Pages

Thursday, February 28, 2019

സന്തോഷം സന്തോഷം

             എന്റെ വീട്ടില്‍ ഒരു അപ്രഖ്യാപിത മത്സരം നടക്കുന്നുണ്ട്. സമ്മാനങ്ങള്‍ നേടുന്നതിലുള്ള മത്സരമാണത്. ഞാനും എന്റെ മൂന്ന് മക്കളുമാണ് മത്സരാര്‍ത്ഥികള്‍. കട്ടക്ക് കട്ട മത്സരം തന്നെ നടക്കുന്നതിനാല്‍ പുതിയതായി പണി കഴിപ്പിച്ച ഷോകേസും നിറഞ്ഞു കഴിഞ്ഞു ! മക്കളും ഞാനും കൂടി ഇതുവരെ അതില്‍ എത്തിച്ചിരിക്കുന്നത് 144 ഓളം മെമെന്റോകളും ട്രോഫികളും ഷീല്‍ഡുകളും ഫലകങ്ങളും ! മക്കള്‍ ഇപ്പോഴും മത്സരങ്ങളില്‍ പങ്കെടുക്കുന്നു , ഞാനും എനിക്ക് കഴിയുന്ന മത്സരങ്ങളില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്നു.

               ഏറ്റവും ഇളയവളായ ലൂന മോള്‍ മത്സരക്കളത്തില്‍ ഇറങ്ങിത്തുടങ്ങിയിട്ടേ ഉള്ളൂ. രണ്ട് മാസം മുമ്പ് ബാലഭൂമിയുടെ മത്സരത്തില്‍ അവള്‍ക്ക് സമ്മാനം കിട്ടിയത് ഇവിടെ ഞാന്‍ പറഞ്ഞിരുന്നു.  ദിവസങ്ങള്‍ക്ക് മുമ്പ് ബാലഭൂമിയിലൂടെത്തന്നെ അവള്‍ക്ക് വീണ്ടും സമ്മാനം കിട്ടി. ഇത്തവണ അടിക്കുറിപ്പ് മത്സരത്തിനായിരുന്നു സമ്മാനം. 2007ല്‍ മനോരമയുടെ ഒരു അടിക്കുറിപ്പ് മത്സരത്തില്‍ ഞാനും സമ്മാനാര്‍ഹന്‍ ആയിരുന്നു ! പിന്നീടും നിരവധി അടിക്കുറിപ്പ് മത്സരങ്ങളില്‍ ഞാന്‍ പങ്കെടുത്തെങ്കിലും സമ്മാനം കിട്ടിയത് ക്വിസ് മത്സരത്തിലായിരുന്നു !

               മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ലൂനമോള്‍ക്ക് ബാലഭൂമിയില്‍ നിന്നുള്ള ആദ്യസമ്മാനമായ ഇന്‍സ്ട്രുമെന്റ് ബോക്സ് ഇന്ന് കിട്ടി. അവള്‍ക്ക് ഉപകാരപ്പെടില്ലെങ്കിലും എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ പോകുന്ന രണ്ടാമത്തെ മോള്‍ ലുഅക്ക് പുത്തന്‍ ബോക്സ് ആയി !!
             ദേ പിന്നാലെ എനിക്കും കിട്ടി അടുത്തത് !!

(66)+ (46) + (21)

7 comments:

Areekkodan | അരീക്കോടന്‍ said...

ഇതിപ്പോ ഇങ്ങനെപോയാല്‍ ???

© Mubi said...

അടിപൊളി മാഷും കുട്ട്യോളും... എല്ലാവർക്കും അഭിനന്ദനങ്ങൾ!

Areekkodan | അരീക്കോടന്‍ said...

മുബീ... അതൊരു രസം തന്നെയാ!

Geetha said...

ഓ .... എന്താവും സമ്മാനങ്ങൾ ഒക്കെ കിട്ടിയാൽ കുട്ടികളുടെ ഒരു സന്തോഷം ല്ലേ. . മാഷിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ.

Areekkodan | അരീക്കോടന്‍ said...

ഗീതാജി... അതെ മക്കൾ നല്ല സന്തോഷത്തിലാണ്. നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

സന്തോഷങ്ങൾ ...

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... നന്ദി

Post a Comment

നന്ദി....വീണ്ടും വരിക