അരീക്കോട് എന്നാൽ ഫുട്ബാളിന്റെ നാട് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്റെ നാടിന്റെ ഈ പ്രത്യേകതയെപ്പറ്റി ഞാൻ ഇതുവരെ ബ്ലോഗിൽ എഴുതിയിട്ടില്ല എങ്കിലും പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് ഓര്‍മ്മ.കായിക രംഗത്ത് നേരത്തെ ശ്രദ്ധിക്കപ്പെട്ടതിനാൽ സംസ്ഥാന തലത്തിലുള്ള മൽസരങ്ങൾ പലതും ഇവിടെ അരങ്ങേറിയിട്ടുണ്ട്. എന്നാൽ കലാരംഗത്തും അരീക്കോടിന്റെ പേർ പതിപ്പിച്ച നിരവധി പേർ കഴിഞ്ഞ് പോയിട്ടുണ്ട് , നിലവിൽ ജീവിക്കുന്നവരും ഉണ്ട്.
അരീക്കോട്ടെ കലാസ്നേഹികൾക്ക് കലാവിരുന്ന് ഒരുക്കിക്കൊണ്ട് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് അരീക്കോട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിൽ ഈ ഞായറാഴ്ച തിരി തെളിഞ്ഞു. എന്റെ നാട് ഇതുവരെ കാണാത്ത വർണ്ണാഭമായ ഘോഷയാത്രയോടെയായിരുന്നു തുടക്കം.
ഞാൻ ആദ്യാക്ഷരം കുറിച്ച ജി.എം.യു.പി സ്കൂളിൽ നിന്നാരംഭിച്ച ഘോഷയാത്ര സമാപിച്ചത് എന്റെ പിതാവ് സര്‍ക്കാര്‍ സേവനത്തിന് വിരാമമിട്ട അരീക്കോട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിൽ ആയിരുന്നു. എകദേശം 2 കിലോമീറ്ററിലധികം നടന്ന് കുട്ടികളും പങ്കെടുത്തവരും എല്ലാം വെള്ളം കുടിച്ചിരിക്കും എന്നത് സത്യം.
അരീക്കോടിന്റെ മണ്ണിൽ ആദ്യമായെത്തുന്ന കലമാമാങ്കത്ത്തിൽ ഞാനും അഭിമാനിക്കുന്നു. ഉത്ഘാടന വേദിയിലെ ആദ്യത്തെ ചടങ്ങായ പ്രാർത്ഥനാ ഗാനത്തിന്റെ ടീം അംഗമായി എന്റെ മൂത്തമകൾ ഐഷനൗറയും സ്റ്റേജിൽ പാടി .വരും ദിവസങ്ങളിൽ സംഘഗാന മത്സരത്തിലും അവളും ടീമും മാറ്റുരക്കുന്നുണ്ട്.രണ്ടാമത്തെ മകൾ ഏഴാം ക്ലാസ്സുകാരി ആതിഫ ജുംലയും ഇത്തവണ വേദിയിൽ കയറുന്നു. ഹിന്ദി കഥാരചനയിലും ഉർദു , അറബി സംഘഗാനങ്ങളിലും അവൾ മത്സരിക്കുന്നു. എന്റെ നാട്ടിൽ ,എന്റെ നാട്ടുകാര്‍ക്ക് മുമ്പിൽ, വ്യത്യസ്ത സ്കൂളുകളെ പ്രതിനിധീകരിച്ച്, എന്റെ പിതാവിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് കര്‍മ്മ ഭൂമിയായ സ്കൂളിൽ എന്റെ മക്കൾ മത്സരിക്കുമ്പോൾ ഒരു പിതാവെന്ന നിലയിൽ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

6 comments:
വ്യത്യസ്ത സ്കൂളുകളെ പ്രതിനിധീകരിച്ച്, എന്റെ പിതാവിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് കര്‍മ്മ ഭൂമിയായ സ്കൂളിൽ എന്റെ മക്കൾ മത്സരിക്കുമ്പോൾ ഒരു പിതാവെന്ന നിലയിൽ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
സന്തോഷം, ആശംസകൾ
നന്ദി....Ajithji
ഇതൊക്കെയാണ് മാഷേ സന്തോഷങ്ങൾ
സന്തോഷം. ആശംസകള്‍ മാഷെ
‘നാട്ടുകാര്‍ക്ക് മുമ്പിൽ, വ്യത്യസ്ത സ്കൂളുകളെ പ്രതിനിധീകരിച്ച്, എന്റെ പിതാവിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് കര്‍മ്മ ഭൂമിയായ സ്കൂളിൽ എന്റെ മക്കൾ മത്സരിക്കുമ്പോൾ ഒരു പിതാവെന്ന നിലയിൽ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.‘'
അഭിമാന നിമിഷങ്ങൾ...!
Post a Comment
നന്ദി....വീണ്ടും വരിക