Pages

Monday, December 04, 2006

അഞ്ച്‌ കാരണങ്ങള്‍...

അദ്ധ്യാപകന്‍ : ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിഎട്ടില്‍ ഇന്ത്യ പൊക്രാനില്‍ അണുബോംബ്‌ വിസ്ഫോടനപരീക്ഷണങ്ങള്‍ നടത്തി.അന്ന്‌ അഞ്ച്‌ ബോംബുകളായിരുന്നു പരീക്ഷിച്ചത്‌.കാരണം പറയൂ കണാരാ..... 

  കണാരന്‍ : മന്ത്രിസഭ അഞ്ച്‌ കൊല്ലത്തേക്ക്‌ ആയതുകൊണ്ടായിരിക്കും.  

അദ്ധ്യാപകന്‍ :ഓ...അതു ശരിയാണ്‌....മറ്റൊരു കാരണം പറയന്‍ പറയൂ..  

പറയന്‍ : പഞ്ചപാണ്ഡവന്‍മാരുടെ എണ്ണം അഞ്ചായതുകൊണ്ട്‌...  

അദ്ധ്യാപകന്‍ : ങാ...അതും ശരി..മൂന്നാം കാരണം മുന്ന പറയൂ..  

മുന്ന : പഞ്ചതന്ത്രം പ്രയോഗിച്ചതാണ്‌ അഞ്ച്‌ സ്ഫോടനങ്ങള്‍ക്ക്‌ കാരണം  

അദ്ധ്യാപകന്‍: ശ്ശൊ....അതും ശരി..നീലി , നാലാം കാരണം പറയൂ.. 

 നീലി :ബോംബ്‌ ഒന്നേ ഉണ്ടായിരുന്നുള്ളൂ...പക്ഷേ നമ്മുടെ സാങ്കേതികവിദ്യയുടെ ഗുണം കാരണം അഞ്ച്‌ തവണ പൊട്ടിക്കേണ്ടിവന്നു.  

അദ്ധ്യാപകന്‍:അതും ശരി തന്നെ...അഞ്ചാം കാരണം കുഞ്ചു പറയൂ..  

കുഞ്ചു: ആകെ ഉണ്ടായിരുന്ന അഞ്ച്‌ ബോംബും പൊട്ടിച്ചുനോക്കിയാലല്ലേ അഞ്ചും പൊട്ടുമോ എന്ന്‌ ഉറപ്പിക്കാന്‍ പറ്റുകയുള്ളൂ...ഹ ഹ ഹാ...  

അദ്ധ്യാപകന്‍:ഉത്തരം വളരെ വളരെ ശരിയാണ്‌.

4 comments:

Areekkodan | അരീക്കോടന്‍ said...

ഒരു ചെറിയ ക്ലാസ്സ്‌റൂം പോസ്റ്റ്‌...

സു | Su said...

കുഞ്ചു ആളു കൊള്ളാമല്ലോ. ;)

സുല്‍ |Sul said...

ഇതെന്താ ആബിദേ ഇപ്പോ നീ കുഞ്ഞുവിനു പഠിക്കുവണൊ. കസറന്‍ :)

-സുല്‍

Anonymous said...

കുഞ്ചുവിന്റെ വെളിപാടുകള്‍ !!! തെറ്റില്ലല്ലൊ...

Post a Comment

നന്ദി....വീണ്ടും വരിക