ഒരു എഴുത്തുകാരൻ തന്റെ എഴുത്ത് ജീവിതത്തിൽ സൃഷ്ടിച്ച മനോഹര ലിഖിതങ്ങളായി സ്വയം തെരഞ്ഞെടുത്ത സൃഷ്ടികളുടെ സമാഹാരമാണ് DC Books പ്രസിദ്ധീകരിക്കുന്ന “എന്റെ പ്രിയപ്പെട്ട കഥകൾ” എന്ന ശ്രേണിയിലുള്ള പുസ്തകങ്ങൾ. ഇതിൽ തന്നെ ഞാൻ ഇത്തവണ തെരഞ്ഞെടുത്തത് വിഖ്യാത എഴുത്തുകാരൻ ശ്രീ ബെന്യാമിൻ എഴുതിയതാണ്.
“......എങ്കിലും ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്ന കഥകളോട് എനിക്കൊരു സഹാനുഭൂതിയുണ്ട്.അവ കൂടുതല്‍ ശ്രദ്ധിക്കപ്പെടണമായിരുന്നു എന്നൊരു മോഹം.....” എന്നാണ് ആമുഖത്തില്‍ കഥാകൃത്ത് ഈ പുസ്തകത്തെപ്പറ്റി പറയുന്നത്.
ശത്രു,അരുന്ധതി-ഒരു ശൈത്യസ്വപ്നം,അവസാനത്തെ ആള്‍, അർജന്റീനയുടെ ജഴ്സി,എന്റെ ചെങ്കടല്‍ യാത്രയില്‍ നിന്ന് ഒരധ്യായം,രണ്ട് പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, അംബരചുംബികള്‍, പെണ്മാറാട്ടം, വാസ്തുപുരുഷന്‍,ജാവേദ് എന്ന മുജാഹിദ്,നെടുമ്പാശ്ശേരി,ബുക്കാറാമിന്റെ മകന്‍ എന്നീ 12 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
ആമുഖത്തില്‍ കഥാകൃത്ത് പറയുന്ന വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ഈ കഥകള്‍ പലതും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന് മനസ്സിലാകും. ഇതിന് ഞാന്‍ മനസ്സിലാക്കുന്ന രണ്ട് കാരണങ്ങള്‍ ഇവയാണ് - ഒന്ന് ഇതില്‍ മിക്കതിലും ‘ഞാന്‍’ ആണ് കഥാപാത്രം. രണ്ട് മിക്ക കഥകളും നെഗറ്റീവ് ചിന്തകളോ ചെയ്തികളോ ആണ്.
ആദ്യ കഥ ശത്രുവും രണ്ടാമത്തെ കഥ അരുന്ധതി-ഒരു ശൈത്യസ്വപ്നവും അവസാനിക്കുന്നത് ഒരു നെഗറ്റീവ് ബിന്ദുവിലാണ് - അരുന്ധതി ആത്മഹത്യ ചെയ്തതാണെങ്കിലും ബെന്യാമിന്‍ റൊമാരിയോ ജോനാതന്‍ അവളെ കൊന്നതാണെങ്കിലും. ‘അർജന്റീനയുടെ ജഴ്സി‘ എല്ലാ അര്‍ജന്റീനിയന്‍ ആരാധകരെയും പ്രകോപിപ്പിക്കും. തോറ്റവന്റെ അടയാളമായി അതിനെ ചിത്രീകരിക്കുന്നതും അതിലെ കഥാപാത്രമായ ‘ഞാന്‍’ ആത്മഹത്യയിലേക്ക് നീങ്ങുന്നതും വീണ്ടും ഒരു നെഗറ്റീവ് ചിന്തയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ.
ഇറാഖ് യുദ്ധത്തിന് ശേഷം അവിടെ നിയോഗിക്കപ്പെട്ടിരിക്കുന്ന കോവലിന്റെയും എഡ്വേര്‍ഡിന്റെയും സമനില തെറ്റുന്ന കഥയാണ് ‘രണ്ട് പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍‘ എന്ന കഥ. ‘അംബരചുംബികള്‍‘ ഒരു ട്രെയിന്‍യാത്രയില്‍ ചില യുവാക്കള്‍ കാട്ടിക്കൂട്ടുന്ന തെണ്ടിത്തരങ്ങള്‍ ആണ് പറയുന്നത്.‘പെണ്മാറാട്ടം’ സ്വവര്‍ഗ്ഗരതിയെപ്പറ്റി പ്രദിപാദിക്കുന്നു.ആ കഥയുടെ തുടക്കം തന്നെ അറപ്പുളവാക്കുന്നതാണ്. ജാവേദ് എന്ന കശ്മീരി യുവാവിനെ തീവ്രവാദിയാക്കുന്നതാണ് ‘ജാവേദ് എന്ന മുജാഹിദ്‘. ‘നെടുമ്പാശ്ശേരി‘ വായനക്കാരന്റെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതാണെങ്കില്‍ ‘ബുക്കാറാമിന്റെ മകന്‍‘ ഒരു പോലീസുകാരന്റെ കള്ളത്തരത്തിന്റെ കഥയാണ്.
അതായത് ഈ സമാഹാരത്തിലെ 12ല്‍ 10 കഥകളും ഞാന്‍ മേല്പറഞ്ഞ രണ്ട് വിഭാഗത്തില്‍ ഏതെങ്കിലും ഒന്നില്‍ വരുന്നതാണ്. സത്യം പറഞ്ഞാല്‍ ഈ പുസ്തകം വായിച്ചു കഴിഞ്ഞ ഉടനെ, കുട്ടികള്‍ക്ക് ഇത് വായിക്കാന്‍ നല്‍കരുത് എന്ന ഒരു തീരുമാനം മനസ്സില്‍ നിന്ന് വന്നു.
പ്രിയപ്പെട്ട ബെന്യാമിന്‍ജി, താങ്കളുടെ കഥകളെപ്പറ്റി നിരൂപണം നടത്തുന്ന ഞാന്‍ ഒരു വെറും അശു ആയിരിക്കാം.പക്ഷെ പറയേണ്ടത് തുറന്ന് പറഞ്ഞല്ലേ പറ്റൂ.
“......എങ്കിലും ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്ന കഥകളോട് എനിക്കൊരു സഹാനുഭൂതിയുണ്ട്.അവ കൂടുതല്‍ ശ്രദ്ധിക്കപ്പെടണമായിരുന്നു എന്നൊരു മോഹം.....” എന്നാണ് ആമുഖത്തില്‍ കഥാകൃത്ത് ഈ പുസ്തകത്തെപ്പറ്റി പറയുന്നത്.
ശത്രു,അരുന്ധതി-ഒരു ശൈത്യസ്വപ്നം,അവസാനത്തെ ആള്‍, അർജന്റീനയുടെ ജഴ്സി,എന്റെ ചെങ്കടല്‍ യാത്രയില്‍ നിന്ന് ഒരധ്യായം,രണ്ട് പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, അംബരചുംബികള്‍, പെണ്മാറാട്ടം, വാസ്തുപുരുഷന്‍,ജാവേദ് എന്ന മുജാഹിദ്,നെടുമ്പാശ്ശേരി,ബുക്കാറാമിന്റെ മകന്‍ എന്നീ 12 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
ആദ്യ കഥ ശത്രുവും രണ്ടാമത്തെ കഥ അരുന്ധതി-ഒരു ശൈത്യസ്വപ്നവും അവസാനിക്കുന്നത് ഒരു നെഗറ്റീവ് ബിന്ദുവിലാണ് - അരുന്ധതി ആത്മഹത്യ ചെയ്തതാണെങ്കിലും ബെന്യാമിന്‍ റൊമാരിയോ ജോനാതന്‍ അവളെ കൊന്നതാണെങ്കിലും. ‘അർജന്റീനയുടെ ജഴ്സി‘ എല്ലാ അര്‍ജന്റീനിയന്‍ ആരാധകരെയും പ്രകോപിപ്പിക്കും. തോറ്റവന്റെ അടയാളമായി അതിനെ ചിത്രീകരിക്കുന്നതും അതിലെ കഥാപാത്രമായ ‘ഞാന്‍’ ആത്മഹത്യയിലേക്ക് നീങ്ങുന്നതും വീണ്ടും ഒരു നെഗറ്റീവ് ചിന്തയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ.
ഇറാഖ് യുദ്ധത്തിന് ശേഷം അവിടെ നിയോഗിക്കപ്പെട്ടിരിക്കുന്ന കോവലിന്റെയും എഡ്വേര്‍ഡിന്റെയും സമനില തെറ്റുന്ന കഥയാണ് ‘രണ്ട് പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍‘ എന്ന കഥ. ‘അംബരചുംബികള്‍‘ ഒരു ട്രെയിന്‍യാത്രയില്‍ ചില യുവാക്കള്‍ കാട്ടിക്കൂട്ടുന്ന തെണ്ടിത്തരങ്ങള്‍ ആണ് പറയുന്നത്.‘പെണ്മാറാട്ടം’ സ്വവര്‍ഗ്ഗരതിയെപ്പറ്റി പ്രദിപാദിക്കുന്നു.ആ കഥയുടെ തുടക്കം തന്നെ അറപ്പുളവാക്കുന്നതാണ്. ജാവേദ് എന്ന കശ്മീരി യുവാവിനെ തീവ്രവാദിയാക്കുന്നതാണ് ‘ജാവേദ് എന്ന മുജാഹിദ്‘. ‘നെടുമ്പാശ്ശേരി‘ വായനക്കാരന്റെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതാണെങ്കില്‍ ‘ബുക്കാറാമിന്റെ മകന്‍‘ ഒരു പോലീസുകാരന്റെ കള്ളത്തരത്തിന്റെ കഥയാണ്.
അതായത് ഈ സമാഹാരത്തിലെ 12ല്‍ 10 കഥകളും ഞാന്‍ മേല്പറഞ്ഞ രണ്ട് വിഭാഗത്തില്‍ ഏതെങ്കിലും ഒന്നില്‍ വരുന്നതാണ്. സത്യം പറഞ്ഞാല്‍ ഈ പുസ്തകം വായിച്ചു കഴിഞ്ഞ ഉടനെ, കുട്ടികള്‍ക്ക് ഇത് വായിക്കാന്‍ നല്‍കരുത് എന്ന ഒരു തീരുമാനം മനസ്സില്‍ നിന്ന് വന്നു.
പ്രിയപ്പെട്ട ബെന്യാമിന്‍ജി, താങ്കളുടെ കഥകളെപ്പറ്റി നിരൂപണം നടത്തുന്ന ഞാന്‍ ഒരു വെറും അശു ആയിരിക്കാം.പക്ഷെ പറയേണ്ടത് തുറന്ന് പറഞ്ഞല്ലേ പറ്റൂ.
പുസ്തകം: എന്റെ പ്രിയപ്പെട്ട കഥകൾ
രചയിതാവ് : ബെന്യാമിൻ
പ്രസാധകര്‍: ഡി സി ബുക്സ്
പേജ്:128
വില:120 രൂപ
7 comments:
പ്രിയപ്പെട്ട ബെന്യാമിന്‍ജി, താങ്കളുടെ കഥകളെപ്പറ്റി നിരൂപണം നടത്തുന്ന ഞാന്‍ ഒരു വെറും അശു ആയിരിക്കാം.പക്ഷെ പറയേണ്ടത് തുറന്ന് പറഞ്ഞല്ലേ പറ്റൂ.
കൈയിലുണ്ട്... വായിച്ചില്ല.
മുബീ...വായനക്ക് ശേഷം ഒരു വിലയിരുത്തല്‍ പ്രതീക്ഷിക്കുന്നു.
ബെന്യാമിന്‍റെചെറുകഥകളെക്കാള്‍ എനിക്ക് താല്പര്യം നോവലുകളോടാണ്...
ആശംസകള്‍ മാഷെ
തങ്കപ്പേട്ടാ...ഞാനും അങ്ങനെത്തന്നെ
നല്ല വിലയിരുത്തൽ പ്രിയ ആബിദ് സാർ
Moncy ji...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വായനക്കും അഭിപ്രായത്തിനും നന്ദി
Post a Comment
നന്ദി....വീണ്ടും വരിക