Pages

Saturday, November 11, 2006

അഗ്നിപര്‍വ്വതത്തിന്റെ മുകളില്‍ അല്‍പനേരം!!

സമയം ഇന്ന് രാവിലെ 8.30.ഞാന്‍ പ്രാതല്‍ കഴിഞ്ഞ്‌ ഇന്ന് പോസ്റ്റാനുള്ള വിഷയം ആലോചിച്ച്‌ വീട്ടുവരാന്തയില്‍ ഇരിക്കുകയാണ്‌.ഇന്നലെ വില്ലേജാപ്പീസില്‍ പോയി രണ്ട്‌ മണിക്കൂര്‍ അവിടത്തെ അധോലോകഗുമസ്തനെ ( L D Clerk ) കാത്ത്‌ നിന്നത്‌ പോസ്റ്റണോ , അബുവിന്റെ പുതിയ കഥ പോസ്റ്റണോ അതോ കോളേജിലെ ചില അനുഭവങ്ങള്‍ പോസ്റ്റണോ..ആകെ കണ്‍ഫൂഷനില്‍ ഇരിക്കുമ്പോള്‍ വെളുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമുടുത്ത്‌ മുടി ചീകി ഒതുക്കിയ കറുകറുമ്പനായ ഒരു മധ്യവയസ്കന്‍ കയറി വന്നു."ആബിദിന്റെ വീടേതാ...?" ആഗതന്‍ ചോദിച്ചു. ഒട്ടും പരിചയമില്ലാത്ത ആള്‍ എന്റെ പേര്‌ എടുത്ത്‌ പറഞ്ഞ്‌ അന്വേഷിച്ച്‌ വന്നപ്പോള്‍ ഞാന്‍ ഒന്നുകൂടി കണ്‍ഫൂഷനിലായി.

  "എന്താ...ഞാന്‍ തന്നെയാ ആബിദ്‌"

  "നിങ്ങളുടെ കാര്‍ എവിടെ?"

  'തമ്പുരാനെ...എന്റെ പേരും എനിക്ക്‌ കാറും ഉള്ളത്‌ അറിഞ്ഞെത്തിയ ഇയാള്‍ ആരാണ്‌ ' എനിക്ക്‌ ആകെ മൊത്തം ടോട്ടല്‍ കണ്‍ഫൂഷന്‍.

  "അതാ...അവിടെ.." യാന്ത്രികമായി ഞാന്‍ കാര്‍ നിര്‍ത്തിയിട്ട സ്ഥലം ചൂണ്ടിക്കാണിച്ചു. ആഗതന്‍ നേരെ കാറിനടുത്തേക്ക്‌ പോയി.ഞാന്‍ അയാളെ സശ്രദ്ധം നിരീക്ഷിച്ചു.

ആഗതന്‍ കാറിന്റെ പിന്നില്‍ അല്‍പനേരം കൈ കൊണ്ട്‌ തലോടി!!! 'ഇയാളിത്‌ എന്തിനുള്ള പുറപ്പാടാണ്‌...' എനിക്ക്‌ ഒന്നും പിടികിട്ടിയില്ല. അല്‍പസമയത്തിന്‌ ശേഷം കാറിന്റെ പിന്നില്‍ നിന്നും തുടച്ചെടുത്ത പൊടി തട്ടിക്കൊണ്ട്‌ അയാള്‍ എന്റെ അടുത്തേക്ക്‌ വന്നു."എന്നെ മനസ്സിലായില്ല അല്ലേ?..ഞാന്‍ റോക്കോണ്‍ മൂണ്‍...റിട്ടേഡ്‌ ഫ്രം...""ങേ!! എന്താ പേര്‌ പറഞ്ഞത്‌...?" 50 വര്‍ഷം മുമ്പ്‌ ഈ കറുകറുമ്പന്‌ ഇത്ര നല്ലൊരു പേര്‌ എങ്ങനെ കിട്ടി എന്ന അടുത്ത കണ്‍ഫൂഷനില്‍ ഞാന്‍ ചോദിച്ചു.


"റോക്കോണ്‍ മൂണ്‍...പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പാറപ്പുറത്ത്‌ ചന്ദ്രന്‍!!!..ഇന്നലെ എന്റെ കാറ്‌ റിവേഴ്സെടുത്തപ്പോള്‍ പിന്നിലുണ്ടായിരുന്ന ഒരു പച്ച മാരുതി കാറിനെ തട്ടി..."  

"ഓഹോ...അതിന്ന്‌ എന്റെ കാര്‍ പച്ചയല്ല ; നീലയാണെന്ന് നിങ്ങള്‍ കാണുന്നില്ലേ ?" കണ്‍ഫൂഷന്റെ അഗ്നിപര്‍വ്വതത്തില്‍ നിന്ന എന്നില്‍ നിന്ന് ദ്വേഷ്യത്തിന്റെ ലാവ പൊട്ടിയൊലിക്കാന്‍ തുടങ്ങി.  

"ങാ..പച്ച ഈസ്‌ നീല...നീല ഈസ്‌ പച്ച...നിറമേതായാലും കാറ്‌ മാതുരി ആയാല്‍ മതി...ലൈക്ക്‌ മനുഷ്യനേതായാലും മതം നന്നായാല്‍ മതി..."

  "ഇപ്പോള്‍ ഇയാള്‍ക്കെന്താ വേണ്ടത്‌?" ഒന്നും മനസ്സിലാകാത്തതിനാല്‍ ഞാന്‍ ചോദിച്ചു."നഷ്ടപരിഹാരം.." ആഗതന്‍ ആവശ്യപ്പെട്ടു.  

"ങേ!!!...നിങ്ങളുടെ കാറ്‌ റിവേഴ്സെടുത്തപ്പോള്‍ ഏതോ ഒരു കാറിലിടിച്ചതിന്ന് ഞാന്‍ നഷ്ടപരിഹാരം തരികയോ.!!!!.?" എനിക്കാകെ കലി കയറി.  

"ങാ...എങ്കില്‍ വേണ്ട....ഞാന്‍ പോട്ടെ...നിന്റെ കാറും റിവേഴ്സെടുക്കും....സീ യൂ...ടാറ്റാ....സുമോ...." പറഞ്ഞ്‌ തിരിഞ്ഞതും ആഗതന്റെ വസ്ത്രത്തിനടിയില്‍ നിന്ന് ഒഴിഞ്ഞ ഒരു മദ്യക്കുപ്പി വീണതും ഒരുമിച്ചായിരുന്നു.

5 comments:

അരീക്കോടന്‍ said...

ഇന്ന് രാവിലെ നടന്ന ഒരു സംഭവം ചൂടോടെ ബൂലോകത്തിലേക്‌ സമര്‍പ്പിക്കുന്നു...

സു | Su said...

എന്നിട്ട് ആബിദ് കമ്പനി കൊടുത്തോ? ;)

അഗ്രജന്‍ said...

വീഴ്ത്തുമ്പോള്‍ ഒരു ഫുള്‍ ബോട്ടിലു തന്നെ വീഴ്ത്തെണ്ടേ ആബിദേ... ഇത് ചുമ്മാ ഒരൊഴിഞ്ഞ കുപ്പി :)

അരീക്കോടന്‍ said...

സൂ....രാവിലെത്തന്നെ കമ്പനി ശരിയാവൂല...അഗ്രജേട്ടാ...ആ വക terms ഒന്നും അറിയില്ല.ബൂലോകത്തു നിന്നും പഠിക്കാന്‍ നോക്കട്ടെ.അല്ലെങ്കിലും ഞമ്മളൊര്‌ പക്ക മുസല്‍മാനാ..

Kala said...

rock on moon = ചന്ദ്രനില്‍ പാറക്കല്ലെന്നല്ലേ?

സംഭവം കൊള്ളാം :-)

Post a Comment

നന്ദി....വീണ്ടും വരിക