Pages

Saturday, November 24, 2018

ഒരു കൊച്ചു സന്തോഷം കൂടി...

                   മക്കള്‍ സമ്മാനിതരാവുമ്പോഴാണ് മാതാപിതാക്കള്‍ ഏറെ അഭിമാനം കൊള്ളുന്നത്. അതിന്റെ സന്തോഷം ഏറെ ഞാന്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ഒരിക്കല്‍ കൂടി ആ സന്തോഷം എന്നെ തേടി എത്തി.

             ബാ‍ലഭൂമി വീട്ടില്‍ വരാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്റെ മൂന്ന് മക്കളും അനിയന്റെ രണ്ട് മക്കളും അയല്പക്കത്തെ കുട്ടികളും ഒക്കെയായി നല്ലൊരു വായനാവലയം സൃഷ്ടിക്കാന്‍ അതിലൂടെ സാധിക്കുന്നുണ്ട്.നിരവധി മത്സരങ്ങളും അതില്‍ ഉണ്ടാകാറുണ്ട്. മൂഡനുസരിച്ച് മക്കള്‍ ചിലതില്‍ പങ്കെടുക്കും , ചിലത് കണ്ടില്ലെന്ന് നടിക്കും.

           നാല് വര്‍ഷം മുമ്പ്  എന്റെ മൂത്ത മകള്‍ ലുലു  ഒരു വ്യത്യസ്തമായ മത്സരത്തില്‍ പങ്കെടുത്തു. പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാനനത്തിലും ഒരു തെരഞ്ഞെടുപ്പ് നടക്കുന്നതായി സങ്കല്‍പ്പിച്ചുകൊണ്ട് ഒരു കാനനപത്രം തയ്യാറാക്കലായിരുന്നു മത്സരം. ഫലം വന്നപ്പോള്‍ ഒന്നാമത്തെ പേര് ഐഷ നൌറ (ലുലു മോളുടെ ഒറിജിനല്‍ പേര്) ആയിരുന്നു. അന്ന് തയ്യാറാക്കിയ കാനനപത്രം ഇവിടെ ക്ലിക്കിയാല്‍ വായിക്കാം. ടച്ച് സ്ക്രീനോട് കൂടിയ ഡിജിറ്റല്‍ ക്യാമറയായിരുന്നു സമ്മാനം.

             രണ്ട് വര്‍ഷം കഴിഞ്ഞ് 2016ലെ വിഷുക്കാലത്താണ് പിന്നീട് ഒരു വ്യത്യസ്തമായ മത്സരം കുട്ടികളുടെ ശ്രദ്ധയില്‍ പെട്ടത്. തന്നിരിക്കുന്ന ചിത്രങ്ങള്‍ കൊണ്ട് ഒരു വിഷുക്കണി ഒരുക്കലായിരുന്നു മത്സരം. ലുലുവിന്റെ പ്രായം കഴിഞ്ഞതിനാല്‍ രണ്ടാമത്തെ മകള്‍ ലുഅ ആയിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. ഫലം വന്നപ്പോള്‍ ഒന്നാമത്തെ പേര് ആതിഫ ജും‌ല  (ലുഅ മോളുടെ ഒറിജിനല്‍ പേര്) എന്നായിരുന്നു. ഇവിടെ ക്ലിക്ക് ചെയ്താല്‍ അതും കാണാം . വലിയൊരു കളറിംഗ് സെറ്റ് ബോക്സ് ആയിരുന്നു സമ്മാനം.

              രണ്ട് വര്‍ഷം കഴിഞ്ഞു  ഇപ്പോള്‍ 2018. വ്യത്യസ്തതമായ മത്സരങ്ങള്‍ അധികം ഇല്ലാതായി. ലുലുവും ലുഅയും പ്രായം കഴിഞ്ഞു. മൂന്നാം ക്ലാസുകാരി ലൂന മോള്‍ വലിയ മത്സരങ്ങളില്‍ പങ്കെടുക്കാനും ആയിട്ടില്ല. എങ്കിലും “താരങ്ങളാര്?” എന്നൊരു മത്സരത്തില്‍ സ്പോട്സ് താരങ്ങളുടെ ഫോട്ടോ കണ്ട് തിരിച്ചറിയുന്ന ഒരു മത്സരത്തില്‍ അവളും പങ്കെടുത്തു. ഇന്നലെ അതിന്റെ റിസല്‍ട്ടും വന്നു. ലിസ്റ്റില്‍ പതിനാലാമത്തെ പേര് ഞാന്‍ വായിച്ചു - അബിയ്യ ഫാത്തിമ ടി എ  (ലൂന മോളുടെ ഒറിജിനല്‍ പേര്). ഇന്‍സ്ട്രുമെന്റ് ബോക്സ് ആണ് സമ്മാനം.
ദൈവത്തിന് വീണ്ടും സ്തുതി.മക്കള്‍ സമ്മാനിതരാവുന്നത് കാണാനും സന്തോഷം അനുഭവിക്കാനും പങ്കുവയ്ക്കാനും സാധിപ്പിച്ചതിന്.

16 comments:

Areekkodan | അരീക്കോടന്‍ said...

ദൈവത്തിന് വീണ്ടും സ്തുതി.മക്കള്‍ സമ്മാനിതരാവുന്നത് കാണാനും സന്തോഷം അനുഭവിക്കാനും പങ്കുവയ്ക്കാനും സാധിപ്പിച്ചതിന്.

NATASHA said...
This comment has been removed by a blog administrator.
Cv Thankappan said...

എല്ലാ ആഴ്ചയിലും ഞാൻ കളിക്കുടുക്കയും,മിന്നാമിന്നിയും കൊച്ചുമക്കൾക്കു വാങ്ങികൊടുക്കും.അവർ പടം വരക്കും,കളർ ചെയ്യും..ചിലപ്പോഴൊക്കെ സമ്മാനവും കിട്ടാറുമുണ്ട്.........
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

നതാഷ...സോറി,പരസ്യം ഇവിടെ വേണ്ട. കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു.

തങ്കപ്പേട്ടാ...കൊച്ചുമക്കള്‍ക്ക് ആശംസകള്‍

സുധി അറയ്ക്കൽ said...

മക്കൾ എന്നെന്നും അനുഗ്രഹീതമായ കഴിവുകളുടെ നിറകുടങ്ങൾ ആയിരിക്കട്ടെ.

Areekkodan | അരീക്കോടന്‍ said...

സുധീ...അനുഗ്രഹാശിസിന് നന്ദി

നഠാഷ...പരസ്യം പതിക്കാൻ ഇത് ചന്തയിലെ ചുമരല്ല

Muralee Mukundan , ബിലാത്തിപട്ടണം said...

മക്കള്‍ സമ്മാനിതരാവുമ്പോഴാണ്
മാതാപിതാക്കള്‍ ഏറെ അഭിമാനം കൊള്ളുന്നത്.

Areekkodan | അരീക്കോടന്‍ said...

Muraliji...Thanks

Geetha said...

Kure padupettu pinne Sudhi paranjapole nokki.pinne malayalathil onnum poyilla. Makkalkku enteyum ashamsakal parayoo.
Ho ethra padupettu mashe... Ee comment box thurannu varan. Ithinu Sudhiyodu thanks parayatte.

Geetha said...

Kure padupettu pinne Sudhi paranjapole nokki.pinne malayalathil onnum poyilla. Makkalkku enteyum ashamsakal parayoo.
Ho ethra padupettu mashe... Ee comment box thurannu varan. Ithinu Sudhiyodu thanks parayatte.

Areekkodan | അരീക്കോടന്‍ said...

ഗീതാജി...ബുദ്ധിമുട്ടി എത്തി ആശംസകള്‍ അറിയിച്ചതില്‍ ഒരുപാട് സന്തോഷം. ഐ ഫോണും ഐ പാഡും ബ്ലോഗില്‍ കമന്റ് നല്‍കാന്‍ സമ്മതിക്കുന്നില്ല എന്ന് ബ്ലോഗര്‍ ഫോറത്തില്‍ എവിടെയോ വായിച്ചു.ഏതായാലും വഴി കണ്ടെത്തിയല്ലോ.
സുധീ എന്റെ വകയും റൊമ്പ താങ്ക്സ്....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഈ സന്തോഷത്തിൽ പങ്കുചേരുന്നു

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ്ക്കാ...സന്തോഷം.

മഹേഷ് മേനോൻ said...

നല്ല മാർഗനിർദേശങ്ങളും പ്രോത്സാഹനവും കൊടുക്കുന്ന മാഷിനും എടുക്കാം ചെറിയൊരു ക്രെഡിറ്റ് ;-)

Areekkodan | അരീക്കോടന്‍ said...

മഹേഷ്‌ജി...പ്രോത്സാഹനങ്ങള്‍ നല്‍കുന്ന സുഹൃത്തുക്കള്‍ക്കും...

Preeti Singh Sikka said...
This comment has been removed by a blog administrator.

Post a Comment

നന്ദി....വീണ്ടും വരിക