ചെടി മുതൽ പൊടി വരെ എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു കുഞ്ഞു പോസ്റ്റ് ഇടാൻ ഉദ്ദേശിച്ചതിനാൽ അതിനാവശ്യമായ നാലഞ്ച് ഫോട്ടോകൾ ഞാൻ കരുതി വച്ചിരുന്നു. പെട്ടെന്നാണ് അത് ബ്ലോഗിൽ പോസ്റ്റ് ചെയ്ത് ഫേസ്ബുക്കിൽ സ്റ്റാറ്റസ് ആക്കി ചേർക്കാം എന്ന് തോന്നിയത്. ബ്ലോഗിലാക്കിയപ്പോൾ അതിന് നീളം കൂടി , എങ്കിലും എല്ലാ കാര്യങ്ങളും ചിത്ര സഹിതം വിവരിക്കാനായി.
പ്രസ്തുത ബ്ലോഗിന്റെ ലിങ്ക് എന്റെ ടൈംലൈനിൽ പോസ്റ്റ് ചെയ്ത് അത് കൃഷി സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നാല് ഗ്രൂപ്പിലും എന്റെ കോളേജിന്റെ ഫേസ്ബുക്ക് പേജിലും എൻ.എസ്.എസ് ഗ്രൂപ്പിലും ഷെയർ ചെയ്യുകയും ചെയ്തു. പിന്നെ സംഭവിച്ച കാര്യങ്ങൾ ഒരു ഞെട്ടലോടെയാണ് ഞാൻ ദർശിച്ചത്.
സമയം രാത്രി 10 മണി. മേൽ പോസ്റ്റ് ബ്ലോഗിൽ വന്നിട്ട് ഒരു മണിക്കൂറും 10 മിനുട്ടും കഴിഞ്ഞു. അപ്പോഴേക്കും ബ്ലോഗിൽ വന്നവർ 218 പേർ !
വീണ്ടും ഒരു മണിക്കൂർ ഞാൻ എന്തൊക്കെയോ കാര്യങ്ങളിൽ മുഴുകി. സമയം 11 മണി. അപ്പോഴേക്കും എത്തിയവർ 468 !
ഇതേ സമയം എന്റെ മൂത്ത മകൾ ലുലു ഇതിന്റെ ചിത്രങ്ങൾ അവരുടെ കോളേജ് എൻ.എസ്.എസ് ഗ്രൂപ്പിലിട്ടു. അത് കാട്ടു തീ പോലെ പടർന്നു കയറി. പിറ്റേന്ന് രാവിലെ 11 മണിക്ക് ഞാൻ വെറുതെ ഒന്നു കൂടെ നോക്കി. ബ്ലോഗിൽ കയറി ഇറങ്ങിയവർ 1049 ആയിരിക്കുന്നു. 14 മണിക്കൂർ കൊണ്ടാണ് ഇത്രയും പേർ എത്തിയത്.
പോസ്റ്റ് ഇട്ട് 24 മണിക്കൂർ കഴിഞ്ഞപ്പോൾ സന്ദർശകരുടെ എണ്ണം കാണാൻ എനിക്കും ഒരു കൌതുകം - ഞാൻ ഞെട്ടിപ്പോയി. എന്റെ എല്ലാ ബ്ലോഗ് പോസ്റ്റുകളുടെയും സന്ദർശക എണ്ണം വെട്ടിനിരത്തിക്കൊണ്ട് 1459 പേർ ഈ പോസ്റ്റ് കണ്ടു. പക്ഷേ കമന്റ് ചെയ്തത് 2 പേർ മാത്രം !!
വിവിധ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നത് കൊണ്ട് ലഭിക്കുന്ന ട്രാഫിക്കിനെക്കുറിച്ച് എനിക്ക് ഇപ്പോൾ ശരിക്കും ബോദ്ധ്യമായി. എന്റെ ബ്ലോഗിലെ പോസ്റ്റ് സന്ദർശകരുടെ എണ്ണത്തിൽ ഒരു റിക്കാർഡ് ഇട്ടേ മിക്കവാറും ഇനി ഇവൻ ഒതുങ്ങൂ.
7 comments:
പായസം വിതരണം നടക്കുന്നിടത്ത് പോലും ഇത്ര തിരക്കുണ്ടാവില്ല.
ബ്ലോഗുകൾ വായിക്കുന്നവർ ഉണ്ട്. കമന്റ് ചേർക്കുവാൻ ആളുകൾക്ക് വലിയ മടിയാണ്. അതിനു ബ്ലോഗ് കമ്ന്റ്റ് സംവിധാനം പരിഷ്കരിക്കണം. ഒപ്പം ലൈക്, ഡിസ്ലൈക് ബട്ടണുകൾ നല്ലതാവും എന്ന് തോന്നുന്നു. ബ്ലോഗുകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്യുമ്പോൾ ട്രാഫിക് കൂടുന്നുണ്ട്. പക്ഷെ പ്രതികരണങ്ങൾ എപ്പോഴും ഫേസ്ബുക്കിൽ തന്നെയാണ് കൂടുതൽ.
Manikandan ji... ഫേസ്ബുക്കിൽ കമന്റുകൾ ഇടുന്നത് പോലെത്തന്നെയാണ് ബ്ലോഗിലും എന്നാണ് എന്റെ ധാരണ.ബ്ലോഗിൽ കമന്റ് മോഡെരേഷൻ എന്നൊരു സംവിധാനം ഉള്ളതിനാൽ പലർക്കും കമന്റ് ഇടാൻ മടിയാണെന്ന് മാത്രം.
FBയില്‍ വായിച്ചാലും വായിച്ചില്ലെങ്കിലും ഇഷ്ടമുള്ള ബട്ടണ്‍ ഞെക്കിയാല്‍ കമന്റ് ആയി. എന്തോ എനിക്കിഷ്ടം ബ്ലോഗ് തന്നെയാണ്.
Mubi..."FBയില്‍ വായിച്ചാലും വായിച്ചില്ലെങ്കിലും ഇഷ്ടമുള്ള ബട്ടണ്‍ ഞെക്കിയാല്‍ കമന്റ് ആയി." അങ്ങന്യും ഉണ്ടോ? എനിക്കും ഇഷ്ടം ബ്ലോഗ് തന്നെ.
fbയിലും ഗ്രൂപ്പുകളിലും ബ്ലോഗിലും വായിക്കുന്ന പോസ്റ്റുകളില്‍ അഭിപ്രായം എഴുതാനൊരുങ്ങുന്നതുകൊണ്ട് വിചാരിച്ചപോലെ എല്ലായിടത്തും എത്താന്‍ എനിക്ക് സമയം കിട്ടുന്നില്ല എന്നതാണ് സത്യം. വായിക്കാതെ 'ലൈക്കി'ട്ടോടാനും മനസ്സുവരുന്നില്ല.
ആശംസകള്‍ മാഷേ
Thankappan ji...മിക്കവരും ലൈക്കി ക്ലിക്കി സ്ഥലം വിടുന്നു എന്നതാണ് സത്യം.
Post a Comment
നന്ദി....വീണ്ടും വരിക