Pages

Sunday, November 01, 2020

ചരിത്രാവർത്തനം

                ചരിത്രാവർത്തനം എന്ന് പറയുന്നത് ഇങ്ങനെയും സംഭവിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും നിനച്ചതല്ല. 1992 ൽ ഡിഗ്രി കഴിഞ്ഞ് ഇനി എന്ത് എന്ന അന്തമില്ലാത്ത ചോദ്യം മുന്നിൽ വന്ന് നെഞ്ച് വിടർത്തിയപ്പോഴാണ് അലീഗറിലേക്ക് വണ്ടി കയറിയാലോ എന്ന ആലോചന ഉണ്ടായത്. അലീഗറിലേക്കുള്ള ദൂരവും യാത്രാ രീതിയും ഒന്നും അറിയാത്ത ഞാനും എന്നെക്കാളും മരമണ്ടൂസുകളായ മൂന്ന് പേരും ആയിരുന്നു അലീഗറിലേക്ക് പുറപ്പെട്ടത്. ഇതിലേക്ക് അലീഗറിൽ വച്ച് ഒരുത്തനും കൂടി ചേർന്നതോടെ ഞങ്ങൾ പഞ്ചമണ്ടന്മാർ ആയി. റിസർവേഷൻ ഇല്ലാതെ റിസർവ്ഡ് കംപാർട്മെന്റിൽ കയറി ആഗ്ര വരെയുള്ള യാത്ര അന്ന്  എങ്ങനെ സാധിച്ചു എന്നത് ഇന്നും അജ്ഞാതമാണ്. 

             28 വർഷം പിന്നിട്ട്, ഫാറൂഖ് കോളേജിൽ നിന്നും ബി എസ് സി മാത്‍സ് കഴിഞ്ഞ എന്റെ മകൾ ലുലു ഉന്നതപഠനം എന്ന സമസ്യക്കുത്തരം കിട്ടാൻ  പിതാവിന്റെ വഴിയേ തന്നെ യാത്രയായി!! സഹയാത്രികരായി വേറെ  മൂന്ന് പെൺകുട്ടികളും. അലീഗറിന് പകരം ഡല്ഹിയിലേക്കാണ് യാത്ര. കാലം കൊറോണ വരെ  പുരോഗമിച്ചതിനാൽ എ സി കംപാർട്മെന്റിൽ ആണ് യാത്ര എന്ന വ്യത്യാസവും ഉണ്ട്. 

          പരീക്ഷാഫലം ഒരിക്കലും ചരിത്രാവർത്തനം ആകരുതേ എന്നാണ് ഇപ്പോൾ എന്റെ പ്രാർത്‌ഥന !!!

9 comments:

Areekkodan | അരീക്കോടന്‍ said...

പരീക്ഷാഫലം ഒരിക്കലും ചരിത്രാവർത്തനം ആകരുതേ

Manikandan said...

അതെന്താണ് സാർ പരീക്ഷാഫലം ചരിത്രാവർത്തനം ആകരുതേ എന്ന പ്രാർത്ഥനയ്ക്ക് കാരണം.

Areekkodan | അരീക്കോടന്‍ said...

Manikandan ji....ഞാൻ അന്ന് ക്വാളിഫൈ ചെയ്തില്ല, അതും ആവർത്തിച്ചാൽ ....

© Mubi said...

ലുലുവിന് വിജയാശംസകൾ നേരുന്നു...

Manikandan said...

മകൾക്ക് വിജയാശംസകൾ. സാറിന്റെ മകൾക്ക് ഇന്ന് ലഭിക്കുന്ന സാഹചര്യങ്ങൾ അന്ന് സാറിനു ലഭിച്ചിരുന്നു എങ്കിൽ തീർച്ചയായും സാറും ക്വാളിഫൈ ചെയ്യുമായിരുന്നു എന്നാണ് എന്റെ വിശ്വാസം.

Areekkodan | അരീക്കോടന്‍ said...

മുബീ... നന്ദി

Areekkodan | അരീക്കോടന്‍ said...

Manikandan ji ... നന്ദി. കാലാന്തരം അങ്ങനെ നിലനിൽക്കട്ടെ ..

Muralee Mukundan , ബിലാത്തിപട്ടണം said...

ആ ചരിത്രം ആവർത്തിക്കില്ല എന്ന് തന്നെ വിശ്വസിക്കാം ..

Areekkodan | അരീക്കോടന്‍ said...

,മുരളിയേട്ടാ... ആവർത്തിക്കാതിരിക്കട്ടെ

Post a Comment

നന്ദി....വീണ്ടും വരിക