R L Green എഴുതിയ Adventures of Robin Hood എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ സംഗൃഹീത പുനരാഖ്യാനം (അതെന്താണാവോ?) ആണ് “റോബിന്‍ഹുഡ്“ എന്ന പുസ്തകം. 2013 ഡിസംബർ മാസത്തിൽ എന്റെ രണ്ടാമത്തെ മകൾ ലുഅ അസുഖബാധിതയായി ആശുപത്രിയിൽ കിടക്കുമ്പോൾ അവൾക്ക് വായിക്കാനായി അനിയൻ സമ്മാനിച്ച പുസ്തകങ്ങളിൽ ഒന്നായിരുന്നു ഇത്.
റോബിന്‍ഹുഡ് കഥകളിൽ ഏറ്റവും പ്രശസ്തമായത് എന്നാണ് ആമുഖത്തിൽ ആർ.എൽ.ഗ്രീനിന്റെ പുസ്തകത്തെപ്പറ്റി പറയുന്നത്. ധനികരെ കൊള്ളയടിച്ച് പാവപ്പെട്ടവരെ സഹായിക്കുന്ന റോബിന്‍ഹുഡ് ഇംഗ്ലണ്ടിലെ കായംകുളം കൊച്ചുണ്ണി ആണെന്നാണ് ഞാൻ കേട്ടിരുന്നത്. കഥ വായിച്ചപ്പോൾ അത് ഏകദേശം ഒക്കെ ശരിയാണ്‌താനും.
പക്ഷെ, കെ.പി സുമതി നിർവ്വഹിച്ച സംഗൃഹീത പുനരാഖ്യാനം ആണോ ഡോ.പി.കെ രാജശേഖരൻ നടത്തിയ എഡിറ്റിംഗ് ആണോ എന്നറിയില്ല പുസ്തകം വായിക്കാൻ ഒരു സുഖവും ഇല്ല. സംഭവം നടക്കുന്നത് എവിടെയെന്നോ സംഭാഷണങ്ങൾ ആര് തമ്മിലെന്നോ എന്നൊന്നും ചില സമയത്ത് ഒട്ടും മനസ്സിലാകുന്നില്ല. പരസ്പര ബന്ധമില്ലാത്ത കൊച്ചു കൊച്ചു അദ്ധ്യായങ്ങളും കൂടി ആയപ്പോൾ വായന വിരസമാകുന്നു.
റോബിന്‍ഹുഡ് എത്ര വലിയ വില്ലാളി വീരനാണെങ്കിലും ചില സംഗതികൾ വായനക്കാർക്ക് ദഹിക്കും എന്ന് തോന്നുന്നില്ല.ഷരീഫിനും പ്രിൻസ് ജോണിനും എതിരെ പൊരുതുന്ന റോബിന്‍ഹുഡ് അവർ സംഘടിപ്പിക്കുന്ന അമ്പെയ്ത്ത് പോലെയുള്ള മത്സരങ്ങളിൽ കൂളായി പങ്കെടുക്കുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്നുണ്ട്. എന്നിട്ടും റോബിന്‍ഹുഡ് ഷെർവുഡ് വനത്തിൽ തന്നെ തിരിച്ചെത്തുകയും ചെയ്യുന്നു.തങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്ന റോബിന്‍ഹുഡിനെ പിടിക്കാൻ സമീപത്തെ ഷെർവുഡ് വനം വരെ പോകാൻപോലും ഈ ഭരണാധികൾക്ക് മിടുക്കില്ല എന്ന് വിശ്വസിക്കാൻ വയ്യ. പിന്നെ റോബിന്‍ഹുഡിന്റെ വേഷം മാറിയുള്ള യാത്ര - ആജന്മ ശത്രുവിനെ തിരിച്ചറിയാൻ പോലും പറ്റാത്ത രൂപത്തിൽ വേഷം മാറുന്നത് കേട്ട്‌കേൾവി പോലും ഇല്ല.
അങ്ങനെ അങ്ങനെ വിശ്വസാഹിത്യമാല വിഭാഗത്തിൽ ഇറക്കിയ ഈ പുസ്തകത്തിൽ നിരവധി കല്ല്‌കടികൾ അനുഭവപ്പെട്ടു. പാശ്ചാത്യ നാടോടിക്കഥകളിൽ മുൻപന്തിയിൽ നിൽക്കുന്ന റോബിന്‍ഹുഡ് കഥകൾ സംഗ്രഹിച്ച് എഴുതിയപ്പോൾ വികൃതമായിപ്പോയി എന്നാണ് എന്റെ അഭിപ്രായം.മുഖ്യ കഥാപാത്രങ്ങളെ തുടക്കത്തിൽ തന്നെ പരിചയപ്പെടുത്തുന്നത് കൊണ്ട് അവർ ആരെന്ന് ഇടക്കിടക്ക് റഫർ ചെയ്യാൻ സാധിക്കുന്നുണ്ട് എന്നത് ഒരു ഗുണം തന്നെ. കഥ ശരിക്കും ആസ്വദിക്കണമെങ്കിൽ ഇംഗ്ലീഷ് പതിപ്പ് തന്നെ വായിക്കേണ്ടി വരും.
പുസ്തകം :റോബിന്‍ഹുഡ്
രചയിതാവ്: ആർ എൽ ഗ്രീൻ
പേജ് : 88
വില: 50 രൂപ
പബ്ലിഷേഴ്സ്:ഡി സി ബുക്സ്.

5 comments:
പക്ഷെ, കെ.പി സുമതി നിർവ്വഹിച്ച സംഗൃഹീത പുനരാഖ്യാനം ആണോ ഡോ.പി.കെ രാജശേഖരൻ നടത്തിയ എഡിറ്റിംഗ് ആണോ എന്നറിയില്ല പുസ്തകം വായിക്കാൻ ഒരു സുഖവും ഇല്ല.
വിവർത്തനം വായിച്ചില്ലെങ്കിലും സത്യസന്ധമായ ഒരു അഭിപ്രായം പോലെ തോന്നി..വെറുതെ പുക്ഴ്ത്താൻ ആർക്കും തോന്നില്ലല്ലൊ.
മുഹമ്മദ്ക്ക... രണ്ടോ മൂന്നോ ദിവസം കൊണ്ട് തീർക്കാം എന്ന് കരുതിയതാ... പക്ഷെ വായിക്കാനെ തോന്നുന്നില്ല എന്നതായിരുന്നു സത്യം. പിന്നെ തുടങ്ങിയ സ്ഥിതിക്ക് മുഴുവനാക്കി!!!
പാശ്ചാത്യ നാടോടിക്കഥകളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ് റോബിന്‍ഹുഡ് കഥകൾ ,നമ്മുടെ കായംകുളം കൊച്ചുണ്ണിയെ പോലെ ജീവിച്ചിരുന്ന ഒരു ഇതിഹാസ കഥാപാത്രം
ബിലാത്തീ... ഇംഗ്ലണ്ടിൽ ഇപ്പാഴും ഇദ്ദേഹത്തിനെ ആരെങ്കിലും വാഴ്ത്താറുണ്ടോ?
Post a Comment
നന്ദി....വീണ്ടും വരിക