Pages

Saturday, April 09, 2016

ഒരു പ്രൊജക്ട് ഇന്‍ ചാര്‍ജ്ജിന്റെ ദയനീയത....

         സംസ്ഥാന സാമൂഹ്യ ക്ഷേമ ഡയരക്ടറേറ്റും നാഷണല്‍ സര്‍‌വീസ് സ്കീം ടെക്നിക്കല്‍ സെല്ലും സംയുക്തമായി GENSIS(Gender Equality through NSS Intervention Scheme) എന്ന ലിംഗസമത്വ പ്രചാരണ പരിപാടി നടത്തുന്നതായും അതിന്റെ പ്രൊജക്ട് ഇന്‍ ചാര്‍ജ്ജ് ഞാന്‍ ആണെന്നതും തിരുവനന്തപുരത്ത് ഒരു കോഴ്സില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് വിവരം കിട്ടിയത്. അതുപ്രകാരം പിറ്റെ ദിവസം തന്നെ പ്രാവച്ചമ്പലം ട്രിനിറ്റി എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടന്ന ത്രിദിന ദക്ഷിണ മേഖലാ സംസ്ഥാന ക്യാമ്പിലും കോഴിക്കോട് KMCT വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടന്ന ത്രിദിന ഉത്തര മേഖലാ സംസ്ഥാന ക്യാമ്പിലും SNGIST നോര്‍ത്ത് പറവൂര്‍, KGPT കണ്ണൂര്‍, ശ്രീപതി എഞ്ചിനീയറിംഗ് കോളേജ് പട്ടാമ്പി എന്നിവിടങ്ങളില്‍  വച്ച് നടന്ന ജില്ലാ സംഗമങ്ങളിലും പങ്കെടുത്തു. മാര്‍ച്ച് 8ന് വനിതാ ദിനത്തില്‍ തിരുവനന്തപുരത്ത് ഒരു മെഗാ ഇവന്റ് സംഘടിപ്പിച്ച് കൊണ്ട് പ്രൊജക്ട് ഔദ്യോഗികമായി പൂര്‍ത്തിയാക്കി.എന്റെ കോളേജിലെ 5 ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളും അടങ്ങിയ സംഘത്തെയും കൊണ്ട് തിരുവനന്തപുരത്തേക്ക് നടത്തിയ ആ യാത്രയും അനുബന്ധ സംഭവങ്ങളും അവിസ്മരണീയമായി.

           മാര്‍ച്ച് 6നായിരുന്നു  ഞങ്ങളുടെ യാത്ര പ്ലാന്‍ ചെയ്തിരുന്നത്.അന്നേ ദിവസം ഉച്ചക്ക് 3 മണി വരെ ദുരന്ത നിവാരണ പരിശീലനത്തിന്റെ ഭാഗമായുള്ള ഒരു സംസ്ഥാന ക്യാമ്പിന് ഞങ്ങള്‍ ആതിഥേയത്വം വഹിക്കുന്നുണ്ടായിരുന്നു.ആ ക്യാമ്പ് സമാപനം നടത്തി എല്ലാവരെയും കയറ്റിവിട്ട് കോളേജും വൃത്തിയാക്കിയിട്ട് വേണം ഞങ്ങള്‍ക്ക് സ്ഥലം വിടാന്‍.

         ക്യാമ്പ് സമാപിച്ചപ്പോഴാണ് പിറ്റേന്ന് തിരുവനന്തപുരത്ത് നടക്കുന്ന മത്സര ഇനങ്ങളിലെ ഞങ്ങളുടെ ദയനീയ സ്ഥിതി ഞാന്‍ തിരിച്ചറിഞ്ഞത്.അത് ഇപ്രകാരം ചുരുക്കിപ്പറയാം –
1. കയ്യെഴുത്ത് പ്രതിയുടെ പേജുകള്‍ ചാര്‍ട്ട് പേപ്പറില്‍ നിന്നും വെട്ടി റെഡിയാക്കിയിട്ട് വേണം എഴുത്ത് തുടങ്ങാന്‍ !
2. ഷോര്‍ട്ട് ഫിലിം കഥ മനസ്സിലുണ്ട് , ഷൂട്ടിംഗ് നടത്തണം !!
3. ഡിജിറ്റല്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിട്ട് വേണം !!!
4. 5 സ്ഥലങ്ങളില്‍ അവതരിപ്പിച്ച് ഒരു വിധം സെറ്റായ തെരുവ് നാടകത്തിലെ 2 പേര്‍ തിരുവനന്തപുരത്തേക്കില്ല !!!!

             പ്രൊജക്ട് ഇന്‍ ചാര്‍ജ്ജ്  ആയതിനാല്‍ തിരുവനന്തപുരത്ത് പോകല്‍ എനിക്ക് നിര്‍ബന്ധമായിരുന്നു.12 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ടിക്കറ്റ് റിസര്‍വ്വ് ചെയ്യുകയും ചെയ്തിരുന്നു.ഈ നിലയില്‍ ഇവരെയും കൊണ്ടുപോകണോ എന്ന ചോദ്യത്തിന് കൂട്ടത്തില്‍ പോരുന്ന സഹ്‌വയുടെ മറുപടി “കയ്യെഴുത്ത് പ്രതി കോഴിക്കോട് - തിരുവനന്തപുരം യാത്ര അവസാനിക്കുന്നതോടെ തയ്യാറാകും” എന്നായിരുന്നു.അര മണിക്കൂര്‍ ഷൂട്ടിംഗിലൂടെ ഷോര്‍ട്ട് ഫിലിമും റെഡിയാകും എന്ന് വാസിഹും അറിയിച്ചു.11 മണിക്ക് കോഴിക്കോട്ടെത്തുന്ന ട്രെയിന്‍ പിടിക്കാന്‍ 6 മണിക്കെങ്കിലും മാനന്തവാടിയില്‍ നിന്നും പുറപ്പെടണം എന്ന് കരുതി ആറെകാലിന്ന്‍ ഇറങ്ങുമ്പോഴാണ് അര മണിക്കൂര്‍ ഷൂട്ടിംഗ് സമയം ചോദിക്കുന്നത് !

            വൈകിട്ട് ആറരക്ക്  മാനന്തവാടി ബസ്‌സ്റ്റാന്റില്‍ ഒത്തുകൂടിയ അവൈലബിള്‍ വളണ്ടിയേഴ്സുമായി ഞാന്‍ കോഴിക്കോട്ടേക്ക് തിരിച്ചു.അപ്പോള്‍ നാടകത്തിന്റെയും ഷോര്‍ട്ട് ഫിലിമിന്റെയും മുഖ്യ സൂത്രധാരകനായ വാസിഹ് ഇല്ലായിരുന്നു. കോഴിക്കോട്ടെത്തി ഭക്ഷണം കഴിച്ചിട്ടും വാസിഹ് മാത്രം എത്തിയില്ല.അവസാനം 11.10ന് ട്രെയിന്‍ കോഴിക്കോട് വിട്ടപ്പോള്‍ എല്ലാ പേപ്പറുകളും അടങ്ങിയ ഫയലും വാസിഹിന്റെ അടുത്താണെന്നറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി.

           “സാര്‍...” നീങ്ങിത്തുടങ്ങിയ വണ്ടിയിലേക്ക് ചാടിക്കയറിക്കൊണ്ട് വാസിഹ് വിളിച്ചപ്പോള്‍ ഞാന്‍ രണ്ട് നെടുവീര്‍പ്പുകള്‍ സീരീസായി വിട്ടു - ഒന്ന് അവന്‍ എത്തിയതിന് , രണ്ട് ഇത്രയും തടിയുണ്ടായിട്ടും വേഗം കൂടി വന്ന വണ്ടിയിലേക്ക് പിഴക്കാതെ ചാടിക്കയറിയതിന്.

(തുടരും...)

5 comments:

Areekkodan | അരീക്കോടന്‍ said...

ക്യാമ്പ് സമാപിച്ചപ്പോഴാണ് പിറ്റേന്ന് തിരുവനന്തപുരത്ത് നടക്കുന്ന മത്സര ഇനങ്ങളിലെ ഞങ്ങളുടെ ദയനീയ സ്ഥിതി ഞാന്‍ തിരിച്ചറിഞ്ഞത്.അത് ഇപ്രകാരം ചുരുക്കിപ്പറയാം ......

ajith said...

എന്നാലും നമ്മൾ ജോലി പൂർത്തിയാക്കും. അതാണ് ആബിദ്!!

Areekkodan | അരീക്കോടന്‍ said...

ajithji...ഏറ്റെടുത്ത ജോലി പരമാവധി ഭംഗിയാക്കി മുഴുവനാക്കുക എന്നത് ഏറെ സംതൃപ്തി നല്‍കുന്ന കാര്യമാണ്.

Cv Thankappan said...

ഒന്ന് മാഷ്ക്കും,രണ്ടാമത്തേത് അളളാഹുവിനും....
ആശംസകള്‍ മാഷെ.

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...എന്താ ഈ രണ്ടെണ്ണം?

Post a Comment

നന്ദി....വീണ്ടും വരിക