വിഷരഹിത വിഷു എന്നൊരു പദ്ധതി നാഷണല്‍ സര്‍വീസ് സ്കീം (Technical Cell) വഴി കോളേജില്‍ നടപ്പിലാക്കുമ്പോള്‍ സാധാരണ ഉണ്ടാക്കുന്ന പോലെയുള്ള ഒരു പച്ചക്കറിത്തോട്ടം എന്ന് മാത്രമേ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷേ കൃഷി വകുപ്പില്‍ നേരത്തെ നല്കിയ 1000 ഗ്രൊബാഗിലുള്ള പച്ചക്കറി കൃഷിയുടെ ഒരു പ്രൊജക്ട് പ്രൊപൊസല് അനുസരിച്ച് 85000 രൂപ അനുവദിച്ചതോടെ അത് വേറെ ലെവല്‍ ആയി.
പയറും വഴുതനയും വെണ്ടയും തക്കാളിയും കാപ്സിക്കവും പച്ചമുളകും കാമ്പസില്‍ വിളഞ്ഞു നില്‍ക്കുന്നത് കണ്ടാല്‍ ഒരു കര്‍ണ്ണാടക ഗ്രാമത്തിന്റെ പ്രതീതി ആയിരുന്നു അനുഭവപ്പെട്ടിരുന്നത്. തങ്ങള്‍ നട്ടു നനച്ചുണ്ടാക്കിയ ചെടിയില്‍ നിന്ന് ഇത്രയധികം വിളവുകള്‍ കിട്ടിയപ്പോള്‍ കുട്ടികള്‍ക്കും അതൊരു പ്രചോദനമായി.
കൂനിന്മേല് കുരു എന്ന് പറഞ്ഞാല്‍ മതിയല്ലോ, ഇതെല്ലാം നോക്കി പരിപാലിച്ച് നടക്കുന്നതിനിടക്ക് ഒരു റിലാക്സേഷന് കം മോട്ടിവേഷന്‍ ആയി കൃഷിവകുപ്പിന്റെ ഒരു അവാര്‍ഡ് - ജൈവപച്ചക്കറി കൃഷി നടത്തുന്ന വയനാട് ജില്ലയിലെ മികച്ച പൊതു സ്ഥാപനം ! സര്‍ട്ടിഫിക്കറ്റും 5000 രൂപ കാഷ് അവാര്‍ഡും ഫലകവും ഞാനും പ്രിന്‍സിപ്പാളും വളണ്ടിയര്‍മാരും കൂടി ഏറ്റുവാങ്ങി.
വിഷുപ്പക്ഷി അതിന്റെ പാട്ടും പാടി അടുത്ത വര്‍ഷത്തെ റിഹേഴ്സലിനായി എങ്ങോ പോയ് മറഞ്ഞു. പക്ഷെ നമ്മുടെ മുളകുചെടികള്‍ ഓണം വരുന്നത് മണത്തറിഞ്ഞു. അവ പൂര്‍വ്വാധികം വിള ഉല്പാദിപ്പിക്കാന് തുടങ്ങി. വീരപ്പന്റെ വിഹാര കേന്ദ്രമായി സത്യമംഗലം കേള്‍ക്കുന്നതിന്റെ മുമ്പെ മുളകിന്റെ പേരില്‍ ഞാന്‍ സത്യമംഗലം എന്ന് കേട്ടിരുന്നു (ഇന്ന് അതുണ്ടോ എന്നറിയില്ല). ഏതായാലും വീരപ്പന്റെ മീശ പോലെത്തന്നെ ഞങ്ങളുടെ മുളക് നീണ്ട് പിരിയാന്‍ തുടങ്ങി.
വില തുച്ഛവും ഗുണം മെച്ചവും ആയതിനാല്‍ ഓരോ ആഴ്ചയും കിട്ടുന്ന മുളക് ചൂടപ്പം പോലെ വിറ്റു പോയി.പച്ചയും ചുവപ്പും കലര്‍ന്ന കളര്‍ കോമ്പിനേഷനും പുറത്തേക്ക് വമിക്കുന്ന എരിവിന്റെ രൂക്ഷതയും കാരണം ഞാനും ഒരു തവണത്തെ വിളവെടുപ്പ് മൊത്തം വാങ്ങി.
ഇത്രയും അധികം പച്ചമുളക് വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ നല്ല പാതിയും ചോദിച്ചു , എന്താ വയനാട്ടില്‍ മുളക് ലോറി മറിഞ്ഞോ? നാട്ടില്‍ ഗസറ്റഡ് ആപ്പീസര്‍ ആണെന്ന് പറഞ്ഞ് നടക്കുന്ന ആള്‍ക്ക് വയനാട്ടില്‍ കൃഷിയാണോ പണി എന്ന് ചോദിച്ചില്ല ( ഈ അടുത്ത് കോളേജിലെ ഒരു പി.ജി വിദ്യാര്‍ത്ഥിനി എന്റെ അടുത്ത് വന്ന് ചോദിച്ചു , സാര്‍ ഒരു ഫാര്‍മെര്‍ ആണല്ലെ എന്ന്.ഞാന്‍ അതെ എന്ന് അഭിമാനത്തോടെ പറഞ്ഞു).
പച്ചക്കളറില്‍ ഉള്ളത് ഓരോ ദിവസവും കറിയില്‍ ചാടി മരിച്ചു. ചുവപ്പ് കളറിലുള്ളവ വെയില് കൊണ്ടും രക്തസാക്ഷിയായി. ഉണങ്ങിയ മുളക് കണ്ടപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. അത്രയും തിളക്കവും എരിവും ആ മുളകിനുണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ച ആ മുളക് പൊടിച്ചു. അര കിലോ മുളക് പൊടി കിട്ടി. എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു. ഞങ്ങള്‍ ഗ്രോബാഗ് നിറച്ച് ചെടി നട്ട് പരിപാലിച്ച് വിളവെടുത്ത് ഉണക്കി പൊടിച്ച് ഉണ്ടാക്കിയ മുളക്പൊടി എന്റെ അടുക്കളയില്‍ വിവിധ കറികള്‍ക്ക് എരിവ് പകരുമ്പോള്‍ മുളകിന്റെ എരിവ് പോലെ എന്റെ അഭിമാനവും ഉള്ളില്‍ നിന്ന് നുരഞ്ഞ് ഉയരുന്നു.

7 comments:
ഇത്രയും അധികം പച്ചമുളക് വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ നല്ല പാതിയും ചോദിച്ചു , എന്താ വയനാട്ടില്‍ മുളക് ലോറി മറിഞ്ഞോ?
എന്താ മാഷെ, മുളക് പോസ്റ്റായിട്ടാണോ നമ്മുടെ കമന്റന്മാരൊന്നും ഈ വഴിക്കു വന്നു കാണുന്നില്ല? ഏതായാലും സംഭവം ജോര്.
കുട്ടിക്കാ...അല്ലെങ്കിലും കമന്റാന്‍ ഇപ്പോള്‍ ആര്‍ക്കും സമയമില്ലല്ലോ. മുളക് ഇപ്പോഴും കായ്ക്കുന്നു !!
അവനവന്അദ്ധ്വാനിച്ചുണ്ടാക്കിയത് അനുഭവിക്കുമ്പോഴുണ്ടാകുന്ന അഭിമാനം ഒന്നുവേറെത്തന്നെയാണ് മാഷേ.
ആശംസകള്‍
തങ്കപ്പേട്ടാ...ഇപ്രാവശ്യം എന്റെ കുറെ മക്കളിലേക്കും ഈ അഭിമാനത്തിന്റെ മാധുര്യം പകരാൻ കഴിഞ്ഞു എന്നതാണ് ഏറെ സന്തോഷം നൽകുന്നത്.
ഞാനൊരു യാത്രയിലായിരുന്നു അതുകൊണ്ട് മുളകിന്റെ എരിവ് വൈകിയാണ് കിട്ടിയത്... അടിപൊളി!!
മുബീ...അപ്പോ യാത്രയുടെ എരിവും പുളിയും താമസിയാതെ കിട്ടുമല്ലേ?
Post a Comment
നന്ദി....വീണ്ടും വരിക