Thursday, July 26, 2007
നമ്പൂരിയുടെ അന്തര്‍ജ്ജനം
ചാനല്‍ റിപ്പോര്‍ട്ടര്‍ നമ്പൂരിയെ ഇന്റര്‍വ്യൂ ചെയ്യുകയാണ്.
"നമ്പൂരിക്ക് ഏറ്റവും ഇഷ്ടം ആരെയാ..?"
"നമ്മുടെ അന്തര്‍ജ്ജനത്തെ.."
"ആ..പിന്നെ ഏറ്റവും ഇഷ്ടം ആരെയാ..?"
"അത്...??"
"പറഞ്ഞോളൂ..."
"അന്തര്‍ജ്ജനത്തെ തന്നെ.." ചെറുചിരിയോടെ നമ്പൂരി പറഞ്ഞു
"ങാഹാ!!..പിന്നെ ഏറ്റവും ഇഷ്ടം ആരെയാ..?"
"അത്...അത്??"
"പറഞ്ഞോളൂ...ധൈര്യമായി പറഞ്ഞോളൂ... "
"അത്പ്പോ..."
"പേടിക്കാതെ പറഞ്ഞോളൂ..."
"അന്തര്‍ജ്ജനത്തെ തന്നെ.!!!."
"ആഹാ....അങ്ങിനെയോ..?അന്തര്‍ജ്ജനത്തെ ഇത്രയും ഇഷ്ടപ്പെടാന്‍ വല്ല കാരണവും.?."
"ഏത് അന്തര്‍ജ്ജനത്തെ ??."
"ങേ!!!ഏത് അന്തര്‍ജ്ജനത്തെ എന്നോ..?"
"എടോ വിഡ്ഢീ....നോം പറഞ്ഞ മൂന്നും ഒന്നല്ല....മൂന്ന് ആളാ....അതിലാരുടെ കാര്യാ നീ തെരക്ക്ണേ??"
6 comments:
"എടോ വിഡ്ഢീ....നോം പറഞ്ഞ മൂന്നും ഒന്നല്ല....മൂന്ന് ആളാ....അതിലാരുടെ കാര്യാ നീ തെരക്ക്ണേ??"
നമ്പൂരിക്കഥകള്‍ തുടരുന്നു
:)
:)
ഏഭ്യന്... മനസ്സിലായില്ല്യാന്നുണ്ടോ... :)
ഹ..ഹഹഹ്..ഹ്ഹഹഹ്...ഹമ്മോ
ഹ്ഹ്ഹ്...
ഇത് കൊള്ളാട്ടൊ!! നല്ലൊണം രസിച്ചു!
Post a Comment
നന്ദി....വീണ്ടും വരിക