Pages

Thursday, November 10, 2016

ചില ‘നോട്ടോട്ട’ കാഴ്ചകള്‍

ഒന്ന്

“മത്തായീ....നീ എങ്ങോട്ടാ ഇത്ര നേരത്തെ ?“

“ക്യൂ നില്‍ക്കാനാ...”

“അതിന് ബീവറേജസ് ഷോപ്പ് ഇത്ര നേരത്തെ തുറക്കോ?”

“നീ ഏത് കോത്താഴത്ത്‌കാരനാ...?ഇന്ന് ഇന്ത്യന്‍ ജനത ഒരു ലോകറെക്കാര്‍ഡ് സൃഷ്ടിക്കാന്‍ പോകുന്നു...കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ ബാങ്കിന് മുന്നില്‍ ക്യൂ നിന്ന്!!ഞാനും അതില്‍ പങ്കാളിയാവുന്നു...”

രണ്ട്

ബാങ്ക് കാഷ്യര്‍ : പാന്‍ കാര്‍ഡുണ്ടോ ?

കസ്റ്റമര്‍ : ഏയ്...ഞാന്‍ അത് ഉപയോഗിക്കാറെയില്ല ! അത് നിരോധിച്ചത് ഏതായാലും നന്നായി !!

ബാങ്ക് കാഷ്യര്‍ : ഈ അക്കൌണ്ടില്‍ കെ.വൈ.സി വെരിഫൈ ചെയ്തിട്ടില്ല.

കസ്റ്റമര്‍ : അത് ഞാന്‍ തന്നെയാ, എന്റെ പേര് കെ.വൈ.ചാത്തന്‍, കൂട്ടുകാര്‍ സ്നേഹപൂര്‍വ്വം കെ.വൈ.സി എന്ന് വിളിച്ച് എന്നും വെരിഫൈ ചെയ്യാറുണ്ട് !!

മൂന്ന്

ലോട്ടറിക്കാരന്‍ : ഇന്നത്തെ ഇരുപത് ലക്ഷം....ഇന്നത്തെ ഇരുപത് ലക്ഷം...

കസ്റ്റമര്‍ : നാലായിരം രൂപ മാറ്റാനാ സുഹൃത്തെ രാവിലെ മുതല്‍ ഈ നില്പ്....അപ്പോ ഇരുപത് ലക്ഷം മാറണെങ്കി ഈ ആയുസ് തികയില്ല ദാസാ...

നാല്

ബാങ്കില്‍ നാല് മണിക്കൂര്‍ ക്യൂ നിന്ന് കുറെ ആയിരം അടച്ച ശേഷം മിക്സിയും ഗ്രൈന്ററും നന്നാക്കാനായി ഞാന്‍ കടയില്‍ കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞേ കിട്ടൂ എന്ന ധാരണയിലും കയ്യില്‍ കാശ് ഇല്ലാത്തതിനാലും ഞാന്‍ സ്ഥലം വിടാന്‍ നില്‍ക്കുമ്പോള്‍ ‘അഞ്ചു മിനുട്ട്, ദേ ഇപ്പോ ശരിയാക്കിത്തരാ....’ എന്ന മറുപടി.

പിന്നെ ഒന്നും ആലോചിച്ചില്ല, കണ്ട് പരിചയം മാത്രമുള്ള കടയുടമയുമായി സൌഹൃദ സംഭാഷണത്തിലായി. ഒരു  10-15 മിനുട്ട് കഴിഞ്ഞതും എല്ലാം ശരിയാക്കി കൂലിയായി 200 രൂപയും പറഞ്ഞു.

“അഞ്ഞൂറ് രൂപ എടുക്കുമെങ്കി ഇപ്പോ തരാ....”ഞാന്‍ പറഞ്ഞു

“വേണ്ട ....നിങ്ങള്‍ നാളെത്തന്നാ മതി...!!!”

അങ്ങനെ മോദിജിയുടെ പരിഷ്കരണം എനിക്ക് ചില കഷ്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും, വീട്ടുപകരണങ്ങള്‍ താല്‍ക്കാലിക സൌജന്യത്തില്‍ നന്നാക്കി വീട്ടുകാരിക്ക് ഒത്ത കൂട്ടുകാരന്‍ ആവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം.
6 comments:

Areekkodan | അരീക്കോടന്‍ said...

കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ ബാങ്കിന് മുന്നില്‍ ക്യൂ നിന്ന് ലോകറെക്കോഡ് സൃഷ്ടിക്കുന്നു!!

Mubi said...

ഇപ്പോ ആളുകള്‍ Rs.500/- കണ്ടാല്‍ ഓടി തടിയെടുക്കാന്നാണ്‌ നാട്ടില്‍ വിളിച്ചപ്പോള്‍ കേട്ടത്...

Typist | എഴുത്തുകാരി said...

പുറത്തിറങ്ങാതിരിക്കയാ. ആകേയുള്ള രണ്ടു മൂന്നു നൂറിന്റെ നോട്ടുകള്‍ തിരക്കൊന്നു കഴിയുന്നതുവരെ സൂക്ഷിച്ചു വക്കണം.

Punaluran(പുനലൂരാൻ) said...

എല്ലാം നാടിന്റെ നന്മയ്ക്കല്ലേ എന്നു ഓർക്കുമ്പോൾ ആശ്വാസം ....അനുഭവിക്കുക

സുധീര്‍ദാസ്‌ said...

കൊറച്ച് ദിവസത്തെ ബുദ്ധിമുട്ടേ ഉണ്ടാകൂ.. അതു കഴിഞ്ഞാ പിന്നെ ശീലമായിക്കൊള്ളും.

Bipin said...

ശരിയാകും അരീക്കോടാ.... നമ്മുടെ,പാവങ്ങളുടെ പണത്തിനും വിലയുണ്ടാകും.

Post a Comment

നന്ദി....വീണ്ടും വരിക