാട് എഞ്ചിനീയറിംഗ് കോളേജിലെ മക്കള്‍ക്കൊപ്പം തുടരുന്നു.

ശിവാനന്ദ്ജി....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക