Pages

Monday, July 09, 2007

ആനകള്‍ ക്രോസ്സ്‌ ചെയ്യുന്ന സ്ഥലം !!!

കാട്ടിനുള്ളിലെ ഗട്ടറുകള്‍ നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു നമ്പൂരി.അപ്പോഴാണ്‌ മുമ്പില്‍ ഒരു ബോര്‍ഡ്‌ കണ്ടത്‌... " ആനകള്‍ ക്രോസ്സ്‌ ചെയ്യുന്ന സ്ഥലം...വാഹനങ്ങള്‍ സൂക്ഷിച്ചു പോവുക.." "ഹാവൂ,സമാധാനായി" നമ്പൂരി പറഞ്ഞു. "ഉം..എന്താ?" ഡ്രൈവര്‍ ചോദിച്ചു. "ഇതെങ്ങനാ ഇത്രേം പൊളിഞ്ഞ റോഡുണ്ടാക്കീത്‌ എന്നായിരുന്നു നോം ഇതുവരെ ആലോചിച്ചത്‌....ഇപ്പോ ഈ ബോര്‍ഡ്‌ കണ്ടപ്പോളല്ലേ ആനകള്‍ നടന്നതുകൊണ്ടാ ഇത്‌ ഇങ്ങനെ ആയതെന്ന് നമുക്ക്‌ മനസ്സിലായത്‌."

9 comments:

Areekkodan | അരീക്കോടന്‍ said...

"ഇതെങ്ങനാ ഇത്രേം പൊളിഞ്ഞ റോഡുണ്ടാക്കീത്‌ എന്നായിരുന്നു നോം ഇതുവരെ ആലോചിച്ചത്‌....ഇപ്പോ ഈ ബോര്‍ഡ്‌ കണ്ടപ്പോളല്ലേ ആനകള്‍ നടന്നതുകൊണ്ടാ ഇത്‌ ഇങ്ങനെ ആയതെന്ന് നമുക്ക്‌ മനസ്സിലായത്‌."

സു | Su said...

:)

വല്യമ്മായി said...

:)

Unknown said...

വളരെയേറെ പ്രതീക്ഷയോടെയാ വന്നത്
എന്തു ചെയ്യാനാ.. റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയല്ലേ...
കലക്കി
അഭിനന്ദനങ്ങള്‍

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഹ ഹ ഹ ഹ, റോഡ്‌ നന്നാക്കിയിട്ടും കാര്യമില്ല!

SUNISH THOMAS said...

നമ്മടെ റോട്ടിക്കൂടെയൊക്കെ ആനേടെ നടത്തം നിര്‍ത്തണം...! പ്രത്യേകിച്ചും അരീക്കോട്ടുനിന്നു ഊര്‍ങ്ങാട്ടിരിക്കുള്ള വഴിയേ ഒറ്റആനയേം ഇനി നടത്തരുത്!!
സംഗതി ഇഷ്ടായീട്ടോ...!
:)

Areekkodan | അരീക്കോടന്‍ said...

ഓടിവന്ന സു ചേച്ചിക്കും വല്ല്യമ്മായിക്കും അഭിനന്ദനങ്ങള്‍
ഇരിങ്ങല്‍ജീ....സ്വാഗതം,ഇനിയും വരണേ...
ഷാനവാസ്‌...സ്വാഗതം, ഈ മഴയത്ത്‌ ഇനി റോഡ്‌ നന്നാക്കിയിട്ട്‌ എന്തു കാര്യം?
സുനീഷേ...അതു വഴി ആനപോയിട്ട്‌ ആന വണ്ടി (നമ്മുടെ K S R T C ) പോലും പോകുന്നില്ല ഇപ്പോള്‍...എങ്ങിനെയാ ഊര്‍ഗാന്‍ട്ടിരി പരിചയം?

ബീരാന്‍ കുട്ടി said...

വെറ്റിലപ്പാറ വഴിയാവും നമ്പൂതിരിയുടെ യാത്ര അല്ലെ.

മന്‍സുര്‍ said...

അരീക്കോടന്‍
നര്‍മ്മത്തില്‍ ഒളിച്ചിരിക്കും നര്‍മ്മ രസം
നന്നായിട്ടുണ്ടു.

ആനകളുടെ ആ സബൂര്‍ണ്ണ കാലം അസ്തമിച്ച് കൊണ്ടിരിക്കുന്നു.
ഉടന്‍ മറ്റൊരു പുതിയ ബോര്‍ഡുകള്‍ നമ്മുടെ റോഡുകളില്‍
പ്രതീക്ഷികാവുന്നതാണ്‌.....
ജെസിബി പാസ്സ് ചെയ്യുന്ന സ്ഥലം സൂഷിക്കുക.


സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

Post a Comment

നന്ദി....വീണ്ടും വരിക