Pages

Saturday, February 03, 2007

വീണിതല്ലോ കിടക്കുന്നു ധരണിയില്‍.....

എതിരാളി വളരെ നിസ്സാരനെങ്കിലും ഞാന്‍ വളരെ ജാഗ്രതയോടെ തന്നെ ഇരുന്നു.എണ്റ്റെ പ്രതീക്ഷ തെറ്റിയില്ല.അല്‍പസമയത്തിനകം തന്നെ ചുണ്ടില്‍ ഒരു മൂളിപ്പാട്ടുമായി അവന്‍ വരവായി. എന്നെ കണ്ട ഭാവം പോലും ഇല്ലാത്ത അഹങ്കാരി!!!. അതാ അവന്‍ എന്നെ കണ്ടു എന്നു തോന്നുന്നു....ഇനി രക്ഷയില്ല.....നിമിഷങ്ങള്‍ എണ്ണപ്പെട്ടുക്കഴിഞ്ഞു....അവന്‍ എണ്റ്റെ നേരെ ചീറി അടുക്കുകയാണ്‌.... ഹൂ.....സര്‍വ്വശക്തിയുമെടുത്ത്‌ ഞാന്‍ ആഞ്ഞുവീശി.....പക്ഷേ....പതിനെട്ടടവും പയറ്റിതെളിഞ്ഞവനെപ്പോലെ അവന്‍ സമര്‍ത്ഥമായി ഒഴിഞ്ഞുമാറി. തിരിഞ്ഞു നോക്കുമ്പോള്‍.......!!!! അവനതാ വീണ്ടും എണ്റ്റെ നേരെ ചീറി വരികയാണ്‌.....ഇത്തവണയും അവന്‍ രക്ഷപ്പെട്ടാല്‍ പിന്നെ എണ്റ്റെയും രണ്ട്‌ കുട്ടികളുടെയും സ്ഥിതി... ?? രണ്ട്‌ കയ്യും കൂട്ടി ഒറ്റ അടി."ഠേ.." അവണ്റ്റെ കരണക്കുറ്റിക്ക്‌ തന്നെ കിട്ടി.ഒന്ന്‌ ആര്‍ത്തുവിളിക്കാന്‍ പോലുമാവാതെ അവന്‍....വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവാ.... ആ കൊതുകും ചത്തതോടെ ഞാനും എണ്റ്റെ മക്കളും വീണ്ടും സുഖമായി ഉറങ്ങി.

14 comments:

Areekkodan | അരീക്കോടന്‍ said...

ഒരു കൊച്ചു പോസ്റ്റ്‌..... ഒരു കീചക വധം !!!

Raghavan P K said...

മലേറിയ പരത്തുന്ന കൊതുക് വയനാട്ടില്‍ ഇപ്പോഴും ഉണ്ടോ?

ak47urs said...

കൊതുകിനെ കൊന്നോളൂ,,പക്ഷെ താളവട്ടത്തിലെ
മോഹന്‍ലാല്‍ സ്റ്റൈലില്‍ ആക്കല്ലെ,,

Areekkodan | അരീക്കോടന്‍ said...

രാഘവ്ജീ..... ഉണ്ടോന്ന് ചോദിച്ചാല്‍ ....???. കൊതുകുണ്ട്‌...മലേറിയ പരത്തോ വേറെ വല്ലതും പരത്തോ എന്നറിയില്ല.
ak47urs.... കുറെ എണ്ണം ആ സ്റ്റൈലില്‍ ആയിപ്പോയി... ഇനി ശ്രമിക്കാം...പക്ഷേ ഇവന്‍മാരൊക്കെ വലിയ പുള്ളികളായേ...

Anonymous said...

ഹോ...തുടക്കം വായിച്ചപ്പോള്‍ ഞാന്‍ കരുതി വല്ല ഗുണ്ടകളുമായുള്ള തല്ലാണെന്ന്. പേടിപ്പിച്ചു കളഞ്ഞല്ലോ അരീക്കോടാ..
:-)

സു | Su said...

പാവം കൊതുക്. അതിന് കൊച്ചിയില്‍പ്പോയി സുഖമായി ജീവിച്ചാല്‍പ്പോരായിരുന്നോ?

Anonymous said...

പാവം കൊതുക്. :)

Areekkodan | അരീക്കോടന്‍ said...

സാരംഗീ....കീരിക്കാടന്‍ ചത്തേ എന്നപോലെ അരീക്കോടന്‍ ചത്തേ എന്ന്‌ വിളിച്ചുപറയാന്‍ ഞാന്‍ അവനെ സമ്മതിച്ചില്ല...സമ്മതിക്കയുമില്ല.
സു ചേച്ചിയും കുട്ടമ്മേനോനും കൊതുകിണ്റ്റെ ഭാഗത്താണല്ലേ ? പാവം ഞാനും എണ്റ്റെ കുട്ടികളും !!!

ചുള്ളിക്കാലെ ബാബു said...

കൊതുകിനെ കൊല്ലുവാനെന്തുനല്ലൂ,
ഗരുഢരേ എന്നൊന്നു വിളിച്ചുനോക്കൂ.

കുഞ്ഞുണ്ണിമാഷ്.

കുട്ടന്‍സ്‌ | S.i.j.i.t.h said...

കൊതുകിന്റെ ആത്മാവിനും ഇരിക്കട്ടെ ഒരു നിത്യശാന്തി....

സുല്‍ |Sul said...

RIP കൊതുക് :)

-സുല്‍

Areekkodan | അരീക്കോടന്‍ said...

ബാബൂ...ഒരു കുഞ്ഞുണ്ണി കവിത കൂടി തന്നതിന്ന് നന്ദി

കുട്ടന്‍സ്‌...കൊതുകിന്‌ വേണ്ടി നന്ദി

സുല്‍...RIP കൊതുക്‌ ? അതെന്താ ?

സുല്‍ |Sul said...

RIP
rest in peace
കൊതുക് കുട്ടന്‍
ജനനം 20/01/2007
മരണം 02/02/2007

Areekkodan | അരീക്കോടന്‍ said...

ഈ സുല്ലിന്റെ ഒരു കാര്യം...
ഇനി RIP ഞാന്‍ ഏറ്റെടുത്തോളാം..

Post a Comment

നന്ദി....വീണ്ടും വരിക