Pages

Saturday, November 28, 2020

ഇലക്ഷനും ഞാനും

 തെരഞ്ഞെടുപ്പ്  കമ്മീഷന്റെ ഇഷ്ട ഉദ്യോഗസ്ഥനായാൽ കിട്ടുന്ന അപൂർവ്വ 'സൗഭാഗ്യങ്ങളെ'പ്പറ്റി ഞാൻ മുമ്പൊരു തെരഞ്ഞെടുപ്പ് കാലത്ത് ഇവിടെ പറഞ്ഞിരുന്നു.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ശ്രദ്ധയിൽ അത് പെട്ടതിനാലാവാം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും പൂർണ്ണമായും എന്നെ ഒഴിവാക്കി.അങ്ങനെ വളരെക്കാലത്തിന് ശേഷം ഞാൻ എന്റെ സ്വന്തം ബൂത്തിൽ പോയി ക്യൂ നിന്ന് ആ പ്രക്രിയ ആസ്വദിച്ചു. 


വീണ്ടും ഒരു തെരഞ്ഞെടുപ്പ് മുന്നിൽ വന്ന് വാ പിളർന്നപ്പോൾ ഡ്യൂട്ടി ഉറപ്പിച്ചു. എനിക്കാണോ മറ്റാർക്കെങ്കിലും ആണോ തെറ്റിയത് എന്നറിയില്ല, ഇത്രയും കാലത്തെ സർവീസിനിടക്ക് ആദ്യമായി, നിയമന ഉത്തരവിൽ എന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. ഉത്തമാ, അതൊരു തെറ്റല്ല.ഇത്തവണ എന്നെ സൈഡ് ബെഞ്ചിൽ ഇരുത്താനാണ് വരണാധികാരിയുടെ തീരുമാനം. അതായത് റിസർവ് ഗണത്തിൽ. മാത്രമല്ല, കാലങ്ങളായി എല്ലാ തെരഞ്ഞെടുപ്പ് പ്രക്രിയയിലും പ്രിസൈഡിംഗ് ഓഫീസർ എന്ന ഗമണ്ടൻ അധികാരം വഹിക്കുന്ന എനിക്ക് ഇത്തവണ കിട്ടിയിരിക്കുന്നത് ഗമണ്ടന്റെ തൊട്ടു താഴെയുള്ള ഫസ്റ്റ് പോളിങ് ഓഫീസർ ഡ്യൂട്ടിയും.


ഞാനായിട്ട് കമ്മീഷനോട് ഒരു തെറ്റും ചെയ്തിട്ടില്ല.നിയമസഭാ തെരഞ്ഞ്ഞെടുപ്പിൽ എന്റെ ബൂത്തിലെ വോട്ടിംഗ് യന്ത്രം പണിമുടക്കിയിരുന്നു എന്നത് ശരി തന്നെ.പക്ഷെ , അതിന് ഞാനെന്ത് പിഴച്ചു? അതല്ല , ചെറുപ്പക്കാർക്ക് അവസരം നൽകാനാണെങ്കിൽ എന്നെക്കാളും വയസ്സനായ അഷ്‌റഫ് സാർക്ക് ഡ്യൂട്ടി നൽകിയത് എങ്ങനെ ? മൂപ്പരെ തലയിൽ മുടി ഉണ്ടെന്നേയുള്ളു, സീനിയർ സിറ്റിസൺ ആകാൻ അധിക കാലമൊന്നും മൂപ്പർക്ക് ഇനി ഓടേണ്ടി വരില്ല. 


ഏതായാലും കാത്തിരിപ്പിന്റെ മുഷിപ്പ് ഇല്ലാതെ അന്ന് 'പണി' കിട്ടും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. കാരണം എൻ്റെ പേരിലെ അക്ഷരങ്ങൾ കമ്മീഷന് അത്രക്കും ഇഷ്ടാ... !! ബാക്കി ഇനി 'പണി' കിട്ടീട്ട് ശൊല്ലാം ട്ടോ.

5 comments:

Areekkodan | അരീക്കോടന്‍ said...

കാരണം എൻ്റെ പേരിലെ അക്ഷരങ്ങൾ കമ്മീഷന് അത്രക്കും ഇഷ്ടാ... !!

© Mubi said...

ഇങ്ങനെയുമുണ്ടോ ഒരിഷ്ടം മാഷേ...

Areekkodan | അരീക്കോടന്‍ said...

മുബീ... ഇങ്ങനെ എന്തൊക്കെ തരം ഇഷ്ടങ്ങൾ !!!

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ പണിയുടെ പകിട്ട് ഇലക്ഷൻ കഴിഞ്ഞാൽ അറിയാം ..അല്ലെ ഭായ്

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ....പകിട്ടോ അമിട്ടോ എന്ന് കാത്തിരുന്ന് കാണാം

Post a Comment

നന്ദി....വീണ്ടും വരിക