അക്ഷര സ്നേഹികൾക്കായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കഥകളതിസാന്ത്വനം എന്ന പേരിൽ ഒരു ഓൺലൈൻ വായനാ മത്സരം (ഈ പേര് വായിക്കാൻ തന്നെ ഞാൻ അല്പം ബുദ്ധിമുട്ടി) സംഘടിപ്പിക്കുന്നതിൻ്റെ അറിയിപ്പ് ,നാട്ടിലെ പ്രധാന ലൈബ്രറിയായ YMA യുടെ തലൈവരിൽ നിന്നും ഒരു സുപ്രഭാതത്തിൽ എനിക്ക് ലഭിച്ചു. 16 വയസ്സ് വരെയുള്ളവർ, 17 മുതൽ 50 വയസ്സ് വരെയുള്ളവർ , 51 വയസ്സിന് മുകളിലുള്ളവർ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളിലായിട്ടായിരുന്നു മത്സരം. ഓരോ ഗ്രൂപ്പിലും അഞ്ച് വിജയികൾക്ക് 3000 രൂപ വീതം സമ്മാനം എന്ന് കൂടി കണ്ടതോടെ ഈ കഥകളിയിൽ പങ്കെടുക്കണം എന്ന് ഞാൻ തീരുമാനിച്ചു. വീട്ടിലെ മൂന്ന് പേർ ആദ്യ വിഭാഗത്തിലും മൂന്ന് പേർ രണ്ടാം വിഭാഗത്തിലും വരുന്നതിനാൽ 6 x 3000 = 18000 രൂപ ഒരു വായനയിലൂടെ കിട്ടാണെങ്കിൽ ലോക്ക് ഡൗൺ മെറി ആൻ്റ് ഖുഷി ആക്കാമെന്ന് മനസ്സ് മന്ത്രിച്ചു. കുടുംബത്തിലെ ഏറ്റവും ചെറിയ അംഗത്തിന് ABCD അല്ലാതെ മറ്റൊന്നും വായിക്കാനറിയാത്തതിനാൽ ഒരു 3000 അടുത്ത നിമിഷം തന്നെ ആവിയായി.
മത്സര വായനക്ക് ലിസ്റ്റ് ചെയ്ത പുസ്തകങ്ങളിൽ ബാലഭൂമിയും ബാലരമയും ഇല്ലാത്തതിനാൽ ഒന്നാം ഗ്രൂപ്പിലെ രണ്ടാമത്തവളും വാക്കൗട്ട് നടത്തി. ഒരു 3000 കൂടി ഗ്യാസാകുന്നത് ഞാനറിഞ്ഞു. പ്രസ്തുത ഗ്രൂപ്പിൽ എൻ്റെ ഫാമിലിയിൽ നിന്നുള്ള ഏക മത്സരാർത്ഥിയായി രണ്ടാമത്തെ മകൾ രജിസ്റ്റർ ചെയ്തു.
17 വയസ്സ് മുതലുള്ളവരുടെ ഗ്രൂപ്പിൽ ഞാനും ഭാര്യയും മൂത്ത മകളും ഉൾപ്പെടും. വായനാപുസ്തകങ്ങളുടെ ലിസ്റ്റ് വായിച്ചപ്പോൾ മൂത്ത മോളും റ്റാറ്റ പറഞ്ഞു - ഒരു 3000 കൂടി സ്വാഹ.
ഇനി ഭാര്യയുടെ പ്രതികരണം എന്താണാവോ? അവൾക്ക് പഠിക്കാൻ വേണ്ടി അവളുടെ അതേ ക്ലാസിൽ അതേ കോഴ്സിന് പഠിച്ച ലോകത്തെ ഒരേ ഒരു ഭർത്താവ് (എന്ന് ഞാൻ അവകാശപ്പെടുന്നു) ആയ ഞാൻ മത്സര വിവരം അവളെ അറിയിച്ചു.
"യെസ്'... ഞാനുമുണ്ട് !! " ഭാര്യയുടെ മറുപടി കേട്ട് ഞാൻ ഞെട്ടിപ്പോയി.
" വായിക്കാനുള്ള പുസ്തകങ്ങൾ ഏതൊക്കെയാണെന്നറിയോ?''
ഇന്നേ വരെ ഒരു നോവൽ പോലും വായിക്കാത്ത അവൾ ഇത് മാതൃഭൂമി വായനയാണെന്ന് തെറ്റിദ്ധരിച്ചതാകും എന്ന് കരുതി ഞാൻ ചോദിച്ചു.
" പുസ്തകങ്ങളോ ?" അവളുടെ ചോദ്യം എൻ്റെ ഊഹത്തിൻ്റെ മർമ്മത്തിൽ തന്നെ!
"ആ... അങ്ങനെയും ഉണ്ട്. "
"സാരം ല്ല... രജിസ്റ്റർ ചെയ്തോളു - "
"ങേ! " അവളുടെ ചങ്കുറപ്പിന് മുന്നിൽ ഞാൻ വീണ്ടും ഞെട്ടി.
"നീ ഈ കഥകളൊക്കെ വായിക്കോ?" PSC പരീക്ഷക്ക് വേണ്ടി വായിക്കാൻ രണ്ട് മാസമായി മേശപ്പുറത്ത് എടുത്ത് വച്ച പുസ്തകം അവളോട് ചോദിക്കുന്നതായി എനിക്ക് തോന്നി.
"നിങ്ങൾ വായിക്കുമ്പോൾ ഉറക്കെ വായിച്ചാൽ മതി. ഞാൻ കേൾക്കാം..''
"അമ്പടി ഗള്ളീ... ഐഡിയ ഈസ് ഗുഡ്... ഞാൻ വായിച്ചിട്ട് Applied psychology യിൽ നീ PG ബിരുദം എടുത്ത പോലെ ഇതും .... ആവട്ടെ. ... 3000 + 3000 കിട്ടാനുള്ളതല്ലേ... സമ്മതിച്ചു."
അങ്ങനെ ഞാനും ഭാര്യയും മത്സരത്തിനായി പേര് രജിസ്റ്റർ ചെയ്തു. കുടുംബ സമേതം രജിസ്റ്റർ ചെയ്ത വിവരം ലൈബ്രറി തലൈവരെ അഭിമാന പൂർവ്വം അറിയിക്കുകയും ചെയ്തു. ഈ 'കഥകളി ' യുടെ ചരിത്രത്തിൽ ഒരു പക്ഷേ ആദ്യത്തെ താണെങ്കിലോ?
പിറ്റേ ദിവസം തന്നെ കഥകളുടെ pdf പതിപ്പുകൾ ലഭ്യമായത് ഞാൻ ഡൗൺലോഡ് ചെയ്തു വച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ തലൈവർ മോഡൽ ചോദ്യങ്ങൾ അയച്ച് തന്നപ്പോഴാണ് കഥകൾ ഫോൺ മെമ്മറിയിൽ ഉറങ്ങുന്ന വിവരം എൻ്റെ മെമ്മറിയിൽ ഉണർന്നത്.
കഥകളതിസാന്ത്വനാനന്തരം - 2

7 comments:
ലോക്ക് ഡൗൺ സമയം കൊല്ലികളിലെ നുറുങ്ങ് വിശേഷങ്ങൾ
18000 രൂപ!
പുളിക്കുമോ?
ഇനി 9000 ത്തിൽ ആണ് ആകെ പ്രതീക്ഷ.
ഇളയ മോള് മാറീല്ലല്ലോ
ബിപിനേട്ടാ... വെയിറ്റ്
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ കഥകളതിസാന്ത്വനം വായനാ മത്സരത്തിൽ ഞാനും പങ്കെടുത്തിട്ടുണ്ട്. 51നു മുകളിൽ 17 മുതലുള്ളതിൽ മരുമോൾ പേരു കൊടുെത്തെങ്കിലും ഉത്തരമയയ്ക്കാൻ കഴിഞ്ഞില്ല. ഫലപ്രഖ്യാപനമായിട്ടില്ല. കഥകെല്ലാം പണ്ടും,ഇപ്പോൾ വീണ്ടും വായിച്ചതോണ്ട് ഉത്തരമെഴുതാൻ വിഷമമുണ്ടായില്ല.
ആശംസകൾ മാഷേ
പ്രതീക്ഷകൾ.. രസകരം..ആശംസകൾ
ലോക്ക് ഡൗൺ വായനാമത്സര വിശേഷങ്ങൾ
എന്നിട്ട് എന്തായി മാഷേ
Post a Comment
നന്ദി....വീണ്ടും വരിക