Pages

Thursday, November 30, 2006

സൈനബയുടെ വീട്ടില്‍

‍അര്‍മാന്‍ മോല്യാര്‍ നേരെ പോയത്‌ മോലികാക്കായുടെ വീട്ടിലേക്കാണ്‌ .'ഇന്ന് രണ്ടിലൊന്ന്‌ തീരുമാനിക്കണം...ഒാത്ത്‌പള്ളിയില്‍ കയറിയുള്ള മുഹബ്ബത്ത്‌ ഇസ്ലാമിന്‌ പുറത്താണ്‌.അതെന്തായാലും അനുവദിച്ചുകൂടാ....ഇനി ആ പെണ്ണിന്റെ മനസ്സിലിരുപ്പ്‌ അബു പറഞ്ഞ പോലെ തന്നെയാണെങ്കില്‍....ആ പൊല്യാട്ച്ചിയുടെ മൂക്ക്‌ ചെത്തി ഉപ്പിലിടണം....'അര്‍മാന്‍ മോല്യാരുടെ ഉള്ളില്‍ രൊെഷം നുരഞ്ഞ്‌ പൊന്തി. "മോലീ...മോലിണ്ടൊ ഔടെ..?"മോലികാക്കായുടെ വീടിന്റെ ഇടവഴിയിലേക്ക്‌ കയറിയപ്പോള്‍ തന്നെ അര്‍മാന്‍ മോല്യാര്‍ മുക്രയിടാന്‍ തുടങ്ങി. "മോലീ...മോ......" "ആരാത്‌..?" വീട്ടിനുള്ളില്‍ നിന്നും ഒരു സ്ത്രീശബ്ദം പുറത്തുവന്നു. "ത്‌ ഞമ്മളാ...അര്‍മാന്‍ മോല്യാര്‍...മോലി യോട്ക്ക പോയെ?" "നായി ഇപ്പും മൊളും മാങ്ങാന്‍ അയ്ദ്രൂന്റെ പീട്യേക്ക്‌..." മോലികാക്കായുടെ കെട്ടിയോള്‍ കദീശുതാത്ത പറഞ്ഞു. "ആ..ണ്ണാല്‍ ഇജ്ജ്‌ കേട്ടാലും മതി...ഇജ്ജ്‌ അര്‍ഞ്ഞൊ ഈ ബര്‍ത്താനം..?" പൂമുഖത്തേക്ക്‌ കയറിക്കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ ചോദിച്ചു. "ഏത്‌ ബര്‍ത്താനം..?" "അന്റെ പുന്നാരമോള്‍ സൈനബാന്റെ ബര്‍ത്താനം.." "ങേ...സൈനൂന്റെ ബര്‍ത്താനൊ..? ഓള്‌ ബ്‌ടെ കണ്ടത്ത്‌ല്‌ ആട്‌നെ മേച്ച്‌ണ്ടല്ലൊ..?" "ആ...കണ്ടത്ത്‌ല്‌ ആട്‌നെ മേച്ച..ഒാത്തള്ളീല്‌ പോത്ത്‌നിം മേച്ച..." അര്‍മാന്‍ മോല്യാര്‍ക്ക്‌ കലി കയറി. "ഇച്ച്‌ എത്തും പുടി കിട്ട്‌ണ്‌ല്ല" "ആ...ഇച്ചും ഇന്ന് നേരം ബെളുക്കും ബരെ പുടി കിട്ടില്ലയ്‌നി..പക്കേങ്കില്‌ കൊറച്ചേരം മുമ്പ്‌ പുടി കിട്ടി...." "ങളൊന്ന് തെള്‌ച്ചി പറി മോല്യാരെ..." "ഞമ്മള്‌പ്പം ആ ബീഫാത്തൂന്റെ കുടീല്‌ പോയിനിം...ഒാളെ..." "ബീഫാത്തൊ..? ഏത്‌ ബീപാത്തു?" "ആ പടിഞ്ഞാറെക്കണ്ടീലെ ബീഫാത്തു...ഒാക്കൊരു മോന്‌...ബാപ്പല്ലാത്തൊരു ചെയ്ത്താന്‌....ആ ചെയ്ത്താന്‍ ഞമ്മളെ ഒാത്തള്ളീല്‌ ബര്‌ണ്‌ണ്ട്‌...ഒാന്‌ അന്റെ സൈനൂനോട്‌..." അര്‍മാന്‍ മോല്യാര്‍ ഒന്ന് നിര്‍ത്തി. "സൈനൂനോട്‌...??" കദീശുതാത്തക്ക്‌ ആകാംക്ഷയായി. "സൈനൂനോടൊര്‌ മൊഹബത്ത്‌....ഒാന്‍ പറ്യണത്‌ അന്റെ മോള്‍ക്ക്‌ ഒാനിം പെരുത്തിസ്‌ടാന്ന്....ബിളി അന്റെ മോളെ..." "യാ..റബ്ബുല്‍ ആലമീനായ തമ്പുരാനേ.... എത്താ ഈ കേക്ക്‌ണത്‌..?" "പടച്ചോനിം ബദ്‌രീങ്ങളിം ബിള്‌ച്ചാനല്ല പറഞ്ഞെ...അന്റെ മോളെ ബിള്‍ച്ച്‌ ചോയ്ച്ചോക്ക്‌...." "സൈനബാ........എടീ......... സൈനബ....സൈനബാ...സൈനബ.." കദീശുതാത്ത നീട്ടിവിളിച്ചു.പക്ഷേ സൈനബ വിളി കേട്ടില്ല! "എടീ സൈനൂ.............സൈ...........ണൂ...ഈ പണ്ടാരംത്‌ യവുടെ പോയി സിങ്കരിക്ക്‌ണാവോ?" "ആ...അന്റെ പുയ്യാപ്ല മോലി ബെരുമ്പം പറഞ്ഞക്കണ്ടി...ഇന്നാല്‍....മ്മള്‌ പോണ്‌.." മുറ്റത്തിറങ്ങി കാര്‍ക്കിച്ച്‌ തുപ്പിക്കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ തിരിച്ചു നടന്നു. മനസ്സില്‍ ആശങ്കകളുടെ വേലിയേറ്റം സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ കദീശുതാത്ത തളര്‍ന്ന് വീണു. വിവരങ്ങളൊന്നുമറിയാതെ സൈനബ അപ്പോഴും വടക്കേകണ്ടത്തിലെ പഞ്ചാര മാവിന്റെ ചുവട്ടില്‍ കിനാവില്‍ മുഴുകി ഇരുന്നു. ( തുടരും..)

5 comments:

അരീക്കോടന്‍ said...

അബു-സൈനബ ചരിതം - നാലാം ഖണ്ഡം.

രമേഷ് said...

ബാക്കീം കൂടി പോരട്ടേന്ന്
ആ ഭാഷ മ്മ്ക്ക് പുത്തരില്ലാ പക്ഷെങ്കില്‍ എല്ലാര്‍കും പുടികിട്ടോന്ന് സംശയാ

Sul | സുല്‍ said...

ആബിദ് വീന്ടും സൈനബയുമായെത്തിയല്ലോ. നന്നായി ഈ ഭാഗവും. അടുത്തതു പോരട്ടെ.

-സുല്‍

പാര്‍വതി said...

സൈനൂന്റെ കിനാക്കളൊക്കെ ബലിച്ചോന്ന് പറയീ..

-പാര്‍വതി.

kiraathan said...

ഇഷ്ടപ്പെട്ടു ആബിദേ. നല്ല അവതരണം.

കിരാതന്‍

Post a Comment

നന്ദി....വീണ്ടും വരിക