Pages

Thursday, January 16, 2020

ബേക്കൽ കോട്ട

       കേരളത്തിലെ തന്നെ ഏറ്റവും വലിയ കോട്ട എന്നറിയപ്പെടുന്ന ബേക്കൽ കോട്ട സന്ദർശിക്കാൻ അവസരം കിട്ടിയത് ക്രിസ്മസ് അവധിക്കാലത്താണ്. കുടുംബ സമേതം സന്ദർശിക്കാനായിരുന്നു പ്ലാൻ എങ്കിലും സുഹൃത് സമേതം സന്ദർശിക്കാനാണ് അവസരം ലഭിച്ചത്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും 12 കിലോമീറ്റർ അകലെയാണ് ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്. 1650 ശിവപ്പ നായ്ക്ക് ആണ് ബേക്കൽ കോട്ട നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു കോട്ട എന്നും ചരിത്രം പറയുന്നു. മൈസൂർ രാജാവായിരുന്ന ഹൈദരാലിയും ബേക്കൽ കോട്ട കയ്യാളിയിട്ടുണ്ട്.

              കേന്ദ്ര പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ (Archaeological Survey of India) സംരക്ഷിത സ്മാരകമാണ് ബേക്കൽ കോട്ട . തലശ്ശേരി കോട്ടയിൽ നിന്നും വ്യത്യസ്തമായി ബേക്കൽ കോട്ടയില്‍ പ്രവേശന ഫീസുണ്ട്. 25 രൂപയാണ് എന്‍‌ട്രി ഫീസ്. നിരവധി നിരീക്ഷണ പോയിന്റുകളും ബേക്കൽ കോട്ടയിലുണ്ട്.കടലിലേക്ക് തുറക്കുന്ന തുരങ്കങ്ങളും ഉണ്ട്. അവ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. കോട്ടയുടെ മധ്യഭാഗത്തുള്ള നിരീക്ഷണ ഗോപുരം ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതാണ്.മുകളറ്റം വരെ എത്തുന്ന ചെരിവുതലത്തിലൂടെ എല്ലാവർക്കും ഗോപുരത്തിലേക്ക് കയറാം.
                       ബേക്കല്‍ കോട്ടയുടെ ചിത്രമായി പലപ്പോഴും   കാണാറുള്ളതും മധ്യഭാഗത്തുള്ള ഈ നിരീക്ഷണ ഗോപുരം തന്നെയാണ്.
      ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടി പീരങ്കി വയ്ക്കാനുള്ള കൊത്തളങ്ങളും കടലിലെ നീക്കങ്ങള്‍ നിരീക്ഷിക്കാനുള്ള നിരവധി ദ്വാരങ്ങളും കോട്ടയില്‍ കാണാം. ഏകദേശം 35 ഏക്കറോളം വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന കോട്ടയില്‍ ഇത് എത്രയെണ്ണം ഉണ്ടെന്ന് ചോദിച്ചാല്‍ കൈ മലര്‍ത്തും. പീരങ്കി കൊത്തളങ്ങളില്‍ കയറിയിരുന്ന് കടല്‍ കാറ്റേറ്റ് സംസാരിച്ചിരിക്കാനും ദ്വാരങ്ങളിലൂടെ കോട്ടക്കകത്തേക്ക് ഇരച്ചു കയറുന്ന കാറ്റിന്റെ തലോടലേല്‍ക്കാനും ഒരു പ്രത്യേക സുഖം തന്നെയുണ്ട്.
              കോട്ടയുടെ തൊട്ടു താഴെ തന്നെയാണ് അറബിക്കടല്‍. കോട്ടക്കകത്ത് കൂടി ബീച്ചിലേക്ക് പോകാന്‍ പറ്റില്ല. എന്നാല്‍ കടലിന്റെ സൌന്ദര്യം അടുത്താസ്വദിക്കാന്‍ ഇറങ്ങി ചെല്ലാനുള്ള വഴികളുണ്ട്. ഒരു പ്രത്യേക സമയം വരെ മാത്രമേ പ്രസ്തുത ഗേറ്റ് തുറക്കൂ. കോട്ടക്കകത്ത് നിന്നുള്ള ബീച്ചിന്റെ ദൃശ്യവും അതിമനോഹരമാണ്.
                കോട്ടക്കകത്ത് തന്നെ മണ്ണിനടിയിലേക്കിറങ്ങുന്ന ഏതാനും സ്റ്റെപ്പുകള്‍ കാണാം. അത്ഒരു തുരങ്കത്തിലേക്കും അവിടെ നിന്ന് കടലിലേക്കും എത്തുന്നതായി ഗൈഡായി ഞാന്‍ വിളിച്ച് വരുത്തിയ ആ നാട്ടുകാരനും എന്റെ സ്റ്റുഡന്റുമായ രെജീഷ് പറഞ്ഞു. സാമൂഹ്യ വിരുദ്ധ ശക്തികളുടെ വിളയാട്ടം കാരണം ഇപ്പോള്‍ തുരങ്കം അടച്ചിട്ടിരിക്കുകയാണ്.

       സായാഹ്ന സൂര്യന്റെ പൊന്‍‌കിരണം ഏറ്റുവാങ്ങാന്‍ ഞങ്ങള്‍ അല്പസമയം കൂടി കോട്ടയിലെ പുല്‍തകിടിയില്‍ ഇരുന്നു.സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് ഞങ്ങള്‍ ബേക്കല്‍ ബീച്ചിലെത്തി. പള്ളിക്കര ബീച്ച് എന്നും ഇതിന് പേരുണ്ട്. ഒരു ബീച്ചില്‍ പ്രവേശിക്കാന്‍ ജീവിതത്തില്‍ ആദ്യമായി ടിക്കറ്റ് എടുക്കേണ്ടി വന്നതും ഇവിടെയാണ്. 20 രൂപയാണ് എന്‍‌ട്രി ഫീസ്. 
               അല്‍പ നേരം പഴയ പത്താം ക്ലാസുകാരായി കടലിനോടും തിരമാലകളോടും സല്ലപിച്ച ശേഷം ഒരു പിടി നല്ല ഓര്‍മ്മകളുമായി ഞങ്ങള്‍, നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. 

8 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ ബേക്കല്‍ കോട്ടയും കണ്ടു.

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ട് എന്റെ ഒരു പ്രണയിനിയുമായി
ബേക്കൽ കോട്ടയിൽ വന്നത് ഇത് വായിച്ചപ്പോൾ 
ഓർമ്മയിൽ ഓടിയെത്തി ...

Cv Thankappan said...

പത്തമ്പതുവർഷങ്ങൾക്കുമുമ്പ് ബേക്കൽ കോട്ടയിൽ പോയതിൻ്റെ നേരിയ ഓർമ്മ!
ആശ0സകൾ മാഷേ

© Mubi said...

ബേക്കൽ പ്രണയം!!

മാധവൻ said...



ഞാൻ ഇതുവരെയും പോയിട്ടില്ല.ഒരുപാട് കേട്ടിട്ടുണ്ട്.കേട്ടവയിലേക്ക് ഒന്നുകൂടെ വെളിച്ചം വീഴ്ത്തി ഈ വായന.സലാം

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...ജോഡികളാണ് ഇപ്പോഴും പല കോട്ടയിലെയും താരങ്ങൾ. ഇന്നലെ പോയ കോട്ടയിലും അത് കണ്ടു !

തങ്കപ്പേട്ടാ...അമ്പത് വർഷങ്ങൾക്ക് മുമ്പ് ?? അപ്പോ നിങ്ങൾ അവരുടെ സൈന്യത്തിലായിരുന്നൊ?

മുബീ...പലർക്കും പലതും ഓർമ്മ വരുന്നു , നിനക്ക് വല്ലതും ??( ഞാൻ ഓടി )

മാധവാ‍...കുറെ കാലം കേട്ടതിന്റെ ഫലമാ എന്നെ അവിടെ എത്തിച്ചത്. ഇനി കാണൂ, പറയൂ.

അനുഗ്രഹ(Anugraha) said...

അവതരണം ലളിതം മനോഹരം !

Areekkodan | അരീക്കോടന്‍ said...

Anugraha...Thanks a lot for reading and good words

Post a Comment

നന്ദി....വീണ്ടും വരിക