മലയാളികളെ സംബന്ധിച്ചിടത്തോളം ഹര്‍ത്താല്‍ ദിനങ്ങള്‍ സ്വസ്ഥമായി വീട്ടില്‍ ഇരുന്ന് ആസ്വദിക്കാനുള്ള ദിവസമാണ്. സ്വയം എല്ലാ ജോലികളില്‍ നിന്നും മാറി നില്ക്കുമ്പോള് തിന്നാനും കുടിക്കാനും യഥാസമയം കിട്ടണം എന്നതിനാല്‍, ഹര്‍ത്താല്‍ ദിനങ്ങളില്‍ മിക്ക വീടുകളുടെയും അടുക്കളയും അവിടെ പ്രവര്‍ത്തിക്കുന്നവരും ഊര നിവര്‍ത്താന്‍ പറ്റാത്ത അവസ്ഥയിലായിരിക്കും. എന്നാല്‍ ഈ ദിനം വീട്ടുകാര്‍ക്ക് വേണ്ടി ഒന്ന് ചെലവിട്ടാലോ ? വളരെ ലളിതമായ ചില കാര്യങ്ങള്‍ മാത്രമാണ് ചെയ്യുന്നതെങ്കിലും വീട്ടുകാരിക്കും ഒരു സന്തോഷം നല്‍കാനും പതിവില്ലാത്ത വിഭവങ്ങള്‍ അടുക്കളയില്‍ നിന്നും കിട്ടാനും സാധ്യതയുണ്ട്. എന്ന് മാത്രമല്ല ഹര്‍ത്താല്‍ ദിനം ഫലപ്രദമായി ഉപയോഗിച്ചതിനാല്‍ നമ്മുടെ മനസ്സിന് ഒരു സംതൃപ്തിയും ലഭിക്കും.
ഇന്നത്തെ ഹര്‍ത്താല്‍ ദിനത്തില്‍ ഞാന്‍ ചെയ്ത വളരെ ലളിതമായ പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെയാണ്...
ഇന്നത്തെ ഹര്‍ത്താല്‍ ദിനത്തില്‍ ഞാന്‍ ചെയ്ത വളരെ ലളിതമായ പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെയാണ്...
- മുറ്റത്തെയും ഗ്രൊബാഗിലെയും മതിലിലെയും കളകള്‍ പറിച്ചു നീക്കി
- ഗ്രോബാഗില്‍ വളരുന്ന വെണ്ടയിലെ പുഴുക്കളെ മുഴുവന്‍ കാലപുരിയിലേക്കയച്ചു.
- പാഷന് ഫ്രൂട്ട് വള്ളികളും തഴുതാമയും ക്രോപ് ചെയ്തു
- ഒഴിഞ്ഞ് കിടന്ന ഗ്രോബാഗില്‍ പുതിയ കുറെ പച്ചക്കറി വിത്തുകള്‍ പാകി.
- നടവഴി തടസ്സപ്പെടുത്തി നിന്ന വാഴയുടെ ഇലകള്‍ വെട്ടിമാറ്റുകയും സീതപ്പഴത്തിന്റെ കൊമ്പ് വലിച്ച് കെട്ടുകയും ചെയ്തു.
- അലങ്കോലമായി കിടന്ന ചെണ്ടുമല്ലിത്തൈകള്‍ പിഴുതെറിയുകയും പൂക്കള്‍ നിറഞ്ഞ കോസ്മോസ് തൈകള്‍ ശലഭങ്ങള്‍ക്കായി ഒന്നു കൂടി നന്നാക്കി വയ്ക്കുകയും അലക്ഷ്യമായി വളര്‍ന്ന വാടാര്‍മല്ലി തൈ തോട്ടത്തിലേക്ക് മാറ്റുകയും ചെയ്തു.
- രണ്ട് വര്‍ഷത്തോളമായി ലുഅ മോള് ഒരു ഗ്രൊ ബാഗില്‍ വളര്‍ത്തുന്ന മരമുല്ല എന്ന ചെടി മണ്ണിലേക്ക് മാറ്റി നട്ടു.
- മൂന്ന് മാസം മുമ്പ് ഞാന്‍ ചന്തയില്‍ നിന്ന് വാങ്ങിയ ബുഷ് ഓറഞ്ച് തൈ താല്‍ക്കാലിക സ്ഥാനത്ത് നിന്നും മണ്ണിലേക്ക് മാറ്റി.
- മുറ്റത്തെ മാവിലും ഇലഞ്ഞിയിലും കയറാന്‍ ശ്രമിക്കുന്ന മുല്ലവള്ളിയെ വാഴനാരുകൊണ്ട് അവയിലേക്ക് പിടിച്ച് കെട്ടി.
- അടുക്കള മാലിന്യം നിക്ഷേപ്പിക്കാനായി കമ്പോസ്റ്റ് കുഴി ഉണ്ടാക്കി
- വിറക് അട്ടിയില്‍ തങ്ങി നിന്നിരുന്ന വെള്ളം ഒലിച്ച് പോകാനായി റീസ്റ്റ്രക്ചറിംഗ് നടത്തി
- നല്ലപാതി ആവശ്യപ്പെട്ട പ്രകാരം കത്തിക്കാനായി ചിരട്ടകള്‍ ശേഖരിച്ച് കൊടുത്തു.
- ഉപ്പേരി വയ്ക്കാന്‍ വെണ്ടയും കറി വയ്ക്കാന്‍ തഴുതാമയും ഒഴിവ് സമയത്ത് കഴിക്കാന്‍ പാഷന് ഫ്രൂട്ടും മുറ്റത്ത് നിന്ന് ശേഖരിച്ചു.
- ഉമ്മ പറഞ്ഞതനുസരിച്ച് ഒരു വാഴക്കുല വെട്ടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഇതില്‍ വിട്ടുപോയത് എന്തൊക്കെയാണെന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല. ഇതെല്ലാം ചെയ്തത് മൂന്ന് മണിക്കൂര്‍ കൊണ്ടാണ് എന്നതിനാല്‍ എല്ലാവര്ക്കും സാധിക്കും എന്ന് തീര്‍ച്ച.
2015ലെ ഒരു ഹര്‍ത്താല്‍ ദിന കാഴ്ച ഇവിടെയും ((196) 2010ലെ ഒരു സമരദിന പ്രവര്‍ത്തനം ഇവിടെ വായിക്കാം.(62)
5 comments:
വളരെ ലളിതമായ ചില കാര്യങ്ങള്‍ മാത്രമാണ് ചെയ്യുന്നതെങ്കിലും വീട്ടുകാരിക്കും ഒരു സന്തോഷം നല്‍കാനും പതിവില്ലാത്ത വിഭവങ്ങള്‍ അടുക്കളയില്‍ നിന്നും കിട്ടാനും സാധ്യതയുണ്ട്.
ഹർത്താൽ നല്ലതിനാണ് :) അല്ലെ. പക്ഷെ ഇതൊക്കെ ചെയ്യാൻ ഹർത്താൽ ദിനം വരെ കാത്തിരിക്കേണ്ടതുണ്ടോ എന്നൊരു ചോദ്യവും ഉണ്ട്. :)
Manikandan ji...ഹ ഹ ഹാ...നല്ല ചോദ്യം.ചെടി-പച്ചക്കറി പരിപാലനവും കള പറിക്കലും എല്ലാ ഒഴിവുദിനങ്ങളിലും ചെയ്യുന്നുണ്ട്.വീണുകിട്ടുന്ന അവധി ദിനങ്ങള്‍ ഇങ്ങനെയും ഉപയോഗിക്കാം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.
ഹര്‍ത്താല്‍ ആഘോഷിക്കാന്‍ തലേദിവസംതന്നെ ചിക്കന്സ്റ്റാളില്നിന്ന് ചിക്കനും മറ്റിടങ്ങളില്‍നിന്ന് മറ്റുകോപ്പുകളും ശേഖരിക്കാന്‍ ചിലര്‍ കാട്ടുന്ന വ്യഗ്രതയില്‍.....ഹോ!കാലത്തിനുവന്ന മാറ്റം
ആശംസകള്‍ മാഷേ
തങ്കപ്പേട്ടാ...അതാണ് ഇന്നത്തെ സംസ്കാരം
Post a Comment
നന്ദി....വീണ്ടും വരിക