വോട്ട് ചോദിക്കാനായി എത്തിയ സ്ഥാനാർത്ഥിക്ക് എന്റെ അതിർ വരമ്പിൽ പൂത്തുനിൽക്കുന്ന മന്ദാരവും വീട്ടുമുറ്റത്തെയും പരിസരത്തെയും മരങ്ങളും പച്ചപ്പും ഏറെ ഇഷ്ടപ്പെട്ടു. സ്ഥാനാർത്ഥിയും സംഘവും അത് സൂചിപ്പിച്ചതോടെ ഞാൻ , അല്പം ക്ഷീണിച്ച് നിൽക്കുന്ന ആയുർ ജാക്കിന്റെ തൈ ചൂണ്ടിക്കാണിച്ച് പറഞ്ഞു.
"വിവാഹ വാർഷികത്തോടനുബന്ധിച്ച് വച്ച ഏറ്റവും പുതിയ തൈ ആണത്. ഇക്കാണുന്ന മരങ്ങളിൽ മിക്കതും എന്റെയും ഭാര്യയുടെയും മക്കളുടെയും ജന്മദിനം അല്ലെങ്കിൽ ഞങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ വച്ചതാണ്. "
"വളരെ നല്ലൊരാശയം ...ജയിച്ച് വന്നാൽ ഇത്തരം ആശയങ്ങൾ നിങ്ങൾ അവതരിപ്പിക്കണം..."
" ആശയങ്ങൾ പങ്കുവയ്ക്കാൻ ഞാൻ എപ്പോഴും തയ്യാറാണ്`, പക്ഷെ അത് നടപ്പിൽ വരുത്താൻ നിങ്ങൾ തന്നെ തീരുമാനിക്കണം.... " മുൻ അനുഭവത്തിൽ നിന്ന് ഞാൻ പറഞ്ഞു. തലകുലുക്കി അവർ അടുത്ത വീട്ടിലേക്ക് കയറി.
വീട്ടുമുറ്റത്തോ തൊടിയിലോ മറ്റെവിടെയെങ്കിലുമോ ഒരു വൃക്ഷത്തൈയോ മറ്റോ നട്ടുകൊണ്ട്, വിശേഷദിനങ്ങൾ ഓർമ്മയിൽ കോറിയിടുന്ന എന്റെ സ്വന്തം ആശയം ഇത്തവണയും മുടക്കിയില്ല.ഭാര്യയുടെ ജന്മദിന മരമായി ഒരു മാങ്കോസ്റ്റിൻ തൈയും ഞങ്ങളുടെ വിവാഹ വാർഷിക മരമായി ഒരു ആയുർ ജാക്കും മുറ്റത്ത് പുതുതായി സ്ഥാനം പിടിച്ചു. കഴിഞ്ഞ വർഷത്തെ മുന്തിരിവള്ളി (Click here) ടെറസിന് മുകളിൽ പന്തലിൽ പടരുന്നു.
6 comments:
ഭാര്യയുടെ ജന്മദിന മരമായി ഒരു മാങ്കോസ്റ്റിൻ തൈയും ഞങ്ങളുടെ വിവാഹ വാർഷിക മരമായി ഒരു ആയുർ ജാക്കും മുറ്റത്ത് പുതുതായി സ്ഥാനം പിടിച്ചു.
" ആശയങ്ങൾ പങ്കുവയ്ക്കാൻ ഞാൻ എപ്പോഴും തയ്യാറാണ്`, പക്ഷെ അത് നടപ്പിൽ വരുത്താൻ നിങ്ങൾ തന്നെ തീരുമാനിക്കണം.... " അത് പിന്നെ.... :) :)
Mubi... :) :)
ആയുർ ജാക്ക് താരമാകുന്ന കാലമാണിപ്പോൾ
മുരളിയേട്ടാ.... ആകട്ടേന്ന് .... കുറെ കാലമായി മൂലക്കിരുത്തിയ മരമായിരുന്നല്ലോ പ്ലാവ്
ലോക പരിസ്ഥിതിദിനത്തിൽ നാട്ടിലാകെ വൃക്ഷത്തൈ വിതരണവും തൈ നടലുമാണ് അതു കഴിഞ്ഞാൽ പിന്നെയാരു ശ്രദ്ധിക്കുന്നു😉😅
ആശംസകൾ മാഷേ🌹💖🌹
Post a Comment
നന്ദി....വീണ്ടും വരിക