Pages

Monday, November 15, 2021

നീർമാതളം പൂക്കുന്ന കാലം

ഭാര്യയുടെ ജന്മദിനവും ഞങ്ങളുടെ വിവാഹ വാർഷിക ദിനവും തലേന്നും പിറ്റേന്നും എന്ന രൂപത്തിലാണ് എല്ലാ വർഷവും കടന്നു വരുന്നത്. നവംബർ 14 ന് ജന്മദിനവും നവംബർ 15 ന് വിവാഹ വാർഷിക ദിനവും എന്ന പതിവ് തുടങ്ങിയിട്ട് ഇന്നേക്ക് ഇരുപത്തിമൂന്ന് വർഷം തികയുന്നു.

ഈ ദിനങ്ങളിൽ വീടിന്റെ പരിസരത്ത് ചിലപ്പോൾ രണ്ട് വൃക്ഷത്തൈകൾ നടും. അല്ലെങ്കിൽ രണ്ടിനും കൂടി ഒരു തൈ വയ്ക്കും.കഴിഞ്ഞ വർഷം വച്ചത് ഒരു മാങ്കോസ്റ്റിൻ തൈയും ഒരു ആയുർജാക്കിന്റെ തൈയും ആയിരുന്നു. രണ്ടും മുറ്റത്ത് വളർന്നു വരുന്നു. 

ഇത്തവണ നട്ടത് കൃഷിഭവനിൽ നിന്നും ലഭിച്ച ഉറുമാമ്പഴത്തിന്റെ ഒരു തൈ ആണ്. നീർമാതളം എന്നും ഇതിനെ ചിലർ വിളിക്കാറുണ്ട്.മുന്തിരി വള്ളി തളിർത്ത് മുന്തിരി ഉണ്ടായ പോലെ നീർമാതളം പൂക്കുന്ന കാലത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു. 


3 comments:

Areekkodan | അരീക്കോടന്‍ said...

വാർഷികം നമ്പർ 23 മരം നമ്പർ 34

Muralee Mukundan , ബിലാത്തിപട്ടണം said...

പുരയിടമിപ്പോൾ ഇപ്പോൾ ഒരു മരത്തോപ്പായി മാറിയിട്ടുണ്ടാകുമല്ലോ .
രണ്ടുപേർക്കും ഹാറ്റ്സ് ഓഫ് ...!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...അത്യാവശ്യം നല്ലൊരു തോപ്പായിട്ടുണ്ട്. നേരത്തെ നട്ട പലതും പൊങ്ങാനുണ്ട്.

Post a Comment

നന്ദി....വീണ്ടും വരിക