Pages

Sunday, October 04, 2020

തിരിച്ചറിവുകൾ

 ഡിഗ്രി കഴിഞ്ഞ ഉടനെയുള്ള വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു സിവിൽ സർവീസ്  എഴുതുക എന്നത്. പരീക്ഷ പാസാകുക എന്നതല്ല, എഴുതുക എന്നത് തന്നെ. കാരണം അന്ന് ഉത്തര കേരളക്കാർ മുഴുവൻ പരീക്ഷ എഴുതേണ്ടത് കൊച്ചിയിൽ ആയിരുന്നു. അത് എഴുതാൻ പോകുന്നത് തന്നെ വലിയ ഒരു സംഗതി ആയിരുന്നു. 

1992 ലാണാ സംഭവം. എറണാകുളം മഹാരാജാസ് കോളേജ് ആയിരുന്നു എന്റെ പരീക്ഷാ കേന്ദ്രം. മെറ്റൽ ഡിറ്റക്ടർ ഘടിപ്പിച്ച കവാടത്തിലൂടെ അകത്തേക്ക് കടന്നു പോയത് എന്റെ ഓർമ്മയിലുണ്ട്. അന്നത്തെ ചോദ്യങ്ങളും പരീക്ഷയുടെ സ്വഭാവവും ഒന്നും ഇന്ന്  ഓർമ്മയിലില്ല. പരീക്ഷ എഴുതിയാൽ പിന്നെ റിസൾട്ട് വരുമ്പോൾ അതിലൂടെ കണ്ണോടിക്കുന്നത് ഒരു പതിവായതിനാൽ അന്നും അത് തെറ്റിച്ചില്ല. അത്ഭുതം ഒന്നും സംഭവിച്ചില്ല. അന്ന് കൊച്ചി കണ്ടത് മിച്ചം .

ഇന്ന് കാലം 2020 ൽ എത്തി നിൽക്കുന്നു.സിവിൽ സർവീസ് പരീക്ഷയിൽ യു.പി.എസ്.സി നിരവധി പരിഷ്‌കാരങ്ങൾ വരുത്തി. മലബാറുകാർക്ക് കോഴിക്കോട് പരീക്ഷാ കേന്ദ്രം വന്നു. കുട്ടികളിൽ സിവിൽ സർവീസ് അഭിരുചി കൂടുതലായി.കുഗ്രാമങ്ങളിൽ നിന്നും നാട്ടിൻപുറങ്ങളിൽ നിന്നും സിവിൽ സർവീസ് വിജയികൾ ഉണ്ടാകുന്നത് കൂടുതൽ പേർക്ക് പ്രചോദനം നൽകി.

അന്ന് ഞാൻ എഴുതിയ പരീക്ഷയെ ഇന്ന് അനുസ്മരിക്കാൻ കാരണം, ഇന്ന് നടന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ തന്നെ.മെറ്റൽ ഡിറ്റക്ടറിന് പകരം ഗേറ്റിൽ ഉണ്ടായിരുന്നത് തെർമൽ സ്കാനർ ആയിരുന്നു. കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ പുതിയ പ്രാക്ടീസ് ആയിരുന്നു അത്.അന്നത്തെ പോലെ മെറ്റൽ ഡിറ്റക്ടർ എവിടെയും കണ്ടില്ല. പക്ഷെ അന്ന് ഇല്ലാതിരുന്ന മൊബൈൽ ഫോണും അതിന്റെ ദുരുപയോഗവും ക്രമാതീതമായതിനാൽ മൊബൈൽ ജാമറുകൾ സ്ഥാപിച്ചത് കണ്ടു.

പരീക്ഷാർത്ഥി എന്നതിൽ നിന്നും ഉയർന്ന് ഞാൻ ഇൻവിജിലേറ്റർ എന്ന നിലയിലേക്കെത്തി. നാല് മണിക്കൂർ പരീക്ഷക്ക് പത്ത് മണിക്കൂറോളം ഡ്യൂട്ടി ചെയ്യണം എന്നതും തിരിച്ചറിഞ്ഞു. ടെക്‌നോളജി വികസിക്കുമ്പോഴും സമയ ലാഭം പല  മേഖലയിലും ഇന്നും അപ്രാപ്യമാണ് എന്നും മനസ്സിലായി.

 

11 comments:

Areekkodan | അരീക്കോടന്‍ said...

ടെക്‌നോളജി വികസിക്കുമ്പോഴും സമയ ലാഭം പല മേഖലയിലും ഇന്നും അപ്രാപ്യമാണ്

© Mubi said...

പരീക്ഷയെന്നും പരീക്ഷണമാണ്!! എഴുതി പാസ്സാവാൻ കൊതിച്ച പല പരീക്ഷകളുടെയും  ഇൻവിജിലേറ്ററാകാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. അതാ പിന്നെയൊരു സമാധാനം :)

Areekkodan | അരീക്കോടന്‍ said...

മുബീ... അത് തന്നെയാണ് ഇതിന്റെ വിരോധാഭാസം

വീകെ. said...

പുതിയ പുതിയ ടെക്നോളജികൾ ചിലർക്കൊക്കെ ഗുണം ചെയ്യുമ്പോൾ മറ്റു ചിലർക്ക് പഴയതിനേക്കാൾ പ്രയാസമേറിയതുമായല്ലേ...?

Areekkodan | അരീക്കോടന്‍ said...

V K...Exactly correct

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒന്നും എഴുതാതെ പാസ്സാകുവാൻ പറ്റുമോ എന്നാണ് പലരുടെയും നോട്ടം..

Muralee Mukundan , ബിലാത്തിപട്ടണം said...

ടെക്‌നോളജി വികസിക്കുമ്പോഴും സമയ ലാഭം
പല മേഖലയിലും ഇന്നും അപ്രാപ്യമാണ് ആളെ ഭായ്

Manikandan said...

1992 മഹാരാജാസ്. അന്ന് ഞാൻ അവിടെ പ്രീഡിഗ്രി വിദ്യാർത്ഥി :)

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ് കാ'.... കാലത്തിൻ്റെ മാറ്റം.

Areekkodan | അരീക്കോടന്‍ said...

ആഹാ... അത് ശരി

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... അതെന്നെ

Post a Comment

നന്ദി....വീണ്ടും വരിക