വളരെക്കാലം സമാന്തര വിദ്യാലയ രംഗത്ത് കണ്ഠമലിനീകരണം നടത്തിയ ശേഷമാണ് ദാമു മാസ്റ്റര്‍ക്ക് സ്കൂളില്‍ സ്ഥിരം ജോലി കിട്ടിയത്. ഒരു പരീക്ഷാ കാലത്താണ് ദാമു മാസ്റ്റര്‍ സ്കൂളില്‍ ജോലിക്ക് ചേര്‍ന്നത്.
പരീക്ഷാ ഹാളിൽ ഓരോ കുട്ടിയെയും ശ്രദ്ധിച്ചുകൊണ്ട് നടക്കുന്നതിന്നിടയിലാണ് കണ്ടന്‍കുട്ടിയുടെ കൈ കീശയിലേക്ക് ഊളിയിടുന്നതും ഒരു തുണ്ടുമായി തിരിച്ച് വരുന്നതും ദാമു മാസ്റ്റര്‍ കണ്ടത്.കണ്ടന്‍കുട്ടി തുണ്ട് കടലാസ് നിവര്‍ത്തുന്നതിന്ന് മുമ്പ് തന്നെ ദാമു മാസ്റ്റര്‍ കണ്ടന്‍കുട്ടിയുടെ കൈയില്‍ കയറി പിടിച്ചു.കണ്ടന്‍കുട്ടി സ്തബ്ധനായി എണീറ്റു.
'നേരെ ഹെഡ്മാസ്റ്റെറെ ഏല്‍പ്പിക്കാം.ആദ്യദിവസം തന്നെ ആത്മാര്‍ത്ഥതയും സേവനതാല്പര്യവും തെളിയിക്കാന്‍ ദൈവം നീട്ടിത്തന്ന അവസരം' ദാമു മാസ്റ്റര്‍ ആത്മഗതം ചെയ്തു.
തുണ്ട് കടലാസ് സഹിതം കണ്ടന്‍കുട്ടി ഹെഡ്മാസ്റ്റെറുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു.ഹെഡ്മാസ്റ്റെര്‍ തന്നെ അഭിനന്ദിക്കുന്ന മനോഹര സ്വപ്നം ദാമു മാസ്റ്ററുടെ ചുണ്ടില്‍ ഒരു മന്ദഹാസം വിരിയിച്ചു. ഹെഡ്മാസ്റ്റെര്‍ കണ്ടന്‍കുട്ടിയുടെ കൈയില്‍ നിന്നും തുണ്ട് കടലാസ് വാങ്ങി വായിച്ചു നോക്കി.കണ്ടന്‍കുട്ടി തല താഴ്ത്തി.
"എന്താ മാഷെ ഇത്?"ഹെഡ്മാസ്റ്റെര്‍ ദാമു മാസ്റ്ററോട് ചോദിച്ചു.
"ഇവന് കോപി..."
"ഇതാണോ തൊണ്ടി?"
"അതെ സര്, അത് തന്നെ തൊണ്ടി.." ദാമു മാസ്റ്റര്‍ ഉറപ്പിച്ച് പറഞ്ഞു.
"മാഷ് ഇതൊന്ന് വായിച്ചു നോക്കൂ....." ദാമു മാസ്റ്റര്‍ തുണ്ട് കടലാസ് വാങ്ങി വായിച്ചു.
“അരി 1കി.....പഞ്ചാര 1/2 കി....ഉലുവ 250.....“

10 comments:
ഹ ഹ അതു കലക്കി :)
ഹഹ കൊള്ളാം
ഇതു പോലെ എന്റെ ഒരു കൂട്ടുകാരനെ കോപ്പിയടി ചെക്കിങ്ങിന്റെ ഭാഗമായുള്ള പോക്കറ്റ് പരിശോധനയില്‍ പിടിച്ചതാ. കക്ഷിയുടെ കയ്യില്‍ മോഹന്‍ലാലിന്റെ പടമായിരുന്നു.
വീട്ടീന്ന് പറഞ്ഞുകാണും, പരീക്ഷ എഴുതീലേലും വേണ്ടീല, വൈകീട്ട് വല്ലതും കഴിക്കണമെങ്കില്‍ സാധനങ്ങള്‍ വാങ്ങിച്ച് വന്നേക്കണം എന്ന്!
ഹ ഹ ഹ അബിദേ ഇത് കലക്കി.
ഹയ്...ഹയ്... ഇതാപ്പോ നന്നായേ.... കോപ്പി കലക്കന്‍.....
ഇത് കലക്കി!! ;-)
കഷണ്ടിക്കഥ പോലെ ഇതും കിടുകിടുക്കന്‍..അബിദ് മാഷെ..!
പാവം മാഷിന്റെ ഒരു കഷ്ടകാലം നോക്കണെ. നന്നായി അബീ.
നന്നായി മാഷേ
asdzsfsgsdgt
Post a Comment
നന്ദി....വീണ്ടും വരിക