Pages

Wednesday, October 04, 2017

റൂബെല്ല

പോക്കരാക്ക : നീയല്ലേ പറഞ്ഞത് , കാലത്തിനൊത്ത് സഞ്ചരിക്കണം എന്ന്. ഇന്ന് ഞമ്മളത് അക്ഷരം പ്രതി പാലിച്ച്....

ഞാൻ: ങേ !! അതെങ്ങനെ ?

പോക്കരാക്ക : ഇന്ന് എന്റെ മോൾ പ്രസവിച്ച്...

ഞാൻ: ഓ...എന്നിട്ട്?

പോക്കരാക്ക : കുട്ടി പെൺകുട്ട്യാ...ഞമ്മള് ഉടനങ്ങട്ട് പേര് ഇട്ട്...

ഞാൻ: എന്ത് ?

പോക്കരാക്ക : റൂബെല്ല !! കൊറെ ദീസായി നല്ല മൊഞ്ച്‌ള്ള ഈ പേര് ങ്ങനെ കേക്ക്‌ണ്

ഞാൻ :😌😕

9 comments:

Areekkodan | അരീക്കോടന്‍ said...

കൊറെ ദീസായി ഞാനും കേക്ക്‌ണ്

Cv Thankappan said...

'റൂബെല്ല' ഇനി ഈ പേര്‍ പരക്കെ പരക്കുമല്ലോ!
ആശംസകള്‍ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...പരക്കുമായിരിക്കും

Manikandan said...

പേര് മൊഞ്ചൊള്ളതാണെങ്കിലും സംഗതി അത്ര സുഖമുള്ള കാര്യം അല്ല. അതുകൊണ്ട് ആ പേര് മാറ്റുന്നതാവും നല്ലതെന്ന് പിൽക്കാലത്ത് തോന്നാനും മതി :)

Areekkodan | അരീക്കോടന്‍ said...

Manikantan ji...പക്ഷേ ,മറ്റു വാക്സിനുകളെക്കാൾ വളരെ ലളിതം എന്നാണ് പരസ്യം പറയുന്നത്.

© Mubi said...

പണ്ട് വായിച്ച കഥയിലെ റൂബെല്ലാന്ന് പേരുള്ള നായികയെ ഓര്‍മ്മവരുന്നു...

Areekkodan | അരീക്കോടന്‍ said...

മുബീ...അങ്ങനെ ഒരു കഥാനായികയും ഉണ്ടായിരുന്നോ? അപ്പോൾ ഈ പേര് അങ്ങനെ വന്നത് തന്നെയാവാനാണ് സാധ്യത അല്ലേ?

Manikandan said...

റൂബല്ല എന്നത് ഒരു അസുഖം ഉണ്ടാക്കുന്ന വൈറസിന്റെ പേരല്ലെ, അല്ലാതെ വാക്സിന്റെ പേരല്ലല്ലൊ. അതുദ്ദേശിച്ചാണ് പറഞ്ഞത് :)

Areekkodan | അരീക്കോടന്‍ said...

Manikandan ji...അതെ, ജർമ്മൻ മീസ്‌ത്സ് പരത്തുന്ന വൈറസ് ആണ് റൂബെല്ല.

Post a Comment

നന്ദി....വീണ്ടും വരിക