Pages

Tuesday, November 03, 2020

ഓ എന്ന ഔ

 "ഉപ്പച്ചീ... ഈ മലയാളം അക്ഷരങ്ങൾ ആരാ ഉണ്ടാക്കിയത്?" അക്ഷരങ്ങൾ പഠിപ്പിക്കുന്നതിനിടെ മകൻ്റെ അപ്രതീക്ഷിത ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പതറി.

" അത് ..അത് ... ഒരഛൻ "

" അയാൾക്ക് മലയാളം വല്യ പിടിപാടില്ലായിരുന്നോ?"

"ങേ!! അതെന്താ അങ്ങനെ പറയാൻ " മകൻ്റെ ചിന്ത പോകുന്ന വഴിയറിയാതെ ഞാൻ ഞെട്ടി.

"ഇതെന്താ അക്ഷരം ?"  'ഈ ' കാണിച്ചു കൊണ്ട് അവൻ ചോദിച്ചു.

"ഈ "

" ശരി... ഇതോ?''  'ഊ'' കാണിച്ച് കൊണ്ട് അടുത്ത ചോദ്യം

" ഊ "

" സമ്മതിച്ചു .... അപ്പോൾ "ഓ " എന്നെഴുതേണ്ടത് " ഔ " എന്നല്ലേ?''

"ങേ!!'' ഇന്നേ വരെ ഒരു മലയാളം അദ്ധ്യാപകൻ പോലും ചിന്തിച്ചിട്ടുണ്ടാകാൻ സാധ്യതയില്ലാത്ത ചോദ്യത്തിന് മുന്നിൽ ഞാൻ കൈ കൂപ്പി .


7 comments:

Areekkodan | അരീക്കോടന്‍ said...

ശരിയാണല്ലോ?

© Mubi said...

ഞാനീ വഴി വന്നിട്ടില്ല :)

Areekkodan | അരീക്കോടന്‍ said...

മുബി ഈ വഴി വന്നതായി ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അത് കണ്ടിട്ടില്ല എന്നാക്കി മാറ്റുക !!!

ഷൈജു.എ.എച്ച് said...

കുട്ടികൾ അങ്ങനെയാണ്...വലിയവർ കാണാത്തതു അവർ കാണും...

Areekkodan | അരീക്കോടന്‍ said...

ഷൈജു.... ശരിയാണ് , ചെറിയ കണ്ണിലെ വലിയ കാഴ്ചകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

അതും ഒരു ശരിയാണ് ...

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... അതെ

Post a Comment

നന്ദി....വീണ്ടും വരിക