Pages

Saturday, November 10, 2018

"ബ്ലോക്ക് ചലഞ്ച് "

"ഹലോ... മാഷ് അല്ലേ?" ഫോണിന്റെ മറുതലക്കൽ നിന്നും അപരിചിതമായ  ഒരു ശബ്ദം.

"മാഷ് അല്ല;.. മാഷുടെ മകനാ"  ഞാൻ പറഞ്ഞു.

"ങാ.. നിങ്ങള് പണ്ടേ ഇങ്ങനെയാണല്ലോ...ഉരുളക്കുപ്പേരി സ്വഭാവം"

"പിന്നെ വിളിക്കാമോ? ഞാൻ ഒരു ബ്ലോക്കിലാ''

"അല്ലേലും മാഷ് എപ്പോഴും അവിടെയാണെന്ന് ഞങ്ങൾക്കറിയാം.''

"ങേ!! ഞാൻ എപ്പോഴും ട്രാഫിക് ബ്ലോക്കിലാണെന്നോ?"

"അതെ നല്ല ട്രാഫിക് ഉണ്ടെന്നും അറിയാം.. "

" ഛെ... ആരാദ് ? രാവിലെത്തന്നെ അന്തവും കുന്തവും ഇല്ലാത്ത വർത്തമാനം പറയുന്നത്!"

" അരീക്കോടൻ മാഷല്ലേ? നാളെ നവം: 10 ബ്ലോഗ് ചലഞ്ച് ദിനം"

" ഓ... ബ്ലോഗ് '''

ഞാൻ ഫോൺ കട്ട് ചെയ്തു. ട്രാഫിക് ബ്ലോക്കും തലമണ്ടയിൽ പെട്ടെന്നുണ്ടായ ബ്ലോക്കും നീങ്ങി.ഞാൻ ഉദ്ദേശിച്ച സ്ഥലത്ത് എത്തിയതും ഫോൺ വീണ്ടും ബെല്ലടിച്ചു.

"ആബിദ് മാഷ് അല്ലേ?"

"ആ...ആരാദ് ?"

" ഞാൻ സോഹൻലാൽ "
'
"ങേ! മോഹൻലാലോ?മോഹൻലാലിന്റെ ശബ്ദം ഇങ്ങനെയല്ലല്ലോ?''

"എന്റെ ശബ്ദത്തിന് മാറ്റമില്ല. ങാ... മാഷ് ഇപ്പോൾ എവിടെയാ?"

"ങേ! ഇത് ഡൂപ്ലിക്കേറ്റ് മോഹൻലാലല്ലേ ?സിനിമ കാണാത്ത എന്നെ വിളിച്ച് വിശേഷം തിരക്കുന്നത് .. "

"ഒറിജിനൽ തന്നെയാ... മാഷ് ഇപ്പോൾ എവിടെയാ?"

"ബ്ലോക്കിൽ "

" നിങ്ങളെന്താ അവിടെ നിന്ന് ഇറങ്ങാറേ ഇല്ലേ?"

"ങേ... ഞാൻ ഈ വർഷം ആദ്യമായിട്ടാ ഇവിടെ..."

" അപ്പോൾ പിന്നെ 1200 കവിഞ്ഞതോ?"

"1200 ? ഇന്നെന്താ എല്ലാരും കൂടി എന്നെയിട്ട് ഒരു മക്കാറാക്കൽ"

" 1200 പോസ്റ്റ് .... ബ്ലോഗിൽ "

"ഓ... ബ്ലോഗ് . ഞാൻ പറഞ്ഞത് ബ്ലോക്ക് ഓഫീസിലാന്നാ ''

"ങാ.... ഞാൻ മാഷെ കൂടെ പഠിച്ച സോഹൻലാൽ....ബ്ലോഗ് ചലഞ്ച് പൊടിക്കണം"

"ഓ... ഞമ്മളേറ്റു"

ഫോൺ വച്ച് തിരിഞ്ഞതും വീണ്ടും ഒരു അജ്ഞാതന്റെ വിളി.

"ഹലോ.... ബ്ലോഗ് ചലഞ്ച് പോസ്റ്റ് ഇടാം... ഒന്ന്  സ്വൈര്യം തരു .. " ഞാന്‍  ആദ്യം തന്നെ വെടിവച്ചു

"നിങ്ങൾ വാങ്ങാൻ ഏൽപ്പിച്ച  കുട്ടികളുടെ ബിൽഡിംഗ് ബ്ലോക്ക് എത്തിയിട്ടുണ്ട് " മറുപടി കിട്ടി

"ഓഹ്.... ഞാൻ വരാം "

ചലഞ്ച് കാരണം ഇനി അടുത്ത "ബ്ലോക്ക് " വരുന്നത് ശരീരത്തിലായിരിക്കും എന്നതിനാൽ ഞാൻ വേഗം ഫോൺ  സ്വിച്ച് ഓഫ് ചെയ്തു.

12 comments:

പ്രവാഹിനി said...

ഈ ചലഞ്ചിൽ പങ്കെടുക്കാൻ എന്നെയാരും വിളിച്ചില്ലല്ലോ.

Bipin said...

വീണ്ടും ബ്ലോക്ക് ആകല്ലേ മാഷേ

© Mubi said...

എന്നെയും ആരും വിളിച്ചില്ല...

Areekkodan | അരീക്കോടന്‍ said...

പ്രവാഹിനി & Mubi...എന്നെയും ആരും വിളിച്ചില്ല !!!കിനാവ് കണ്ടതാ!!

Bipin ഏട്ടാ...ഇല്ലേ ഇല്ല

Mohamedkutty മുഹമ്മദുകുട്ടി said...

അതൊക്കെ ശരി തന്നെ.അപ്പൊ ഇങ്ങളെന്താ ഞമ്മള ബ്ലോഗില്‍ വരാത്തത്?

Areekkodan | അരീക്കോടന്‍ said...

കുട്ടിക്കാ...വരും, ഇന്‍ഷാ അല്ലഹ്

Muralee Mukundan , ബിലാത്തിപട്ടണം said...

ചലഞ്ച് കാരണം ഇനി അടുത്ത "ബ്ലോക്ക് "
വരുന്നത് ശരീരത്തിലായിരിക്കും എന്നതിനാൽ ഞാൻ
വേഗം ഫോൺ സ്വിച്ച് ഓഫ് ചെയ്തു.ha..ha..g

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...പ്രഷര്‍ കൂടിയാല്‍ പമ്പിംഗ് ബ്ലോക്കാകും എന്നൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ അനുഭവിച്ചിട്ടില്ലല്ലോ. പിന്നെ 40 കഴിഞ്ഞാല്‍ എല്ലാ രോഗങ്ങളും കൂടി വഴിവക്കില്‍ കാത്തിരിക്കും എന്നും കേട്ടിട്ടുണ്ട്.

സുധി അറയ്ക്കൽ said...

haa haa haa.

Areekkodan | അരീക്കോടന്‍ said...

സുധീ... വീണ്ടും കണ്ടതിൽ സ്ന്തോന്തോഷം. വായനക്ക് നന്ദി.

റാണിപ്രിയ said...

എല്ലായിടത്തും ബ്ലോക്ക് പിന്നെ ബ്ലോഗിങ്ങ് നു എന്താ കൊമ്പുണ്ടോ !
എന്തായാലും ബ്ലോക്ക് മാറി . ദേവൂട്ടി ബ്ലോക്കിൽ തന്നെ......

Areekkodan | അരീക്കോടന്‍ said...

റാണിപ്രിയ...ബ്ലോക്ക് മാറ്റി, ദേവൂട്ടി പറയട്ടെ തുടരട്ടെ !!!

Post a Comment

നന്ദി....വീണ്ടും വരിക