Pages

Tuesday, February 13, 2007

നമ്പൂരിയുടെ ബസ്‌ യാത്ര.

ബസ്സില്‍ കയറിയ നമ്പൂരിക്ക്‌ സീറ്റൊന്നും കിട്ടിയില്ല."അന്ധന്‍" എന്നെഴുതിയ സീറ്റിനടുത്താണ്‌ നമ്പൂരിക്ക്‌ നില്‍ക്കാന്‍ ഇടം കിട്ടിയത്‌.സീറ്റില്‍ മുറുക്കിപ്പിടിച്ച്‌ യാത്ര തുടരുന്നതിന്നിടയില്‍ ബസ്‌ പെട്ടെന്ന്‌ നിര്‍ത്തി.നമ്പൂരിയുടെ കൈ സീറ്റിലിരുന്ന ആളെ അല്‍പം ശക്തിയോടെ തലോടി.നീരസത്തോടെ അയാള്‍ നമ്പൂരിയെ നോക്കി. "നമ്മെ നോക്കി പേടിപ്പിക്കൊന്നും വേണ്ടാ...നീ അന്ധനാണെന്ന്‌ നമുക്ക്‌ നല്ല നിച്ചംണ്ട്‌ " ആത്മഗതം ചെയ്തുകൊണ്ട്‌ നമ്പൂരി ചുണ്ടില്‍ ചിരി പടര്‍ത്തി. അല്‍പം കഴിഞ്ഞ്‌ ബസ്‌ വീണ്ടും സഡന്‍ ബ്രേക്കിട്ടു.നമ്പൂരിയുടെ കൈ സീറ്റിലിരുന്ന ആളുടെ തലയില്‍ ശക്തിയായിടിച്ചു.ദ്വേഷ്യത്തോടെ നമ്പൂരിയെ നോക്കിക്കൊണ്ട്‌ അയാള്‍ അലറി. "ഇതെന്താ...തനിക്ക്‌ താളം പിടിക്കാനുള്ളതാണോ എന്റെ തല ?" അയാളുടെ കോപം നിറഞ്ഞ തുറിച്ചുനോട്ടം കണ്ടപ്പോഴാണ്‌ അയാള്‍ അന്ധനല്ല എന്ന യാഥാര്‍ത്ഥ്യം നമ്പൂരി മനസ്സിലാക്കിയത്‌. "ഫ....ഏഭ്യന്‍....തന്‍ അന്ധനല്ല അല്ലേ ? പിന്നെന്തിനാടോ നിന്റെ തലക്ക്‌ മുകളില്‍ അന്ധന്‍ എന്ന് കുമ്പളങ്ങാ വലിപ്പത്തില്‍ എഴുതി നമ്മെ പറ്റിക്‌ക്‍ണ ?"

15 comments:

അരീക്കോടന്‍ said...

ഒരു പുതിയ പോസ്റ്റ്‌....
നമ്പൂരി സുഹ്രുത്തുക്കള്‍ ക്ഷമിക്കുക....

Sul | സുല്‍ said...

അന്ധമായി ഒരു തേങ്ങ മൈ വഹ.

‘ഠേ........’

-സുല്‍

കുട്ടന്മേനൊന്‍::KM said...

എന്തു രസാശ്ശ്ണ്ടാ..

ഇത്തിരിവെട്ടം|Ithiri said...

:)

s.kumar said...

ഭേഷായിരിക്കുന്നു.. ഇയ്യാളിങ്ങട്‌ നീങ്ങിനില്‍ക്ക എന്നിട്ട്‌ ദാ ഒരു ചെറിയ സമ്മാനണ്ട്‌ അതങ്ങ്ട്‌ വാങ്ങ.

ഇടിവാള്‍ said...

കഥയില്‍ ചോദ്യമില്ല.. ന്നാലും ചോദിച്ചോട്ടേ അരിക്കോടാ..

ബസ്സില്‍, അന്ധന്‍ എന്നെഴുതി വക്കാറില്ലല്ലോ..
വികലാംഗര്‍ക്ക് മാത്രമല്ലേ സീറ്റ് അലോട്ടഡ് ഉള്ളൂ ?

;)

Siju | സിജു said...

ഇടിവാള്‍സ്..
ബസില്‍ അന്ധനും റിസര്‍വേഷനുണ്ട്

എന്നാലും നമ്പോരി തലോടിയതെന്തിനാ... :-)

കുട്ടന്മേനൊന്‍::KM said...

:)

കുട്ടന്‍സ്‌ said...

:)
ബസ്സില്‍ സീനിയര്‍ സിറ്റിസണ്‍സ് എന്നെഴുതിയ സീറ്റ് സീനീയേര്‍സിനുള്ളതാണെന്നോര്‍ത്ത് ഒഴിഞ്ഞു കൊടുത്ത ഒരു ജൂനിയര്‍ കോളേജ് പയ്യനെ ഓര്‍ത്തുപോയീ..

മാഷെ നിങ്ങളുടെ അരീക്കോട് ബസ്‌സ്റ്റാന്‍ഡില്‍, എന്നും ബസ്സില്‍ പാട്ടും പാടി കയറി ഇറങ്ങുന്ന കുറച്ച് അന്ധന്മാരില്ലെ..
അവരുടെ ആ പാട്ട് എനിക്കിഷ്ടമാണു..
“രണ്ട് കണ്ണാലെ കാണുന്ന ഈ ജനം..
രണ്ട് കണ്ണുള്ള കാണാത്ത ഈ മനം
കണ്ട് ചോദിക്കാന്‍ വയ്യെന്നറിയണം
എല്ലാം അല്ലാഹുവിന്റെ പരീക്ഷണം..”
ഉള്ളില്‍ തട്ടുന്ന വരികള്‍..ഈണം..

സ്നേഹിതന്‍ said...

രസിച്ചു.

സഞ്ചാരി said...

ബസ്സില്‍ അന്ധന്മാര്‍ക്ക് പ്രത്യക സീറ്റ് ഇപ്പോള്‍ നിലവിലുണ്ട്.പക്ഷെ അവിടെ ഇരിക്കാറ് അകകണ്ണില്ലാത്തവരാണന്നു മാത്രം.
ഫോട്ടോ ഇവിടെ.
http://sanjari-nilavu.blogspot.com/2007/02/blog-post_13.html#links

അരീക്കോടന്‍ said...

സുല്ലേ,കുട്ടമ്മേനോന്‍,ഇത്തിരീ,കുമാര്‍ജീ,ഇടിവാള്‍ജീ,സിജു,കുട്ടന്‍സ്‌,സ്നേഹിതന്‍,സഞ്ചാരി......പിന്നെ വായിച്ച എല്ലാവര്‍ക്കും നന്ദി

കൃഷ്‌ | krish said...

:) :)

കുടുംബംകലക്കി said...

അന്ധനെന്ന നാട്യത്തില്‍ ബസില്‍ കയറിയ നമ്പൂതിരി കൈകൊണ്ട് അടുത്തുനിന്ന യുവതിയുടെ മാറിടത്തില്‍ പരതി.
യുവതി: എന്താ ഹെ! ഈ തപ്പുന്നത്?
നമ്പൂതിരി: കണ്ണുകാണാഞ്ഞിട്ടല്ലേ?

അപ്പു said...

:-)

Post a Comment

നന്ദി....വീണ്ടും വരിക