ഒരു വോട്ടറും അമ്മയും
ബൂത്തിലേക്ക് കയറി വന്നു.
വോട്ടര്‍ : സാര്‍ , ഒരു
ഓപ്പണ്‍ വോട്ട് ഫോം
പ്രിസൈഡിംഗ് ഓഫീസര്‍: എന്ത് ?
വോട്ടര്‍ : ഒരു ഓപ്പണ്‍ വോട്ട് ഫോം വേണം
പ്രിസൈഡിംഗ് ഓഫീസര്‍: ആര്‍ക്ക് വേണ്ടിയാ ?
വോട്ടര്‍ : അമ്മക്ക് വേണ്ടി
പ്രിസൈഡിംഗ് ഓഫീസര്‍: ആര്‍ക്ക് ?
വോട്ടര്‍ : അമ്മക്ക് ....
പ്രിസൈഡിംഗ് ഓഫീസര്‍: ഓ...അമ്മക്ക് എന്താ പ്രശ്നം?
വോട്ടര്‍ : അമ്മക്ക് ചെവി
കേള്‍ക്കില്ല
പ്രിസൈഡിംഗ് ഓഫീസര്‍: എന്ത് ?
വോട്ടര്‍ : അമ്മക്ക് ചെവി
കേള്‍ക്കില്ല എന്ന്
പ്രിസൈഡിംഗ് ഓഫീസര്‍:അതൊരു പ്രശ്നമല്ല
വോട്ടര്‍ : ങേ.....എങ്കില്‍
പിന്നെ..... പ്രഷറും ഷുഗറും ഉണ്ട്
പ്രിസൈഡിംഗ് ഓഫീസര്‍: എന്ത് ?
വോട്ടര്‍ : പ്രഷറും ഷുഗറും ഉണ്ട് എന്ന്
പ്രിസൈഡിംഗ് ഓഫീസര്‍: അതും ഒരു പ്രശ്നമല്ല
വോട്ടര്‍ : ങേ..!! പിന്നെ
എന്താ നിങ്ങള്‍ക്ക് പ്രശ്നം
പ്രിസൈഡിംഗ് ഓഫീസര്‍: എന്ത് ?
വോട്ടര്‍ : പിന്നെ എന്താ
നിങ്ങള്‍ക്ക് പ്രശ്നം ന്ന് ?
പ്രിസൈഡിംഗ് ഓഫീസര്‍: ഇപ്പറഞ്ഞതൊക്കെ എനിക്കുമുണ്ട്.എന്നിട്ടും
ഞാന്‍ ഒരു പ്രിസൈഡിംഗ് ഓഫീസര്‍ ആയി.
വോട്ടര്‍ :ഓ....അപ്പോ
ഏത് അണ്ടനും ഒരു പ്രിസൈഡിംഗ് ഓഫീസര്‍ ആകാം എന്ന് അല്ലേ ?
പ്രിസൈഡിംഗ് ഓഫീസര്‍: ങേ...!!!
6 comments:
ങേ...!!!!
ഇതിനെക്കാളും എനികിഷ്ടപെട്ടത്...........profile വാക്കുകള്‍ ആണ്
ഇതിനെക്കാളും എനികിഷ്ടപെട്ടത്...........profile വാക്കുകള്‍ ആണ്
ങേ...!!!
അപ്പോള്‍ കൊഴപ്പൂല്ല്യ.
ആശംസകള്‍ മാഷെ
ങേ........ ഈ പ്രിസൈഡിംഗ് ഓഫീസർ എങ്ങനാ അയാടെ ഡ്യൂട്ടി ചെയ്യുക ഹ.... ഹാ..... ഇത് കൊള്ളാല്ലോ മാഷെ .
ഈ പാവം പ്രവാസിക്ക് ഇത്തവണ ആദ്യമായി പ്രവാസി വോട്ടു ചെയ്യാൻ അവസരം കിട്ടി ട്ടോ അതും ചെറിയ ഒരു കഥയാ. ഇവിടെഴുതിയാൽ ഒത്തിരി സ്ഥലം എടുക്കും സോ വഴിയേ ബ്ലോഗിൽ കുറിച്ചിടാം. മാഷ് സമയം കിട്ടുമ്പോ അതിലെ ഒന്ന് കേറിപോയാൽ മതി അപ്പൊ വായിക്കാം. പ്രിസൈഡിംഗ് ഓഫീസർ പാവപ്പെട്ട സാധാരണക്കാരുടെ പെടാപ്പാടു കൂടി ഒന്നറിയെണ്ടേ
അജി....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.പ്രൊഫൈല്‍ വാക്കുകള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.ബ്ലോഗറല്ലാത്ത എന്റെ ഒരു സുഹൃത്ത് ഈ പ്രൊഫൈല്‍ വാക്കുകള്‍ വായിച്ച് പൊട്ടിച്ചിരിച്ച രംഗം ഞാന്‍ ഇന്നും ഓര്‍ക്കുന്നു.സത്യത്തില്‍ ഞാന്‍ എന്തോ വിഡ്ഢിത്തം എഴുതിപ്പോയോ എന്ന് പോലും ഞാന്‍ സംശയിച്ചു.പിന്നീട് വിനോദ് കുട്ടത്തും പ്രൊഫൈല്‍ വാക്കുകളെപ്പറ്റി ഏറെ നേരം ഫോണില്‍ കത്തി വച്ചു.
തങ്കപ്പേട്ടാ....കൊഴപ്പോല്ല്യ
ഗീതാജി.....അതേ, ആ അനുഭവങ്ങള്‍ എനിക്കും അറിയണം.ഉടന്‍ കാണുമല്ലോ?
Post a Comment
നന്ദി....വീണ്ടും വരിക